ദുരിതബാധിതര്‍ക്ക് ആദ്യസഹായമെത്തുന്നു;10000 രൂപ ഉടന്‍ കൈമാറാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം:ദുരിത ബാധിതർക്ക് 10,000 രൂപയുടെ ആദ്യ സഹായം ഉടൻ കൈമാറും. തുക ഉടൻ കൈമാറണമെന്ന് കളക്ടർമാർക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 700 കോടിയോളം രൂപയാണ്. ബുധനാഴ്ച ബാങ്കുകള്‍ തുറക്കുന്നതോടെ ദുരിതാശ്വാസ നിധിയിലെത്തുന്ന സംഭാവന ആയിരം കോടി പിന്നിടുമെന്നാണ് ധന വകുപ്പിന്‍റെ കണക്ക്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയത് 677.84 കോടി രൂപ. പണമായും ചെക്കുകളായും എത്തിയത് 504.23 കോടി രൂപ. ഇലക്ട്രോണിക് പെയ്മെന്‍റായി 130.86 കോടി രൂപയും യുപിഐ, ക്യുആര്‍,വിപിഎ എന്നിവ മുഖേന 130.86 കോടി രൂപയും കിട്ടി. ദുരിതാശ്വ നിധിയിലെ പോര്‍ട്ടലിലേക്ക് ഓണ്‍ലൈന്‍ വഴി ഇന്ന് മാത്രമെത്തിയത് നാലു കോടി രൂപ.

Top