ഉമ്മന്‍ചാണ്ടിയുടെയും ബെന്നി ബഹന്നാന്റെയും ബന്ധുക്കള്‍ക്ക്‌ വേണ്ടി ഉമ്മന്‍ചാണ്ടി പ്രത്യേക ഉത്തരവിറക്കി പെന്‍ഷന്‍ പ്രായമുയര്‍ത്തി.സര്‍ക്കാര്‍ നഷ്ടം 28 കോടി

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയുടെ വഴിവിട്ട നിയമനങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് .ആശ്രിതര്‍ക്കായി ഉമ്മന്‍ചാണ്ടി പ്രത്യേക ഉത്തരവിറക്കി പെന്‍ഷന്‍ പ്രായമുയര്‍ത്തി. ശമ്പളയിനത്തില്‍ സര്‍ക്കാരിനു നഷ്ടം 28 കോടിവരുത്തി വെച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ബെന്നി ബഹന്നാന്റെയും ബന്ധുക്കൾക്ക്‌ വേണ്ടിയാണ്‌ പെൻഷൻ പ്രായം ഉയർത്താൻ യുഡിഎഫ്‌ സർക്കാർ ഉത്തരവിട്ടത്‌. 2014ലെ ഉത്തരവിനെ തുടർന്ന്‌ സർക്കാരിന്‌ അധിക ബാധ്യതയായത്‌ 28 കോടിയിലധികം രൂപ. അന്നത്തെ സർക്കാർ നിലപാടിന്‌ വിരുദ്ധമായാണ്‌ ബന്ധുക്കൾക്കായി പെൻഷൻ പ്രായം ഉയർത്തിയതെന്നതും ശ്രദ്ധേയമാണ്‌.
സർവകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ പെൻഷൻ പ്രായം 56ൽ നിന്ന്‌ 60 ആയി ഉയർത്തിയ യുഡിഎഫ്‌ നടപടിയിലാണ്‌ ക്രമക്കേട്‌. ഇതുസംബന്ധിച്ച്‌ 2014 ഓഗസ്റ്റ്‌ 29ന്‌ അന്നത്തെ അഡീഷണൽ ചീഫ്‌ സെക്രട്ടറി കെ എം അബ്രാഹാം ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ്‌ ഉമ്മൻചാണ്ടിയുടെയും ബെന്നി ബഹന്നാന്റെയും ബന്ധുക്കളെ സഹായിക്കാനായിരുന്നു.

Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബെന്നി ബഹന്നാന്റെ അളിയനും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഫൈനാൻസ്‌ ഓഫീസറുമായ സെബാസ്റ്റ്യൻ ഔസേപ്പ്‌ 31.08.2014 ൽ വിരമിയ്ക്കേണ്ടതായിരുന്നു. 28ന്‌ സഹജീവനക്കാർ യാത്രയയപ്പ്‌ ഒരുക്കുകയും ചെയ്തു. ക്ഷണിക്കാൻ ചെന്നപ്പോൾ ഒരു ദിവസം കൂടി കഴിഞ്ഞിട്ട്‌ മതി യാത്രയയപ്പെന്ന്‌ സെബാസ്റ്റ്യൻ ഔസേപ്പ്‌ സഹജീവനക്കാരോട്‌ പറഞ്ഞു. പിറ്റേന്ന്‌ തന്നെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയതായി ഉത്തരവും പുറത്തിറങ്ങി. മന്ത്രിസഭാ തീരുമാനത്തിന്റെ വിവരങ്ങളില്ലാതെ പെട്ടെന്ന്‌ തട്ടിക്കൂട്ടിയിറക്കിയ ഉത്തരവിൽ അന്നേ ആക്ഷേപമുയർന്നിരുന്നു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ്‌ ഇല്ലംപള്ളിയുടെ അളിയൻ തോമസ്‌ ജോൺ മാബ്രയ്ക്കും ഈ ഉത്തരവിന്റെ ഗുണം ലഭിച്ചു. എംജി യൂണിവേഴ്സിറ്റിയിലെ പരീക്ഷാ കൺട്രോളറായി ജോലി ചെയ്യുന്ന തോമസ്‌ ജോൺ മാബ്ര റിട്ടയർ ചെയ്യേണ്ടിയിരുന്നത്‌ 31.05.2015 ലായിരുന്നു. ഈ ഉത്തരവിറങ്ങിയതിന്റെ ബലത്തിൽ ഇദ്ദേഹം ഇപ്പോഴും തൽസ്ഥാനത്ത്‌ തുടരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ പേരിൽ ഹൈക്കോടതിയിൽ കേസ്‌ നിലവിലുള്ള എംജി യൂണിവേഴ്സിറ്റി രജിസ്ട്രാർ എം ആർ ഉണ്ണിയും ഉത്തരവിന്റെ ഗുണഭോക്താവാണ്‌.

