ആദ്യ വിമാന പറത്തലിന് അനുഗ്രഹം തേടി പൈലറ്റ്…

ആദ്യ വിമാന പറത്തലിന് അനുഗ്രഹം തേടി പൈലറ്റ്. ജോലിയില്‍ പ്രവേശിച്ച് ആദ്യമായി വിമാനം പറത്താന്‍ അമ്മയേയും മുത്തശ്ശിയേയും കൂടെക്കൂട്ടി അവരുടെ കാല്‍തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങുന്ന പൈലറ്റിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഡിഗോയുടെ പൈലറ്റായ പ്രദീപ് കൃഷ്ണനാണ് ചെന്നൈയില്‍നിന്ന് സിംഗപ്പൂരിലേക്ക് താന്‍ പറത്തുന്ന വിമാനത്തില്‍ അമ്മയേയും മുത്തശ്ശിയേയും ഒപ്പം കൂട്ടിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പാണ് പൈലറ്റ് തന്റെ ബന്ധക്കളുടെ അടുക്കലെത്തിയത്. യാത്രക്കാര്‍ക്കിടയിലൂടെ നടന്ന് പ്രദീപ് കൃഷ്ണന്‍ ഇവരുടെ കാല്‍തൊട്ട് വന്ദിക്കുന്നത് വീഡിയോയില്‍ കാണാം. പ്രദീപിന്റെ സുഹൃത്തും സഹപാഠിയുമായ നാഗാര്‍ജുന്‍ ദ്വാരകനാഥ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെക്കാലമായി കാത്തിരുന്ന സ്വപ്‌നമാണ് ഇതോടെ യാഥാര്‍ഥ്യമായതെന്ന് നാഗാര്‍ജുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യൂണിഫോമണിഞ്ഞ് തറയില്‍ കിടന്നുറങ്ങി ജീവനക്കാര്‍; ചിത്രം വൈറലായി, പിന്നാലെ പണിയും പോയി ലക്ഷ്യമില്ലാതെ ആകാശത്ത് പറന്നത് 15 മണിക്കൂര്‍; ലാന്‍ഡിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതം; 370 യാത്രക്കാരുമായി പറന്ന എയര്‍ഇന്ത്യ വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് പൈലറ്റുമാരുടെ മനഃസാന്നിധ്യം കൊണ്ട് സഹ പൈലറ്റ് കുടിക്കാന്‍ വൈന്‍ നല്‍കി; ബോധം തെളിയുമ്പോള്‍ അര്‍ദ്ധ നഗ്നയായി കിടക്കുന്നു; പീഡനത്തിന് പരാതി നല്‍കി വനിതാ പൈലറ്റ് മുംബൈ വിമാനം പറക്കുന്നതിനിടെ കമാന്‍ഡര്‍ പൈലറ്റും വനിതാ പൈലറ്റും തമ്മിലടിച്ചു; രണ്ട്‌പേരും കോക്പിററില്‍ നിന്നും ഇറങ്ങിപ്പോയി; ജീവഭയത്തില്‍ 324 യാത്രക്കാര്‍ ലൈസന്‍സ് എടുക്കാന്‍ മറന്നുവെന്ന് പൈലറ്റ്; ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവിച്ചത്…
Latest
Widgets Magazine