പെട്രോള്‍ വില 80ലെത്തി; കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു

ദിനംപ്രതിയുള്ള ഇന്ധവില പരിഷ്കരണത്തിന് ശേഷം ഇന്ധനവില കുത്തനെ ഉയരുന്നു. മുംബൈയില്‍ പെട്രോള്‍ വില ഇതോടെ 79.48 രൂപയിലെത്തി നില്‍ക്കുകയാണ്. ചൊവ്വാഴ്ച പെട്രോള്‍ വിലയില്‍ 7-8 പൈസയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.38 രൂപയാണ് ഈടാക്കുന്നത്. കൊല്‍ക്കത്ത (73.12 ), മുംബൈ (79.48), ചെന്നൈ ( 72.95) എന്നിങ്ങനെയാണ് ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പുകളിലെ ഇന്ധനവില. ഒരു ലിറ്റര്‍ ഡീസലിന് 61.37 രൂപയാണ് വില. 2017 ജൂണ്‍ മുതലാണ് മാസത്തില്‍ രണ്ട് തവണ വില പരിഷ്കരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രതിദിനം വില പരിഷ്കരിക്കാന്‍ ആരംഭിച്ചത്. വില പരിഷ്കരണം ആരംഭിച്ച് ആദ്യ മാസത്തില്‍ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് വില ഉയരുന്ന പ്രവണതയാണ് പ്രകടമായത്. ജൂണ്‍ 16 മുതലാണ് ഇന്ധനവില പ്രതിദിനം പരിഷ്കരിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വിലപരിഷ്കരണം രാജ്യത്തെ എല്ലാ പൊതുമേഖലാ പെട്രോളിയം കമ്പനികളിലും പ്രാബല്യത്തില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയിൽ വില ഇന്ധനവിലക്കനുസരിച്ചായിരിക്കും പ്രതിദിനം എണ്ണവിലയിൽ മാറ്റം വരുന്നത്. നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് പെട്രോളിന് ഇന്ധനക്കകമ്പനികള്‍ ഈടാക്കിവരുന്നത്. എല്ലാമാസവും ഒന്നാം തിയ്യതിയും 16ാം തിയ്യതിയും ഇന്ധനവില പരിഷ്കരിക്കുന്ന സംവിധാനം പരിഷ്കരിക്കുന്നത്. ഈ സംവിധാനം ആരംഭിക്കുമ്പോള്‍ 65.48 രൂപയായിരുന്നു പെട്രോളിന്‍റെ വില. ജൂലൈ രണ്ടോടെ ഇത് 63.06 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം വില കുത്തനെ ഉയരുകയായിരുന്നു. ആഗസ്റ്റ് എട്ടിനായിരുന്നു 2014 ന് ശേഷമുള്ള റെക്കോര്‍ഡ് വിലയില്‍ പെട്രോളും ഡീസലുമെത്തിയത്. പ്രതിദിന വില പരിഷ്കരണം ആരംഭിക്കുമ്പോള്‍ 54. 49 രൂപയായിരുന്നു ഡീസല്‍ വില. ജൂലൈ രണ്ടിന് ഇത് 53. 36 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം പിന്നീട് വിലവര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. എന്നാല്‍ പ്രതിദിന വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ വിലയില്‍ വരുന്ന മാറ്റങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുകയോ വാര്‍ത്തയാകുകയോ ചെയ്യുന്നില്ല എന്നതിനാല്‍ വിലയിലെ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ മൊബൈല്‍ ആപ്പ് Fuel@IOCയിലും പ്രതിദിനം പരിഷ്കരിച്ച പെട്രോൾ, ഡീസൽ വില ലഭ്യമാകും. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും ഇന്ധനവിലയിലെ പരിഷ്കാരങ്ങൾ അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമേ 92249-92249 എന്ന നമ്പറിലേയ്ക്ക് RSPDEALER എന്ന കോഡ് അയയ്ക്കുന്നതോടെ ഓരോ നഗരങ്ങളിലേയും പെട്രോൾ- ഡീസൽ വില അറിയാൻ കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top