കണ്ണൂരിലെ സംഘത്തിന് ക്വട്ടേഷനുറപ്പിച്ചത് പതിനഞ്ച് ലക്ഷത്തിന്; പെരിയയിലെ ഇരട്ട കൊലപാതകം നേതൃത്വത്തിന്റെ അറിവോടെ; കേസ് അട്ടിമറിച്ച് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കുന്നു; കസ്റ്റഡിയിലുള്ളത് ഡമ്മി പ്രതികള്‍

കണ്ണൂര്‍: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന ക്വട്ടേഷന്‍ സംഘത്തെ രക്ഷിക്കാന്‍ പോലീസിന്റെ തിരിക്ക് പിടിച്ച നീക്കം. ഇപ്പോള്‍ അറസ്റ്റിലായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗ പീതാംബരനും മറ്റ് ആറുപേരുംമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് ഭാഷ്യം. കഞ്ചാവ് ലഹരിയിലായിരുന്ന പീതാംബരനാണ് വെട്ടിയതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പോലീസ് പറയുന്നു.

എന്നാല്‍ പതിനഞ്ച് ലക്ഷം രൂയോളം നല്‍കി കണ്ണൂരില്‍ നിന്നെത്തിച്ച ക്വട്ടേഷന്‍ സംഘമാണ് വെട്ടിയതെന്നാണ് പോലീസിന് ആദ്യം ലഭിച്ച സൂചന. പ്രൊഫഷണല്‍ കൊലയാളികള്‍ക്ക് മത്രമേ ഇത്തരതത്തില്‍ കൊലപാതകം നടത്താന്‍ കഴിയൂ എന്ന് പോലീസ് വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നത് എന്ന സൂചനകളാണ് ഡമ്മി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നില്‍. ക്വട്ടേഷന്‍ സംഘത്തെ പിടികൂടിയാാല്‍ ഗൂഢാലോചനയും ഉന്നത നേതാക്കളും കുടുങ്ങും. പാര്‍ട്ടി നടത്തുന്ന കൊലപാതകളങ്ങളില്‍ ടി പി വധമൊഴിച്ചാല്‍ എവിടെയും യഥാര്‍ത്ഥ പ്രതികളെ പിടികൂടിയിട്ടില്ല. പാര്‍ട്ടി ഹാജരാക്കുന്ന ഡമ്മി പ്രതികള്‍ കീഴടങ്ങി ശിക്ഷ നേരിടും. ഇവരുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും. ഇതാണ് നിലവില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഘടന. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ കാണിച്ചുകൊടുത്ത പ്രവര്‍ത്തകരാണ് ഇപ്പോള്‍ പ്രതികളായി പോലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂരില്‍ നിന്നെത്തിയ വാഹനത്തിലുണ്ടാവരെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനയുണ്ടെങ്കിലും പ്രധാന പ്രതി പീതാംബരനെയാക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തന്നെ ആരോപണ നിഴലിലാ്ണ് ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ക്ക് വ്യാജ കഥ നല്‍കി പോലീസ് കേസ് അട്ടിമറിയ്ക്കുന്നത്.

പല മാധ്യമ പ്രവര്‍ത്തകര്‍ക്കും സത്യം അറിയാമെങ്കിലും മറു ചോദ്യം ചോദിക്കാതെ പോലീസ് കഥകള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണുകളും വിരലടയാളങ്ങളുംല പോലീസ് ഭാഷ്യത്തെ പൊളിക്കുന്നതാണ്. ക്വട്ടേഷന്‍ സംഘത്തിലേയ്ക്ക് കേസ് നീളാതിരിക്കാനുള്ള എല്ലാ ജാഗ്രതയും പോലീസ് സ്വീകരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെയാണ് സിപിഎം ലേക്കല്‍ കമ്മിറ്റി അംഗം കഞ്ചാവ് ലഹരിയിലാണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നത്. അമിതമായ കഞ്ചാവ് ലഹരിയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കുന്നു. നാട്ടില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന സിപിഎം പ്രവര്‍ത്തകന്‍ കഞ്ചാവിനടിമയാണെന്നാണ് പാര്‍ട്ടി തന്നെ അംഗീകരിക്കുന്നത്. കഞ്ചാവിനടിമായയ ആളെ ഇത്രയും കാലം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാക്കി.

കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരനടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവര്‍ക്കപ്പുറം സംഭവത്തില്‍ കൂടുതല്‍പേരുടെ പങ്കാളിത്തം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സൂചന നല്‍കുമ്പോഴും ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് പറയുന്നത്.

കസ്റ്റഡിയിലുള്ള പെരിയയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പീതാംബരന്റെ നിര്‍ദ്ദേശമനുസരിച്ച് കൃത്യം നടത്തിയെന്നാണ് പിടിയിലായവരുടെ മൊഴി. ഇതോടെ ഇപ്പോല്‍ കസ്റ്റഡിയിലുള്ളവരെ പ്രതികളാക്കി കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് നീക്കം.

Top