നാവടക്കാതെ പിസി ജോർജ്; വീണ്ടും സ്ത്രീ വിരുദ്ധത

നടിക്കെതിരായ മോശം പരാമർശത്തിന് പിന്നാലെയാണ് വീണ്ടും സ്ത്രീകൾക്കെതിരെ പിസി രംഗത്തെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവത്തിൽ പിസി ജോര്‍ജിനെ വിമർശിച്ചവർക്കെതിരെ നേരത്തെ അദ്ദേഹം രംഗത്തെത്തിയിരുന്നു. വനിത കമ്മീഷൻ അംഗങ്ങൾ അടക്കമുള്ളവരെ ജോർജ് വിമർശിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂരിൽ ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയിരിക്കുന്നത്.

സ്ത്രീ സമത്വത്തെ കുറിച്ച് പറയുന്ന സ്ത്രീകൾ മോശക്കാരാണെന്നാണ് പിസി പറയപന്നത്. സ്ത്രീ സമത്വത്തെ കുറിച്ച് പറയുന്നത് ചന്തപ്പണിയാണെന്നും പിസി. അതിരപ്പിള്ളി പദ്ധതിയെ എതിർക്കുന്നവരെയും പിസി ജോർജ് വിമർശിക്കുന്നു.

കുടുംബത്തിൽ പിറന്ന സ്ത്രീകൾ സ്ത്രീസമത്വം പറയില്ലെന്നും അത്തരം ചന്തപ്പണിക്ക് പോകില്ലെന്നും പിസി ജോർജ് പറയുന്നു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ പുരുഷന്റെ ചങ്കാണെന്ന് പിസി ജോർജ് പറയുന്നു. പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീകളുടെ സ്ഥാനമെന്നും അല്ലാതെ തലയിൽ അല്ലെന്നും പിസി പറയുന്നു.

Top