ദുബായിലും പണം തട്ടിപ്പുകാര്‍ വല വിരിക്കുന്നു; അടുത്തുകൂടാന്‍ വരുന്നവരെ സൂക്ഷിക്കാന്‍ ദുബായ് പോലീസ്

ദുബായ്: ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് ദുബായ്. ഭംഗി കൊണ്ട് മാത്രമല്ല അവിടെ ലഭിക്കുന്ന സുരക്ഷിതത്വവും ആ നഗരത്തെ ഏറെ പ്രിയപ്പെട്ടതാക്കി. എന്നാല്‍ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികള്‍ പണം തട്ടുന്നവരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ദുബായ് പോലീസ്. പുറത്ത് പോവുമ്പോള്‍ സംസാരിക്കാന്‍ വരുന്നവരെ സൂക്ഷിക്കണമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.

പുറത്ത് പോവുമ്പോള്‍ ചിലര്‍ കറന്‍സി വിനിമയ നിരക്കുകള്‍ എത്രയാണെന്ന് അറിയുമോ എന്ന് ചോദിച്ച് അടുത്ത് കൂടും. ഇത്തരക്കാരെ സൂക്ഷിക്കണം തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ദുബായ് പൊലീസ് അറിയിച്ചു. എന്നാല്‍ എങ്ങനെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. ലോകത്ത് ഏറ്റവും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രണ്ടാമത്തെ സ്ഥലമായാണ് ദുബായ് അറിയപ്പെടുന്നത്.

Latest