ശ്രീധരന്‍ പിള്ളയെ അഭിഭാഷക പദവിയില്‍ നിന്നും പുറത്താക്കണം; ബാര്‍ കൗണ്‍സിലില്‍ പരാതി

ബിജെപി അധ്യക്ഷനായ ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകന്റെ പരാതി. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളിലെ ഇടപെടലാണ് കേസിനാധാരമായത്. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ കെ.വിനയ കുമാര്‍ ആണ് പരാതി നല്‍കിയത്.

1961ലെ അഭിഭാഷക നിയമത്തിലെ 35ഒന്ന് വകുപ്പ് പ്രകാരമാണ് അഭിഭാഷകന്‍ കൂടിയായ ബിജെപി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിനയകുമാര്‍ കേരള ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴില്‍ പരമായ പെരുമാറ്റ ദൂശ്യം, കോടതിയലക്ഷ്യം, പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പരാതികാരന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ഉന്നയിക്കുന്നത്.

ഒരു അഭിഭാഷകന്‍ കോടതി ഉദ്യാഗസ്ഥനും വിധികള്‍ നടപ്പിലാക്കാന്‍ ബാധ്യയുള്ളവരുമാണെന്നിരിക്കെ പരസ്യമായി സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുകയും യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടക്കണമെന്ന് തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയും,യുവതികളെ തടയാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത് പ്രഥമ ദൃഷ്ടിയാല്‍ കോടതി അലക്ഷ്യമാണ്.

ശ്രീധരന്‍ പിള്ളയുടെ സന്നദ് റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ കേസ് റജിസ്ടര്‍ ചെയ്തതിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് സഹിതമാണ് ബാര്‍കൗണ്‍സിലില്‍ പരാതി നല്‍കിയത്.

ബാര്‍ കൗണ്‍സിലിന്റെ അധികാരം ഉപയോഗിച്ച് പി.എസ്.ശ്രീധരന്‍പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നും അഭിഭാഷകനായ കെ വിനയകുമാര്‍ ആവശ്യപ്പെട്ടു.

Top