ലൈംഗികാതിക്രമ പരാതി: പി.കെ ശശിയുടെ മൊഴി എടുക്കുന്നു; നാല് മണിക്കൂറായി മൊഴി എടുപ്പ് നീളുന്നു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയില്‍ എം.എല്‍.എ പി.കെ ശശിയുടെ മൊഴി എടുക്കുന്നു. സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഷൊര്‍ണൂര്‍  ഉച്ചക്ക് രണ്ടു മണിയോടെ എ.കെ.ജി സെന്ററില്‍ വെച്ചാണ് മൊഴി എടുക്കല്‍ തുടങ്ങിയത്. നാല് മണിക്കൂറായി മൊഴി എടുക്കല്‍ തുടരുന്നു.

ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതി അന്വേഷിക്കാന്‍ മന്ത്രി എ.കെ.ബാലന്‍, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെയാണ് സി.പി.എം നിയോഗിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവര്‍ പാലക്കാട് വച്ച് പരാതിക്കാരിയില്‍ നിന്ന് രണ്ടു തവണ മൊഴിയെടുത്തിരുന്നു. യുവതി ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളും കമ്മീഷന് നല്‍കിയിരുന്നു.

Top