ശശിക്കെതിരെയുള്ള പരാതി: പോലീസില്‍ കേസ് കൊടുക്കാന്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഒരുങ്ങണം

ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ മാത്രം അന്വേഷണം ഒതുങ്ങുന്നതിന് സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതികരണം. അവൈലിബില്‍ പിബി ചേര്‍ന്ന ശേഷമാണ് പാര്‍ട്ടിയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടിയിലെ നേതാവായ വനിത തനിക്കെതിരെ െൈലഗികാതിക്രമണം നടന്നുവെന്ന് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും സംസ്ഥാന നേതൃത്വം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇമെയിലായി അയച്ചു. വനിതാ നേതാവിന് പോലും പരാതി നല്‍കിയിട്ടും സ്ത്രീ സുരക്ഷയ്ക്കും സ്ത്രീ-പുരുഷ സമത്വത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്ന പാര്‍ട്ടി പരാതിക്കാരിയുടെ പരാതിയെ വേണ്ട ഗൗരവത്തോടെ കണ്ടില്ല. വനിതാ കമ്മീഷന്‍, പോലീസ് തുടങ്ങി ശക്തമായ കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്‌നത്തെ പരിഹരിക്കാനാണ് പാര്‍ട്ടിയുടെ താത്പര്യമെന്ന് നടപടികളില്‍ നിന്നും ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്.

Latest