നശിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ അവസാനിപ്പിക്കുന്ന തന്ത്രവുമായി മോദി ‘രാഷ്ട്രീയ’ത്തെ പുറത്തിരുത്തി വിജയത്തിലേക്കുള്ള പുനഃസംഘടന

ന്യുഡൽഹി :കോൺഗ്രസിനെപ്പോലെ അഴിമതിയെ തലോടില്ല !..കോൺഗ്രസ് മറന്ന് അഴിമതിക്ക് ഓശാനപാടിയ ഭരണ സംസ്കാരത്തെ മോദി കുഴിച്ച് മൂടുന്നു .മോഡി നടപ്പിലാക്കുന്ന ഭരണ തന്ത്രം വീണ്ടും ഭരണം പിടിക്കാൻ വേണ്ടി ജനകീയരെയും മികവുള്ളവരെയും കണ്ടെത്തിയുള്ള ചടുലൻ നീക്കം തന്നെ.ഇനിയുള്ള കാലം അടുത്ത ഭരണം പിടിക്കുന്നതിനുള്ള തന്ത്രങ്ങൾ തന്നെയാണ് .വിട്ടുവീഴ്ച്ചയില്ലാത്ത നടപടികൾ .ജരാനരകൾ ബാധിച്ച അഴിമതി മുഖക്കാരെ പരിപാലിച്ച് അധികാരവും പാർട്ടിയും ഇന്ത്യയിൽ നിന്നും തുടച്ചു നീങ്ങിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് പഠനവിഷയമാക്കാം മോദിയുടെയും അമിത് ഷായുടെയും കര്ശനമായതും വിട്ടുവീഴ്ച്ചയില്ലാത്തതുമായാ നീക്കവും തന്ത്രങ്ങളും .അധികാരത്തിൽ മൂന്നു വർഷം തികച്ചതിനു പിന്നാലെ കേന്ദ്ര മന്ത്രിസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുത്തിയ കൂട്ടിച്ചേർക്കലുകളും അതുൾപ്പെടെയുള്ള അഴിച്ചുപണികളുമാണ് ദേശീയ രാഷ്ട്രീയത്തിലെ ചർച്ചാ വിഷയം. ഭരണത്തിൽ രണ്ടു വർഷം മാത്രം അവശേഷിക്കെ അദ്ദേഹം നടത്തിയ ഒഴിവാക്കലുകളെയും കൂട്ടിച്ചേർക്കലുകളെയും എപ്രകാരം വായിച്ചെടുക്കാമെന്ന ഗവേഷണത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ, തന്ത്രപരമായ ചില നീക്കങ്ങൾ ഈ പുനഃസംഘടനയ്ക്കു പിന്നിലുമുണ്ട് .

2019 ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നിരിക്കെ, കഠിനാധ്വാനം ചെയ്യണമെന്നുതന്നെയാണു തന്റെ ടീം അംഗങ്ങളോടു പ്രധാനമന്ത്രി ആവർത്തിക്കുന്നത്. മികവ് കാണിക്കാത്തവരുടെ വകുപ്പുമാറ്റവും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കലും ഇനിയും തുടരാനാണു സാധ്യതയെന്ന മുന്നറിയിപ്പ് കൂടിയുണ്ട് ഇപ്പോഴത്തെ പുനഃക്രമീകരണത്തിൽ. സ്ഥാനമൊഴിയുന്ന മന്ത്രിമാരിലൊരാൾ അഴിമതി കാട്ടിയതായി സിബിഐ പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്ന റിപ്പോർട്ടുകളെയും ഇതിനോടു ചേർത്തു വായിക്കണം.

പരിഗണിച്ചത് സമുദായവും രാഷ്ട്രീയവും

പുതിയ മന്ത്രിമാരുടെ തിരഞ്ഞെടുപ്പിൽ സമുദായ പരിഗണനകളും മോദി കണക്കിലെടുത്തിട്ടുണ്ട്. ശിവ് പ്രതാപ് ശുക്ല, അശ്വനി കുമാർ ഛൗബെ, വിരേന്ദ്ര കുമാർ, ഗജേന്ദ്ര സിങ് ശെഖാവത്ത്, ആനന്ദ് ഹെഗ്ഡെ എന്നിവരാണ് ഇങ്ങനെ പ്രവേശനം ലഭിച്ചവർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ എതിർപക്ഷത്ത് നിലയുറപ്പിച്ചയാളാണ് ശിവ് പ്രതാപ് ശുക്ല. ഗോരഖ്പുരിൽ രണ്ടുപേർക്കും തുല്യ സ്വാധീനമുണ്ട്. മഹേന്ദ്ര നാഥ് പാണ്ഡെ യുപി ബിജെപി അധ്യക്ഷനായതോടെയാണ് ശിവ് പ്രതാപിന് നറുക്ക് വീണത്. മോദി സർക്കാരിൽ ബ്രാഹ്മണ പ്രാതിനിധ്യമാണ് ഇദ്ദേഹത്തിലൂടെ ഉറപ്പാക്കിയത്.

