ഫിജികാർട്ട്. കോമിന്റെ ഇന്ത്യയിലെ പ്രവർത്തനം മന്ത്രി പി തിലോത്തോമ്മൻ ഉൽഘടനം ചെയ്തു

കൊച്ചി. ഡയറക്ടർ മാർകെറ്റിംഗും ഇ കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചു കൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ് ഫ്ലാറ്ഫോമായ ഫിജികർട്. കോമിന്റെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഭഷ്യ സിവിൽ സപ്ലൈയിസ്‌ വകുപ്പ് മന്ത്രി പി തിലോത്തോമ്മൻ തുടക്കം കുറിച്ചു. ഇടത്തട്ടു കാരെ ഒഴിവാക്കി ഉത്പന്നങ്ങൾ ഉപഭോക്താവിന് നേരിട്ട് ലഭ്യമാകുന്ന ഫിജികർട്. കോം ഉപഭോക്‌തൃ സംസ്ഥാനം ആയ കേരളത്തിന്‌ വലിയ തോതിൽ ഗുണകരം ആകും എന്ന്  ഉൽഘടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഫിജികർട് പോലുള്ള സ്ഥാപനങ്ങൾ ഭാവിയിൽ വളർച്ച കൈവരിക്കാൻ പോകുകയാണ്. 2025 ആകുമ്പോഴേക്കും വിപണിയുടെ 25 ശതമാനം കച്ചവടം ഇത്തരം സ്ഥാപനങ്ങളിലൂടെ ആയിരിക്കും നടക്കുക എന്നാണ് പഠനങൾ വ്യക്തമാകുന്നത്. ലോക വിപണിയിൽ ഓൺലൈൻ മാർകെറ്റിംഗിന് ഇന്ന് സുപ്രധാനമായ സ്ഥാനമാണ് ഉള്ളത്.
കേരളവും ഈ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. നിയവിധേയമായി പ്രവർത്തിക്കുന്ന ഫിജികർട് പോലുള്ള സ്ഥാപനങ്ങൾക്കു സംരക്ഷണം ഉറപ്പു വരുത്തുന്നതായിരിക്കും സർക്കാർ അടുത്തമാസം പ്രഖ്യാപിക്കാൻ ഇരിക്കുന്ന മാർഗ നിർദേശങ്ങൾ എന്നു അദ്ദേഹം അറിയിച്ചു.
ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാൻ കഴിയുനില്ല എന്ന ഇ കൊമേഴ്‌സ് ഫ്ലാറ്ഫോമുകളുടെ പൊതുവായ ന്യുനത പരിഹരിച്ചുകൊണ്ടാണ് ഡയറക്ടർ മാർകെറ്റിംഗിനെയും ഇ കൊമേഴ്സിനെയും സംയോജിപ്പിച്ചു കൊണ്ട് ഒരു ഓൺലൈൻ ഫ്ലാറ്റ്ഫോം എന്ന ആശയം ഉദിച്ചതും അത് ഫിജികർട്.കോമിന്റെ പിറവിയിൽ എത്തിയതും എന്ന് ഫിജികർട്.കോം ചെയർമാൻ ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു.
അങ്കമാലി അഡ്‌ലെസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുക്യതിഥി ആയ പ്രശസ്ത ബോളിവുഡ് താരം തമ്മന്ന ഭാട്യ ഫിജികർട്.കോമിന്റെ ഇന്ത്യയിലെ ലോഞ്ചിങ് പ്രഖ്യാപിച്ചു.ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജോളി ആന്റണി, ചിഫ് ഓപ്പറേറ്റിങ് ഓഫീസർ അനീഷ് കെ ജോയ് എന്നിവരും സന്നിഹിതരായിരുന്നു.
ഫിജികർട്.കോം വൈസ് പ്രസിഡന്റ്‌ വി പി സജീവ് ബിസ്സിനെസ്സ് പ്ലാൻ അവതരിപ്പിച്ചു. ഫിജികർട്ടിലൂടെ ലഭ്യമാകുന്ന ഗോൾഡ്, ഡൈമൻഡ് ആഭരണങ്ങളുടെ ലോയ്ഞ്ചിങ് ഡോക്ടർ ബോബി ചെമ്മണ്ണൂർ നിർവഹിച്ചു.
അങ്കമാലി എം എൽ എ റോജി എം ജോൺ, നഗരസഭാ ചെയർപേഴ്സൺ എം എ ഗ്രെയ്‌സി ടീച്ചർ, മുൻ മന്ത്രി ജോസ് തെറ്റയിൽ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് അസ്സോസിയേറ്റ് പ്രൊഫസർ തോമസ് ജോസഫ് തൂകുഴി പ്രേമുക ന്യൂറോപതി മെഡിക്കൽ കോണ്സല്ട്ടന്റ് ആയ ഡോക്ടർ അനിൽ ശർമ നാഷണൽ നെറ്റ് വർക്ക്‌ മാർക്കറ്റിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറി നോയൽ ജോർജ് എന്നിവരും ആശംസകൾ അർപ്പിച്ചു. മികച്ച പ്രേകടനം കാഴ്ച വെച്ച അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് യൂ എയിൽ ഉപഭോകതാക്കളുടെ അംഗീകാരം നേടിയതിനു ശേഷമാണു ഫിജികർട്. കോം ഇന്ത്യയിൽ എത്തിയിരിക്കുന്നത്. താല്പര്യം ഉള്ളവർക്കു ഓൺലൈനിൽ സൗജന്യമായി പാർട്ണർ സ്റ്റോർ തുറന്നു വില്പനയുടെ ലാഭവിഹിതം നേടാൻ കഴിയുന്നു എന്നത് ഫിജികർട്ടിന്റെ പ്രിത്യേകത ആണ്.  ഫിജികർട്. കോമിലെ അതെ ഉത്പന്നങ്ങൾ തന്നെയാണ് പാർട്ണർ സ്റ്റോറിൽ ലഭ്യമാകുന്നത്. ഇതുവഴി വ്യക്തിക്ക് ഒരേ സമയം പാർട്ണറും ഉപഭോക്താവും ആകാൻ കഴിയുന്നു.
യു എയിൽ മാത്രം 20, 000 പാർട്ണർ സ്റ്റോറുകൾ ഉണ്ട്. 2022 ഓടെ പത്തുലക്ഷം ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തോടെ ആണ് ഫിജികർട് മുന്നോട്ടു നീങ്ങുന്നത്. ഇന്ത്യക്കു പുറമെ നേപ്പാൾ, മലേഷ്യ, യു എസ് എന്നിവിടങ്ങളിലേക്കും സൗദിഅറേഭ്യ ഉൾപ്പെടെ ഇതര ജിസിസി രാജ്യങ്ങളിലേക്കും ഫിജികർട് പ്രവർത്തനം വ്യാപിപ്പിക്കും.
Top