ഏതന്വേഷണവും നേരിടാന്‍ തയ്യാറെന്ന് പികെ ശശി

പാലക്കാട്: ആരോപണമുയര്‍ന്ന ലൈംഗിക പീഡന പരാതിയില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഷൊര്‍ണൂര്‍ എംഎല്‍എ ആയ പി.കെ ശശി രംഗത്ത്. രാഷ്ട്രീയ ഗൂഢാലോചനയാണ് പരാതിക്ക് പിന്നിലെന്നും പി.കെ ശശി പറഞ്ഞു.

ഇത്തരത്തിലൊരു പരാതിയെക്കുറിച്ച് അറിയുന്നത് തന്നെ വാര്‍ത്തകളിലൂടെയാണ്. രാഷ്ട്രീയമായി വിയോജിപ്പുള്ള നിരവധി ആളുകളുണ്ട്. എന്നെ തകര്‍ക്കാന്‍ അവരൊക്കെയും ശ്രമിക്കുന്നുണ്ട്. ഇതിനുമുന്‍പും ഇത്തരത്തില്‍ പല ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. അന്വേഷണം വന്നാല്‍ ഉത്തമ കമ്മ്യൂണിസ്റ്റുകാരനെന്ന നിലയ്ക്ക് തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് പി.കെ.ശശിക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയത്. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്

Latest