 

കോൺഗ്രസ്‌ അധ്യാപക സംഘടനയുടെ നേതാവായിരുന്ന ഇദ്ദേഹം സർവീസിലിരിക്കെ ആർഎസ്‌എസിന്റെ പദസഞ്ചലനം ഉദ്ഘാടനം ചെയ്തത്‌ വിവാദമായിരുന്നു.രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫൈനാൻസ്‌ ഓഫീസർ, ജോയിന്റ്‌ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, അസിസ്റ്റന്റ്‌ രജിസ്ട്രാർ എന്നിവരാണ്‌ സർവകലാശാല സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർ. സ്റ്റാറ്റ്യൂട്ടറി ഓഫീസർമാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തലക്കെട്ടിലാണ്‌ ഉത്തരവിറക്കിയിരിക്കുന്നത്‌. എന്നാൽ പെൻഷൻ പ്രായം ഉയർത്തുന്നത്‌ രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ, ഫൈനാൻസ്‌ ഓഫീസർ എന്നിവർക്ക്‌ മാത്രമുള്ളതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മറ്റുള്ള സ്റ്റാറ്റ്യൂട്ടറി ഓഫീസർമാർക്ക്‌ ഉത്തരവ്‌ ബാധകമല്ല. ഇതുകൊണ്ട്‌ തന്നെ സ്വജനങ്ങൾക്ക്‌ വേണ്ടി മാത്രമായിരുന്നു ഈ ഉത്തരവെന്നത്‌ വ്യക്തമാണ്‌.
യുഡിഎഫ്‌ ബന്ധുക്കളെ സർവീസിൽ നിലനിർത്താനായിരുന്നു ചട്ടലംഘനം.

പെൻഷൻ പ്രായം ഉയർത്തിയതിനെ തൊട്ടുപിന്നാലെ നാല്‌ അഡ്വാൻസ്‌ ഇക്രിമെന്റ്‌ കൂടി ഇവർക്ക്‌ നൽകി. മറ്റാനുകൂല്യങ്ങൾ വേറെയും. ചുരുക്കത്തിൽ എട്ടുവർഷത്തെ സർവീസ്‌ ആനുകൂല്യങ്ങളാണ്‌ ലഭിക്കുക. ഉത്തരവിന്റെ ഭാഗമായി കേരളത്തിൽ 39 പേർക്ക്‌ കൂടി നാലുവർഷം അധികസർവീസ്‌ ലഭിച്ചു. ഒരാൾക്ക്‌ പ്രതിവർഷം 18 ലക്ഷമെന്ന കണക്കിൽ 28 കോടിയാണ്‌ ശമ്പളയിനത്തിൽ മാത്രം സർക്കാരിന്‌ ബാധ്യതയുണ്ടായത്‌. ഈ ചട്ടവിരുദ്ധ നടപടിക്കെതിരെ ഹൈക്കോടതിയിൽ കേസും നിലവിലുണ്ട്‌.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/

Top