പെട്രോള്‍ വില വര്‍ദ്ധനവില്‍ പമ്പ് ഉടമകളും കുടുങ്ങും!!! 99.99 കൂടുതല്‍ രേഖപ്പെടുത്താന്‍ സംവിധാനമില്ല; മനക്കണക്ക് കൂട്ടി കാശ് വാങ്ങണം

ന്യൂഡല്‍ഹി: ഇന്ധനവില നൂറ് രൂപയില്‍ എത്തിയാൽ അത് പമ്പുടമകള്‍ക്കും പാരയാകും. ലിറ്ററിന് 100 രൂപയിലേക്ക് കടന്നാല്‍ അത് രേഖപ്പെടുത്താനുള്ള സംവിധാനമില്ലാത്തതാണ് പമ്പ് ഉടമകളെ വലയ്ക്കുന്നത്. വില നൂറില്‍ കൂടുതലായാല്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ അളവും വിലയും രേഖപ്പെടുത്തുന്ന മെഷീനില്‍ അത് രേഖപ്പെടുത്തുക 100 രൂപ എന്നാവില്ല.

നൂറ് രൂപയെന്ന് രേഖപ്പെടുത്തുന്നതിന് പകരം അതിനുശേഷമുള്ള പൈസ എത്ര എന്ന കണക്കിനാണ് വില രേഖപ്പെടുത്തുക. എങ്ങനെ അഞ്ചക്കം രേഖപ്പെടുത്തുമെന്നതാണ് പ്രശ്നം സെപ്റ്റംബര്‍ 8ന് ഒക്ടെയ്ന്‍ പെട്രോളിന്റെ വില 100.33 പൈസയിലെത്തിയിരുന്നു. അന്ന് ഒരു ലിറ്റര്‍ പെട്രോള്‍ അടിച്ചപ്പോള്‍ മെഷീനില്‍ കാണിച്ചത് വില 33 പൈസ എന്നായിരുന്നു!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ധനവില ഉയരുന്തോറും കുഴപ്പത്തിലാകുക പെട്രോള്‍ പമ്പ് ജീവനക്കാര്‍ കൂടിയാണ്. മെഷീനിനെ ആശ്രയിച്ച് വില ഈടാക്കാന്‍ നിന്നാല്‍ പണി പാളുമെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ട് മനക്കണക്ക് കൂട്ടിയും എഴുതിക്കൂട്ടിയും ഉപയോക്താക്കളില്‍ നിന്ന് വില ഈടാക്കേണ്ട അവസ്ഥയാണ് അവര്‍ക്കുണ്ടാവുക.

Top