തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്‍സിപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം നിലപാട് അറിയിക്കാമെന്ന് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കിയതിനാലാണ് രാജിക്കാര്യത്തില്‍ തീരുമാനം വൈകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണമായ നടപടിയായിപ്പോയി. സാധാരണനിലയ്‌ക്ക് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോമസ് ചാണ്ടി പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കരുതെന്ന് സിപിഐ നേതൃത്വം മന്ത്രിമാരെ അറിയിച്ചതിനാലാണ് അവര്‍ വിട്ടുനിന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതു വ്യക്തമാക്കുന്ന ഒരു കത്ത് മന്ത്രി ഇ ചന്ദ്രശേഖരന്‍ അയച്ചു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്‌ടമായെന്ന വാദത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest
Widgets Magazine