എട്ടുവര്‍ഷം കഴിഞ്ഞാല്‍ ഡീസല്‍ പെട്രോള്‍ കാറുകള്‍ ഇല്ലാതാകും; ഇനി നിരത്തുകള്‍ കീഴടക്കുന്നത് വൈദ്യുതി വാഹനങ്ങള്‍

ഡീസല്‍ പെട്രോള്‍ കാറുകളുടെ കാലം കഴിയുകയാണോ….? ലോകത്ത് എണ്ണയുടെ അളവ് കുറയുന്നതോടെ ഗതാഗത രംഗത്ത് വന്‍ മാറ്റങ്ങളാണ് ഇനിയുണ്ടാകുകയെന്ന് പുതി പഠനങ്ങള്‍ പറയുന്നു,

സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകനായ ടോണി സെബ പറയുന്നത് ആഗോള എണ്ണ വ്യവസായം അവസാനിച്ചു കൊണ്ടിരിക്കുന്നു എന്നാണ്. ഏകദേശം 2030 ഓടെ എണ്ണകച്ചവടം ഭൂലോകത്ത് നിന്ന് ഇല്ലാതാവുമത്രെ. വൈദ്യുതിയുടെ സഹായത്തോടെയാവും ഇനിയുള്ള കാലത്തെ യാത്രയെന്നും ടോണി സെബ പറയുന്നു.

സ്റ്റാന്‍ഡ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച പഠനപ്രകാരം എട്ടുവര്‍ഷത്തിനുള്ളില്‍ തന്നെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരത്തില്‍ നിന്ന് അപ്രത്യക്ഷമാവും. വാഹനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇലക്ട്രിക് കാറുകളോ സമാന ടെക്‌നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളോ വാങ്ങേണ്ടിവരും. ഇലക്ട്രിക് കാറുകള്‍, ബസ്സുകള്‍, ട്രക്കുകള്‍ എന്നുവേണ്ട വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ വില കുറയുന്നത് പെട്രോളിയം വ്യവസായത്തെ തകര്‍ക്കാന്‍ കാരണമാകുമെന്നും ടോണി സെബ ചൂണ്ടിക്കാട്ടുന്നു.

2020-2030 കാലത്തെ ഗതാഗതസംവിധാനത്തെ കുറിച്ചൊരു പുനര്‍ചിന്തയെന്ന തലക്കെട്ടിലാണ് പഠനം. എണ്ണയിലോടുന്ന വാഹനങ്ങള്‍ക്ക് വെറും മൂന്നരലക്ഷം കിലോമീറ്റര്‍ പോലും ആയുസ്സ് ലഭിക്കുന്നില്ലെന്നും എന്നാല്‍ വൈദ്യുതിവാഹനങ്ങളുടെ ആയുസ്സ് 16 ലക്ഷത്തിലധികമാണെന്നും പഠനം പറയുന്നു.

കാലം കടന്നുപോകുന്തോറും പെട്രോള്‍ പമ്പുകള്‍ ഇല്ലാതാകുമെന്നും സ്‌പെയര്‍ പാര്‍ട്‌സുകളും മറ്റ് ഉപകരണങ്ങളും കിട്ടാതെയാകുമെന്നും പഠനത്തിലുണ്ട്. പെട്രോള്‍-ഡീസല്‍ വാഹനമെക്കാനിക്കുമാരും ഇല്ലാതാകുമെന്നും പഠനം എടുത്തു പറയുന്നു. അതുപോലെ തന്നെ പെട്രോള്‍-ഡീസല്‍ കാര്‍ വിപണിയും വ്യാപാരികളും നാമാവശേഷമാകുമെന്നും ടോണി സെബ പറയുന്നു.

ലോകവ്യാപകമായി 2025 ഓടെ ബസ്സ്, കാറ്, ട്രാക്ടര്‍, വാനുകള്‍ തുടങ്ങി, ചക്രങ്ങളിലോടുന്ന എന്തും ഇലക്ട്രിക് വാഹനങ്ങളായി മാറും. ഡിജിറ്റല്‍ കാമറയുടെ വരവോടെ ഫിലിം ഉപയോഗം ഇല്ലാതായത് പോലെയാണ് ഗതാഗതവിപണിയില്‍ വരാന്‍ പോകുന്ന ഈ മാറ്റത്തെ വിഗദ്ധര്‍ നിരീക്ഷിക്കുന്നത്.

നിലവില്‍ ഓഡി, ഫോക്‌സ്‌വാഗന്‍ , മെര്‍സിഡസ് ബെന്‍സ്, വോള്‍വോ തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിലേക്ക് കടന്നു കഴിഞ്ഞു.

Latest
Widgets Magazine