നഗ്നതയാണ് ഞങ്ങളുടെ വ്യക്തിത്വം, അത് സാധാരണമാണ്; പ്ലേബോയ് പൂര്‍വ്വാധികം ശക്തിയില്‍ തിരിച്ചുവരുന്നു

വാഷിങ്ടണ്‍: നഗ്നതയെ സംബന്ധിച്ച ചര്‍ച്ചകള്‍ ലോകത്ത് എക്കാലവും വ്യാപകമായിരുന്നു. കലയിലെയും സാഹിത്യത്തിലെയും നഗ്നത പല പുതുചിന്തകളുടെയും തുറവിയാണ്. എന്നാല്‍ നഗ്നത തങ്ങള്‍ കയ്യൊഴിയുകയാണെന്ന് പ്രഖ്യാപിച്ച് തങ്ങളുടെ ആരാധകരെ നിരാസ്സരാക്കിയ പ്ലേബോയ് മാഗസിന്‍ പൂര്‍വ്വാധികം ശക്തിയില്‍ തിരിച്ചു വുുന്നതായി റിപ്പോര്‍ട്ട്.
നഗ്‌ന ചിത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുമെന്ന് അമേരിക്കന്‍ ലൈഫ് സ്‌റ്റൈല്‍ മാഗസിനായ പ്ലേബോയ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നഗ്‌നചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ചതായി പ്ലേബോയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മാഗസിനില്‍ നിന്നും നഗ്നത ഒഴിവാക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്നാണ് മാഗസിന് ഉടമകളുടെ വിലയിരുത്തല്‍. മാര്‍ച്ച് /ഏപ്രില്‍ മാസത്തെ പതിപ്പ് മുതല്‍ നഗ്ന ചിത്രങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കാനുള്ള തീരുമാനം, മാഗസിന്റെ ചീഫ് ക്രിയേറ്റിവ് ഓഫിസര്‍ കൂപ്പര്‍ ഹെഫ്‌നറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

തങ്ങളുടെ വ്യക്തിത്വം തിരിച്ചു കൊണ്ടുവരുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മാഗസിന്റെ പുറത്തിറങ്ങാനിരിക്കുന്ന പതിപ്പിന്റെ മുഖചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ‘നഗ്നത സാധാരണമാണ്’ ( Naked is normal ) എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവിട്ടത്. സാമൂഹിക മാദ്ധ്യമങ്ങള്‍ പ്ലേബോയിയുടെ പുതിയ തീരുമാനത്തെ സ്വാഗതംചെയ്തു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top