മാധ്യമ സമീപനത്തിൽ മാറ്റം. മുഖ്യമന്ത്രി ഇനി മാധ്യമങ്ങളെ കാണും..

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തിൽ ഗുണകരമായ ഭരണം എങ്കിലും അതൊന്നും പൊതുജനമധ്യത്തിൽ എത്തുന്നില്ല എന്ന വിലയിരുത്തൽ മാധ്യമ സഹകരണമില്ലായ്മാ എന്ന വിലയിരുത്തൽ മുൻപേ ഉണ്ടായിരുന്നു .മാധ്യമങ്ങളെ മുഖ്യമന്ത്രി അകറ്റിനിർത്തുന്നു എന്ന മനോഭാവത്തിന് മാറ്റം വരുത്താൻ നയപരമായ തീരുമാനത്തിൽ എത്തിയിരിക്കുന്നു . അധികാരത്തിന്റെ രണ്ടു വര്‍ഷങ്ങളിലും മാധ്യമങ്ങളെ അകറ്റിനിര്‍ത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപനം മാറ്റാനൊരുങ്ങുന്നു. കുറഞ്ഞപക്ഷം, വിവാദങ്ങള്‍ ഉയരുന്ന ഘട്ടങ്ങളിലെങ്കിലും നേരിട്ട്‌ മാധ്യമപ്രവര്‍ത്തകരെ കാണാനാണു തീരുമാനം. അതത്‌ വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും ഒപ്പമുണ്ടാകും. കൃത്യമായ വിശദീകരണവും തല്‍ക്ഷണം നടപടിയുമുണ്ടാകും. അടുത്ത മാസം മുതല്‍ പുതിയ രീതി സ്വീകരിക്കാന്‍ സി.പി.എം. നേതൃത്വവുമായി മുഖ്യമന്ത്രി ചര്‍ച്ചയിലാണ്‌.

വിവാദ സംഭവങ്ങളുണ്ടാകുമ്പോഴെല്ലാം പഴി ഭരണനേതൃത്വത്തിനു മേലാണു പതിക്കുന്നത്‌. പ്രതിപക്ഷത്തിനു രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ അവസരം സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്നു. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലും ഒരു കുഴപ്പവുമില്ലെന്നു വിശദീകരിച്ച്‌ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പറയുന്ന മറുപടികള്‍ കൃത്യമല്ലാത്ത വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണെന്നും ആക്ഷേപങ്ങളുണ്ടായി. അതിന്റെ പേരില്‍ സഭയുടെ അവകാശലംഘനം ആരോപിക്കപ്പെടുകയും ചെയ്‌തു.

എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ചുമലില്‍ വരുന്ന സാഹചര്യത്തിലാണ്‌ ആ പ്രവണത അവസാനിപ്പിക്കാനുള്ള നടപടികള്‍ക്ക്‌ തുനിയുന്നത്‌. കൃത്യമായ വിവരം നല്‍കാന്‍ ബാധ്യതയുള്ള ഉദ്യോഗസ്‌ഥരെ കൂട്ടിയാകും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുന്നിലെത്തുക. പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളാണെങ്കില്‍ ഡി.ജി.പി, റേഞ്ച്‌ ഐ.ജി. എന്നിവരും ഭരണരംഗവുമായി ബന്ധപ്പെട്ടാണെങ്കില്‍ ചീഫ്‌ സെക്രട്ടറിയും അതത്‌ വകുപ്പിന്റെ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും ഒപ്പമുണ്ടാകും. ചോദ്യങ്ങള്‍ക്ക്‌ അവര്‍ മുറുപടി നല്‍കും. പാളിച്ചകള്‍ കണ്ടാല്‍ അതിനുത്തരവാദിയായ ഉദ്യോഗസ്‌ഥര്‍ക്ക്‌ എതിരേ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കും. നടപടിയെടുത്തില്ലെങ്കില്‍ അതിന്റെ പേരില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ പ്രതിസ്‌ഥാനത്തെത്തും.

Latest
Widgets Magazine