വീണ്ടും ഹണിട്രാപ്പ് കേസ്!!!മന്ത്രി ശശീന്ദ്രന് വീണ്ടും മന്ത്രിക്കുപ്പായം നഷ്ടമാകും?.. മംഗളം ചാനലിനെ പിടിച്ചുലച്ച ഹണിട്രാപ്പ് കേസിൽ ദുരൂഹമായ ട്വിസ്റ്റ് .25 കോടി നഷ്ടപരിഹാരം വേണമെന്ന പരാതി ക്രൈംബ്രാഞ്ചിന്.ഹെറാൾഡ് ന്യുസ് എക്സ്‌ക്‌ളൂസീവ്

തിരുവനന്തപുരം: ഹണി ട്രാപ്പ് കേസിൽ കുരുങ്ങിയ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയത് മാദ്ധ്യമപ്രവർത്തകയുടെ ഫോണിൽ നിന്നല്ല .ദുരൂഹമായ സംഭവത്തിന്റെ ഞെട്ടിക്കുന്ന എ വിവരങ്ങൾ ഹെറാൾഡ് ന്യുസ് ടിവി പുറത്തുവിട്ടു .മാധ്യമ പ്രവർത്തകയുടെ ഫോണിലല്ല തന്റെ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ലീല സംഭാഷണം നടത്തിയത് എന്നാണ് പുതിയ പരാതി.ഫോൺ ട്രാപ്പ് കേസിൽ ഇപ്പോൾ ക്രൈംബ്രാഞ്ച് സിബിസിഐഡിക്ക് മുൻപാകെ ആലപ്പുഴ സ്വദേശിയായ രമേശ് ആണ് ശശീന്ദ്രനെതിരെ പരാതി നൽകിയത്. ഇതോടെ മന്ത്രിസ്ഥാനത്ത് നിന്ന് ശശീന്ദ്രന് വീണ്ടും രാജിവയ്‌ക്കേണ്ടി വരുമെന്ന ചർച്ച സജീവമാകുകയാണ്.കടുത്താൽ വീണ്ടും ശശീന്ദ്രന് കുടുക്കായി മാറും. മന്ത്രിസഭയിൽ നിന്നും രണ്ടാമതും രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യം ശശീന്ദ്രന് വരുമെന്നും വിലയിരുത്തലുണ്ട്. ഏതായാലും പരാതി വിശദമായി അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ആലപ്പുഴ സ്വദേശിയായ രമേശ് ക്രൈംബ്രാഞ്ചിൽ നൽകിയ പരാതി ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും തലകീഴായി മറിക്കുന്നതാണ് .മുഖ്യമന്ത്രിക്കും ഡിജിപിക്കും ഈ കാര്യത്തിൽ രമേശ് പരാതി നൽകിയിട്ടുണ്ട് . തന്റെ രജിസ്‌ട്രേഡ് മൊബൈൽ നമ്പറിൽ വിളിച്ചാണ് മുൻപ് മന്ത്രിയായിരുന്ന വേളയിൽ ശശീന്ദ്രൻ അശ്ളീല സംഭാഷണം നടത്തിയത് എന്നാണ് പരാതി. . ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ 2017 ഫെബ്രുവരി മാസം 1 ന് എന്റെ ബി.എസ്.എൻ എൽ നമ്പറിൽ വിളിച്ച് അസഭ്യം പറഞ്ഞു. അത് ചാനലുകളിൽ സംപ്രേഷണം ചെയ്യപ്പെട്ടു. ഇത് എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും മാനഹാനി ഉണ്ടാക്കി. ശശീന്ദ്രനു സൈബർ കുറ്റത്തിന് നൽകാവുന്ന പരമാവധി ശിക്ഷ നൽകണമെന്നു പരാതിയിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അശ്ലീല സംഭാഷണം നടത്തി മാനഹാനി ഉണ്ടാക്കിയതിന് എ.കെ ശശീന്ദ്രനിൽ നിന്ന് 25 കോടി രൂപയും മാനനഷ്ടത്തിന് ഈടാക്കി നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഷാനവാസ് ശശീന്ദ്രൻ വിളിച്ചത് തന്റെ നമ്പറിൽ നിന്നാണ് എന്ന കാര്യം ഫോൺ സംഭാഷണ വേളയിൽ സ്ഥിരീകരിക്കുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഈ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് കൂടി പരാതിക്ക് ഒപ്പം നൽകിയിട്ടുണ്ട്.

