പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ ഒരുങ്ങി കുവൈത്ത്‌

കുവൈത്തിലെ ഇന്ത്യന്‍ അധ്യാപകര്‍ കൂട്ടപ്പിരിച്ചുവിടല്‍ ഭീഷണിയില്‍.വിദ്യാഭ്യാസ മേഖലയില്‍ നിന്നും പ്രവാസികളെ പിരിച്ചു വിടാന്‍ തയ്യാറെടുക്കുകയാണ് കുവൈത്ത് നേതൃത്വം. 1507 പ്രവാസികളെ പിരിച്ചുവിടാന്‍ വിദ്യഭ്യാസ മന്ത്രാലയത്തോടു സിവില്‍ സര്‍വീസ് കമ്മീഷന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 2017-2018 അധ്യായന വര്‍ഷത്തില്‍ കുവൈത്തികളല്ലാത്ത 1507 പേരുടെ അധ്യാപനവൃത്തി അവസാനിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരില്‍ 660 അധ്യാപകരും 584 എക്‌സിക്യൂട്ടീവുകളും 214 സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സ്വദേശിവത്കരണം വിദ്യാഭ്യാസ രംഗത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം. സൗദിയില്‍ സ്വദേശിവത്കരണം ശക്തമായതിനു പിന്നാലെയാണ് കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളും കൂടുതല്‍ മേഖലകളിലേക്കു ഇതു വ്യാപിപ്പിക്കുന്നത്. മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേര്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ആശങ്ക പകര്‍ന്നുകൊണ്ടാണ് ഇപ്പോള്‍ കുവൈത്തിന്റെ നീക്കം.

Top