രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആദായനികുതി ഇളവ്: ഹര്‍ജി തള്ളി

supreme-court-india

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു.രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ എം.‌എല്‍ ശര്‍മ്മ കൊടുത്ത പൊതുതാത്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത് .

ഹര്‍ജി പരിഗണിക്കാനാവില്ലെന്നും വ്യക്തമായ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ ആദായനികുതി ഇളവ് നല്‍കുന്നത് വലിയ അഴിമതിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സംഭാവനകള്‍ എത്തുന്നുണ്ട്. ഇത് എവിടെ നിന്നും വരുന്നു, എങ്ങനെ വരുന്നു എന്നതിന് കൃത്യമായ വ്യക്തതയില്ല. ഇതിനെല്ലാം ആദായനികുതി വകുപ്പ് ഇളവും നല്‍കുന്നു. രാജ്യത്തെ മറ്റ് സേവനങ്ങള്‍ക്കെല്ലാം ആദായനികുതി ഏര്‍പ്പെടുത്തുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളെ അതില്‍‌നിന്നും ഒഴിവാക്കി നിര്‍ത്തുന്നത് വിവേചനപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Top