ആകാശത്ത് അപ്രതീക്ഷിതമായി ആ രൂപം കണ്ട് ജനങ്ങള്‍ ഞെട്ടി; നാവികസേന നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കൗതുകകരമായ വിവരം

വാഷിങ്ടണ്‍: ആകാശത്ത് കാര്‍മേഘങ്ങള്‍ പല തരത്തിലുള്ള രൂപങ്ങളും സൃഷ്ടിക്കാറുണ്ട്. ചിലപ്പോഴൊക്കെ ആള്‍ക്കാരുടെ മനസ്സിലെ രൂപങ്ങള്‍ ആകാളത്ത് സങ്കല്‍പ്പിക്കാനും കഴിയും. എന്നാല്‍ വ്യാഴാച ഒകാനോഗനില്‍ ആകാശത്തേക്ക് നോക്കിയ ജനങ്ങള്‍ അമ്പരന്നു.

പുരുഷലിംഗാകൃതിയില്‍ ഒരു രൂപം ആകാശത്ത് പരിഭ്രാന്തരായ ജനങ്ങള്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് യു.എസ് നാവിക സേന നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. അമേരിക്കന്‍ നാവികസേനയുടെ ഇ.എ 18ജി ഗ്രൗളര്‍ ജെറ്റ് ഉപയോഗിച്ച് ഒരു വൈമാനികന്‍ പറ്റിച്ച പണിയാണിത്. സംഗതി വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച അമേരിക്കന്‍ നാവികസേന കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അറിയിച്ചു.

അമേരിക്കയിലെ ഒകനോഗില്‍ നൂറടി ഉയരത്തില്‍ ആകാശത്തിലാണ് പുരുഷ ലിംഗത്തോട് സാദൃശ്യമുള്ള പുകരൂപം പ്രത്യക്ഷപ്പെട്ടത്. വിഡ്‌ബേ അയര്‍ലന്റിലെ നേവല്‍ സ്റ്റേഷനില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് ആകാശത്ത് പുകമറയുണ്ടാക്കിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ നാവിക സേനയ്ക്ക് കീഴിലെ ഇലക്ട്രോണിക് അറ്റാക്ക് സ്‌ക്വാര്‍ഡിലെ വിമാനമാണ് ഇ.എ18ജി ഗ്രൗളര്‍ ജെറ്റ്. എന്നാല്‍ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത്തരമൊരു സംഭവം അംഗീകരിക്കാനാവില്ലെന്നും ഇതിന് അമേരിക്കന്‍ നാവികസേനയുമായി ബന്ധമില്ലെന്നും ലഫ്റ്റണന്റ് കേണല്‍ ലെസില്ലെ ഹബ്ബല്‍ പറഞ്ഞു.

ഇതാദ്യമായല്ല അമേരിക്കന്‍ നാവികസേന ഇത്തരമൊരു സംഭവത്തില്‍ പഴി കേള്‍ക്കുന്നത്. 2014ലും സമാനമായൊരു സംഭവമുണ്ടായിരുന്നു.

Latest
Widgets Magazine