വിരട്ടാന്‍ നോക്കണ്ട,വിളിപ്പിക്കും..കമ്മീഷന്‍റെ അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ല;പിസി ജോര്‍ജിനോട് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: വിരട്ടൽ വേണ്ടെന്ന് പി.സി. ജോർജിനോട് വനിതാകമ്മീഷൻ. വനിതാ കമ്മീഷനെതിരെ പരാമർശം നടത്തിയ പി.സി. ജോർജ് എംഎൽഎയെ രൂക്ഷമായി വിമർശിച്ച് കമ്മീഷൻ അധ്യക്ഷ എം. സി. ജോസഫൈൻ ആണ് രംഗത്ത് എത്തിയത് . കമ്മീഷന് നേരെ വിരട്ടൽ വേണ്ടെന്ന് തുറന്നടിച്ച ജോസഫൈൻ സൗകര്യമുള്ളപ്പോൾ ഹാജരാകുമെന്ന തരത്തിലുള്ള പ്രസ്താവനകൾ പദവി മറന്നുള്ളതാണെന്നും കൂട്ടിച്ചേർത്തു. പ്രോസിക്യൂഷൻ നടപടികൾക്കുള്ള കമ്മീഷന്‍റെ അധികാരം ഏട്ടിൽ ഉറങ്ങാനുള്ളതല്ലെന്നും അവർ വ്യക്തമാക്കി.നടിക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് പിസി ജോര്‍ജ് എംഎല്‍എക്കെതിരേ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിക്കുന്നു. ഇതിന് മറുപടിയായി പിസി ജോര്‍ജ് വനിതാ കമ്മീഷനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു. ഇതാണ് കഴിഞ്ഞ ദിവസം വരെയുള്ള ചിത്രം. ഇപ്പോഴിതാ വനിതാ കമ്മീഷന്‍ പിസി ജോര്‍ജിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നു. പരസ്പരം കൊമ്പുകോര്‍ത്ത് എംഎല്‍എയും കമ്മീഷനും പോരടിക്കുന്ന കാഴ്ചയാണിപ്പോള്‍.
പിസി ജോര്‍ജിന്റെ വിരട്ടല്‍ വനിതാ കമ്മീഷനോട് വേണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ പറഞ്ഞു. വിഷയത്തില്‍ ഇറക്കിയ പത്രക്കുറിപ്പിലാണ് പിസി ജോര്‍ജിന്റെ നടപടികളെ കമ്മീഷന്‍ അധ്യക്ഷ വിമര്‍ശിക്കുന്നത്. ഇനി ജോര്‍ജ് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിലും പിന്നീട് ചാനലില്‍ നല്‍കിയ അഭിമുഖത്തിലും ദിലീപിനെ പിന്തുണച്ചും ആക്രമിക്കപ്പെട്ട നടിയെ മോശമാക്കിയും സംസാരിച്ചിരുന്നു. ഇതാണ് വനിതാ കമ്മീഷന്റെ ഇടപെടലിലേക്ക് എത്തിച്ചത്.പിസി ജോര്‍ജിനെതിരേ കേസെടുക്കാന്‍ വകുപ്പുണ്ടോ എന്ന് വനിതാ കമ്മീഷന്‍ നിയമോപദേശം തേടിയിരുന്നു. കേസെടുക്കാന്‍ പര്യാപ്തമായ പരാമര്‍ശങ്ങളാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു നിയമോപദേശം.

‘പീച്ചി സംഭവമെന്ന്’ പേരിട്ട് പി.ടി ചാക്കോയെ ആട്ടിപായിച്ചവര്‍ സരിതയുടെ വെളിപ്പെടുത്തലോടെ മാളത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പി.സി ജോര്‍ജ് പി സി ജോര്‍ജ് മൃഗപക്ഷമാണ്!നിങ്ങളെ തെരഞ്ഞെടുത്തത് ജനങ്ങളോ അതോ ഗുണ്ടകളോ? പി സി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര പി.സി ജോര്‍ജിനെതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കി.ജോർജ് രാജിവെക്കേണ്ടി വരും!.. ദിലീപിനെ കുടുക്കിയത് എഡിജിപി ബി സന്ധ്യ; തന്നെ ചോദ്യം ചെയ്യാന്‍ വന്നാൽ താടിക്ക് തട്ടുമെന്ന് വനിതാ കമ്മീഷന് മുന്നറിയിപ്പുമായി പി.സി ജോര്‍ജ് നടിയുടെ പരാതിയെ ഭയപ്പെടുന്നില്ല.സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റു ചെയ്യുമോ: പി.സി ജോര്‍ജ്
Latest