ഒറ്റമുറി വീട്ടിലെ താമസക്കാരിയ്ക്ക് പെന്‍ഷനില്ല; സ്വന്തമായി കാറുണ്ടെന്ന് ഉദ്യാഗസ്ഥര്‍, വൃദ്ധ ദമ്പതികളുടെ ജീവിതം വഴിമുട്ടിയ നിലയില്‍

കൊല്ലം : ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി പരാതികളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിനിടെ കൊല്ലം മൈനാഗപ്പള്ളിയില്‍ ഒരുവീട്ടിലെ വൃദ്ധ ദമ്പതികളോട് രണ്ടുനീതിയുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. ഭര്‍ത്താവിന് ക്ഷേമപെന്‍ഷന്‍ നല്‍കിയ സര്‍ക്കാര്‍, പക്ഷെ ഭാര്യയ്ക്ക് പെന്‍ഷന്‍ നിഷേധിച്ചു. ഉദ്യാഗസ്ഥരുടെ വീഴ്ച്ചയില്‍ ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ ഒറ്റമുറി വീട്ടില്‍ കഴിയുകയാണ് ഈ ദമ്പതികള്‍.

മെനാഗപ്പള്ളിയിലെ ഒറ്റമുറിവീട്ടിലാണ് മറ്റാരും തുണയില്ലാത്ത ഉമ്മിണി അമ്മയും ഭര്‍ത്താവ് അയ്യപ്പനും കഴിയുന്നത്. സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പെന്‍ഷന്‍മാത്രമാണ് വൃദ്ധ ദമ്പതികളുടെ ഏക വരുമാനം. കഴിഞ്ഞ പ്രാവശ്യം ഭര്‍ത്താവിന് പെന്‍ഷന്‍ കിട്ടിയെങ്കിലും ഭാര്യയ്ക്ക് കിട്ടിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെന്‍ഷന്‍ മുടങ്ങിയതിന്റെ കാരണം തേടി പഞ്ചായത്ത് ഓഫിസില്‍ എത്തിയപ്പോഴാണ്, കാരണം കേട്ട് ഉമ്മിണി അമ്മ ഞെട്ടിയത്. മരുന്ന് വാങ്ങാന്‍ പോലും പണമില്ലാത്ത ഉമ്മിണി അമ്മയുടെ പേരില്‍ ഒരു കാറുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അന്നുമുതല്‍ പരാതിയുമായി പല ഓഫീസുകളെയും സമീപിച്ചെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നാണ് ഉമ്മിണി അമ്മ പറയുന്നത്.

അയ്യപ്പന്റെ ചെറിയ പെന്‍ഷന്‍ തുകയിലും നാട്ടുകാരുടെ കാരുണ്യത്തിലുമാണ് വൃദ്ധ ദമ്പതികളുടെ ജീവിതം മുന്നോട്ട് നീങ്ങുന്നത്. പെന്‍ഷന്‍ നിഷേധിക്കും മുമ്പ് ഉദ്യോഗസ്ഥര്‍ ഒന്ന് അന്വേഷിച്ചിരുന്നെങ്കില്‍, ഈ വൃദ്ധ അനീതി നേരിടേണ്ടി വരില്ലായിരുന്നു എന്ന് നാട്ടുകാരും അഭിപ്രായപ്പെടുന്നു.

Top