പെട്രോള്‍ വില 90 കടന്നു

മുംബൈ :  ഇന്ധനവില വര്‍ദ്ധനവ് തുടരുകയാണ്. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 90 കടന്നു.ആദ്യമായാണ് ഒരു മെട്രോ നഗരത്തില്‍ പെട്രോള്‍ വില 90 കടക്കുന്നത്.11 പൈസ വര്‍ദ്ധിച്ചതോടെ 90.08 ആണ് മുംബൈയില്‍ ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് 78.58 രൂപയും. അഞ്ച് പൈസയാണ് ഡീസലിന്  കൂടിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് 82.72 ഉം, ഡീസലിന് 74.02 രൂപയുമാണൊന്നാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 86.06 രൂപയാണ് പെട്രോള്‍ വില, ഡീസലിന് 79.23 രൂപയും.

Latest
Widgets Magazine