പെട്രോള്‍ പമ്പുകളില്‍ പെട്രോള്‍ പമ്പുകളില്‍ തുടര്‍ന്നും കാര്‍ഡ് സ്വീകരിക്കും

കൊച്ചി:പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തിയ കാര്‍ഡ് സൗകര്യം പിന്‍വലിക്കാനുള്ള പമ്പുടമകളുടെ തീരുമാനം ഒഴിവാക്കി. പണമിടപാടിനായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്് നേരത്തെ അറിയിച്ചിരുന്നു. കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പമ്പ് ഉടമകള്‍ ആ സൗകര്യത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ഈ തീരുമാനം പുറത്തു വന്നതോടെ പെട്രോള്‍ പമ്പുകളില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിലെന്ന് ബാങ്കുകള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മുന്‍ തീരുമാനത്തില്‍ നിന്നും പമ്പ് ഉടമകള്‍ പിന്മാറിയത്.

ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് എന്നീ ബാങ്കുകള്‍ ശനിയാഴ്ച രാത്രിയാണ് സര്‍വീസ് ചാര്‍ജ് സംബന്ധിച്ച് പെട്രോള്‍ പമ്പുടമകള്‍ക്ക് നോട്ടീസയച്ചത്. ഇതിനു പിന്നാലെ ബംഗളൂരുവില്‍ നടന്ന പെട്രോള്‍ പമ്പ് ഡീലേഴ്സ് അസോസിയേഷന്‍െറ യോഗത്തിലാണ് കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. തുടര്‍ന്ന് ഇത് വലിയ വാര്‍ത്തയായതോടെ സറവീസ് ചാര്‍ജ് തീരുമാനം പുന$പരിശോധിക്കുമെന്ന് ബാങ്ക് അധികൃതര്‍ രേഖാമൂലം ഉറപ്പുനല്‍കുകയായിരുന്നു.

കാര്‍ഡു വഴി നടത്തുന്ന ഇടപാടുകളുടെ സര്‍വിസ് ചാര്‍ജ് പമ്പുടമകളില്‍നിന്ന് ഈടാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധികബാധ്യതയാവില്ല. രാജ്യത്തെ 53,842 പൊതുമേഖല പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 52,000ത്തിലും ഉപയോഗിക്കുന്ന സൈ്വപിങ് മെഷീനുകളില്‍ 60 ശതമാനവും ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളുടേതാണ്. പെട്രോള്‍ പമ്പുകളില്‍ കാര്‍ഡ് സ്വീകരിച്ചില്ളെങ്കില്‍ അത് നോട്ടുരഹിത സമ്പദ്വ്യവസ്ഥ ലക്ഷ്യംവെക്കുന്ന സര്‍ക്കാറിനെയും കുഴക്കും. കാര്‍ഡുപയോഗിച്ച് ഇന്ധനം നിറക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 0.75 ശതമാനം തുക ഇളവ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്

Latest
Widgets Magazine