വെള്ളമടിച്ച് പാമ്പായ പോലീസുകാരന്‍ മലയാളി; ഹെഡ് കോണ്‍സ്റ്റബിള്‍ സലീമിനെ ഡല്‍ഹി പോലീസ് സസ്‌പെന്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ വെള്ളമടിച്ച് പൂസായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വൈറലായ പോലീസുകാരന്‍ മലയാളി. ഇയാളെ സസ്‌പെന്റ് ചെയ്തു. ഡല്‍ഹി പൊലീസിലെ ഹെഡ്‌കോണ്‍സ്റ്റബിളും മലയാളിയുമായ പി.കെ.സലിമാണ് വെള്ളമടിച്ച് ട്രെയിനില്‍ പാമ്പായി വീണത്. ദേശിയ മാധ്യമങ്ങളും ലോക മാധ്യമങ്ങളും ആഘോഷിച്ച വാര്‍ത്തിയിലെ നായകന്‍ മലയാളിയാണെന്നറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലെ മല്ലുകളും ഞെട്ടി
മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതര്‍ നടപടിയെടുത്തത്.ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കില്ലെന്നു ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ്.ബസി പറഞ്ഞു. പൊലീസുകാരെ യൂണിഫോമില്‍ മദ്യപിച്ചു കാണരുത്. ജോലിയില്‍ അല്ലാത്ത സമയത്തും ഇത്തരത്തില്‍ മോശം അവസ്ഥയില്‍ കാണരുതെന്നും ബസി വ്യക്തമാക്കി.

അമിതമായി മദ്യപിച്ച് മെട്രോയില്‍ കയറിയ പൊലീസുകാരന്‍ പുറത്തേക്കുള്ള തന്റെ വഴിതിരയുകയും ഒടുവില്‍ നിലതെറ്റി താഴെ വീഴുന്നതുമാണ് 36 സെക്കന്‍ഡ് വിഡിയോയിലുള്ള ദൃശ്യങ്ങള്‍. താഴെ വീഴുന്ന പൊലീസുകാരനെ സഹയാത്രികള്‍ എഴുനേല്‍പ്പിക്കുന്നതും വിഡിയോയില്‍ കാണാം. മദ്യം കൊണ്ടുപോകുന്നതിന് പോലും വിലയ്ക്കുള്ള ഡല്‍ഹി മെട്രോയിലാണ് കുടുച്ച് പൂസായി ഒരു പോലീസുമാകരന്‍ യാത്രചെയ്തത്.എന്തായാലും മലയാളികള്‍ക്ക് ഓണം ബംബറിടിച്ച പോലെയായി പോയി ഈ അപമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top