ഒരു വീട്ടമ്മയ്ക്കു നേരെ മന്ത്രി ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തി എന്നാണ് ഈ അശ്ലീല ഫോൺ സംഭാഷണം ആദ്യം പുറത്തു വിട്ട മംഗളം ചാനൽ അവകാശപ്പെട്ടത്. പക്ഷെ വിവാദം കത്തിയപ്പോൾ ശശീന്ദ്രൻ സംഭാഷണം നടത്തിയത് മംഗളം ചാനലിലെ മാധ്യമ പ്രവർത്തകയുമായാണ് എന്ന രീതിയിൽ പിന്നീട് മംഗളം ചുവടുമാറ്റം നടത്തി. ഒരു സ്റ്റിങ് ഓപ്പറേഷൻ വഴി ശശീന്ദ്രനെ കുരുക്കി എന്നാണ് പിന്നീട് മംഗളം പറഞ്ഞത്. ഇതിനു ശേഷമാണ് മംഗളം ശശീന്ദ്രനെ ഹണിട്രാപ്പിൽ കുരുക്കുകയായിരുന്നു എന്ന് വ്യക്തമായത്. ഇതോടെയാണ് മംഗളം ചാനലിലെ ഉന്നതർക്ക് ജയിലിൽ കഴിയേണ്ട അവസ്ഥ വന്നത്. ഇവർക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് ഇപ്പോഴും കോടതിയിൽ തുടരുകയാണ്. വാർത്ത നൽകിയ മംഗളം ചാനലിലെ ഉന്നതർ അവർ തന്നെ പുറത്തു കൊണ്ടുവന്ന ഹണി ട്രാപ്പ് കേസിൽ പ്രതികളായ മാറിയത് മലയാള മാധ്യമ ചരിത്രത്തിൽ തന്നെ പുതു അധ്യായമായിരുന്നു. ഹണിട്രാപ്പുമായി ബന്ധപ്പെട്ടു അന്നും ഇന്നും മംഗളം പറയാത്ത കാര്യമാണ് പുതിയ പരാതി വഴി ഉയർന്നുവന്നിരിക്കുന്നത്.

ഇതുവരെ ഹണിട്രാപ്പിലെ ഫോൺ സംഭാഷണം മാധ്യമ പ്രവർത്തകയുടെ ഫോണിൽ കൂടിയാണ് നടന്നത് എന്നാണ് അറിഞ്ഞിരുന്നത്. മാധ്യമ പ്രവർത്തകയും ശശീന്ദ്രൻ അശ്ലീല സംഭാഷണം നടത്തിയത് തന്റെ ഫോണിൽ കൂടിയാണ് എന്നാണ് പറഞ്ഞിരുന്നത്. കോടതിയിൽ കൊടുത്ത മൊഴിയിലും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലും എല്ലാം തന്നെ മാധ്യമ പ്രവർത്തകയുടെ ഫോണിലാണ് ശശീന്ദ്രൻ വിളിച്ചത് എന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പുതിയ പരാതിയോടെ ഈ കേസിൽ വീണ്ടും ദുരൂഹത വർദ്ധിക്കുകയാണ്. പരാതിയിൽ പറയുന്നത് തന്റെ രജിസ്ട്രേഡ് മൊബൈൽ ഫോണിൽ വിളിച്ചാണ് മന്ത്രി അശ്ളീല സംഭാഷണം നടത്തിയത് എന്നാണ്. ആ ഫോൺ ആരാണ് അപ്പോൾ ഉപയോഗിച്ച് കൊണ്ടിരുന്നത് എന്ന് പരാതിയിൽ വ്യക്തമല്ല. ശശീന്ദ്രന്റെ മാധ്യമ പ്രവർത്തകയുമായുള്ള സംഭാഷണം മംഗളം ചാനൽ തന്നെ മുൻപ് സംപ്രേഷണം ചെയ്തതാണ്. ഫോൺ തന്റേത് ആയിരുന്നു ആ നമ്പർ തന്റെ ഐഡിയിൽ എടുത്തതാണ് എന്നാണ് രമേഷ് പറയുന്നത്. ഹണിട്രാപ്പ് കേസിൽ ഈ പരാതിയോടെ വീണ്ടും ദുരൂഹത വർദ്ധിക്കുകയാണ്. : ചാനൽ പ്രവർത്തകയോട് ഫോണിൽ അശ്ലീല സംഭാഷണം നടത്തിയെന്ന കേസിൽ മന്ത്രി എ.കെ. ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ചാനൽ പ്രവർത്തക ശശീന്ദ്രനനുകൂലമായി മൊഴി നൽകിയതിനെതുടർന്നാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ശശീന്ദ്രനെ കുറ്റമുക്തനാക്കിയത്. ഇതോടെയാണ് ശശീന്ദ്രന് വീണ്ടും മന്ത്രിയായി തിരികെ വരാൻ കഴിഞ്ഞത്.

കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് തിരികൊളുത്തിയ കേസ് ആയിരുന്നു ഹണിട്രാപ്പ് കേസ്. ഒരു മന്ത്രിയും ഒരു മാധ്യമ സ്ഥാപവും കേസിന്റെ കേസിന്റെ രണ്ടു വശങ്ങളിൽ വരുകയും ചെയ്തു. കെഎസ് ആർടിസി വാർത്തയുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയ മംഗളം ചാനൽ പ്രവർത്തകയോട് മന്ത്രിയായിരുന്ന ശശീന്ദ്രൻ അശ്ളീല സംഭാഷണം നടത്തി എന്നായിരുന്നു പരാതി പുറത്തു വന്നത്. ശശീന്ദ്രനും ഒരു യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണം മംഗളം ചാനൽ സംപ്രേഷണവും ചെയ്തു. യുവതി മംഗളത്തിലെ മാധ്യമ പ്രവർത്തകയായിരുന്നു എന്ന് മംഗളം പിന്നെ വെളിപ്പെടുത്തുകയും ചെയ്തു. സംഭവം വിവാദമായതിനെത്തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 26ന് ശശീന്ദ്രൻ രാജിവയ്ക്കുകയായിരുന്നു. തുടർന്ന് മന്ത്രിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചാനൽ മേധാവി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Top