രാഷ്ട്രീയ’ക്കാരെ പുറത്തിരുത്തിയ മുഖം മാറ്റം

മോദിയുടെ മന്ത്രിസഭാ പുനഃസംഘടനാ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണെന്നു പറഞ്ഞാൽ അതു പൂർണമായി ശരിയാവില്ല. ഈയൊരു ലക്ഷ്യത്തോടെയുള്ള ‘രാഷ്ട്രീയ’ കൂട്ടിച്ചേർക്കലും ഒഴിവാക്കലും മാത്രമല്ല ഞായറാഴ്ച നടന്ന പുനഃസംഘടനയിൽ മോദി വരുത്തിയത്. പുതുതായി മന്ത്രിസഭയിൽ എത്തിയ ഒൻപതു പേരെ നോക്കുക. അൽഫോൻസ് കണ്ണന്താനം ഉൾപ്പെടെ നാലു പേരും മുൻ സിവിൽ സർവീസുകാർ. ഭരണകാലം അവസാന ലാപ്പിലേക്കു കടക്കാനിരിക്കെ മോദി ലക്ഷ്യമിട്ടത് സർക്കാരിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുക എന്നതു മാത്രമാണെന്ന് വ്യക്തം. ഉറങ്ങിപ്പോയ വകുപ്പുകളെ ഭരണത്തിൽ മുൻപരിചയമുള്ള കണ്ണന്താനത്തെപ്പോലുള്ളവരുടെ സഹായത്തോടെ ‘ഉണർത്താനാണ്’ മോദിയുടെ ശ്രമം.BISHOPS AND AMITH SHAH

തനി രാഷ്ട്രീയക്കാരെ’ പ്രധാനമന്ത്രി തന്റെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയം. നാലു പേരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയതിലൂടെ, തനിക്കൊപ്പം പ്രവർത്തന മികവുള്ളവർ മതി എന്ന വ്യക്തമായ സന്ദേശവും അദ്ദേഹവും നൽകി. മുൻ സിവിൽ സർവീസുകാരെ ഉൾപ്പെടുത്തിയതിലൂടെ വകുപ്പുകളിൽ അടുക്കും ചിട്ടയും കൊണ്ടുവരാനാകും. കേന്ദ്രമന്ത്രിമാരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥർ ഭരിക്കുന്ന വകുപ്പുകളെ വീണ്ടെടുക്കുകയാണ് ഇവരുടെ നിയോഗം. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ മോദിയും ഷായും നേരിട്ടാണ് നിരീക്ഷിക്കുന്നതും മാർക്കിടുന്നതും.

ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് നരേന്ദ്ര മോദി ‘ന്യൂ ഇന്ത്യ’ (നവ ഭാരതം) എന്ന ആശയം മുന്നോട്ടുവച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022നകം രാജ്യത്തെ പുതുക്കുപ്പണിയാമെന്നും ഗാന്ധിജിയുടെ സ്വപ്നങ്ങൾ സഫലമാക്കാമെന്നുമാണ് മോദി പറഞ്ഞത്. ആ സ്വപ്നത്തിലേക്ക് ചെറിയൊരു ചുവടുവയ്പാണ് മന്ത്രിസഭാ പുനഃസംഘടനയിലൂടെ മോദി നടത്തിയതെന്നാണ് ബിജെപി വൃത്തങ്ങളുടെ ഭാഷ്യം.

അപ്രതീക്ഷിതമാണ് മോദിയുടെ നീക്കങ്ങൾ. സഹപ്രവർത്തകർക്കുപോലും ആലോചിക്കാനോ പ്രവചിക്കാനോ സാധിക്കില്ല. വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തുടക്കമിട്ട മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ പ്രധാനമന്ത്രി ചൈനയിലേക്കു പറന്നു; ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ. ഇത്തവണ പുനഃസംഘടനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുറുകെപ്പിടിച്ചത് ഇംഗ്ലിഷ്‍ അക്ഷരം ‘പി’യിൽ ആരംഭിക്കുന്ന നാലു പോയിന്റുകളിലാണ്: പാഷൻ (അഭിനിവേശം), പ്രൊഫിഷൻസി (നൈപുണ്യം), പ്രൊഫഷനൽ (തൊഴി‍ൽ വൈദഗ്ധ്യം), പൊളിറ്റിക്കൽ അക്യുമൻ (രാഷ്്ട്രീയ വൈദഗ്ധ്യം) എന്നിവയാണ് ആ നാല് പോയിന്റുകൾ.

പാളിപ്പോയ നോട്ടുനിരോധനവും കുത്തനെ ഇടിഞ്ഞ സാമ്പത്തിക വളർച്ചാനിരക്കും മറ്റു വിവാദങ്ങളും ഭരണത്തിന്റെ നിറം കെടുത്തി തുടങ്ങുമ്പോഴാണ് മന്ത്രിസഭാ പുനഃസംഘട എന്ന മുഖംമിനുക്കലിനേക്കുറിച്ച് മോദി ആലോചിച്ചത്. ആരെല്ലാം തുടരുമെന്നോ പുറത്തു പോകുമെന്നോ മന്ത്രിമാർക്കു പോലും നിശ്ചയമുണ്ടായിരുന്നില്ല. എല്ലാം തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ചേർന്ന അച്ചുതണ്ട് തന്നെ. അങ്ങനെയാണ് ആറു പേരെ ഒഴിവാക്കിയും നാലു പേർക്കു സ്ഥാനക്കയറ്റം നൽകിയും ഒൻപത് പേരെ പുതുതായി ഉൾപ്പെടുത്തിയും മന്ത്രിസഭയെ പുതുക്കിപ്പണിയാൻ മോദി തയാറെടുത്തത്. ഇതോടെ മന്ത്രിമാരുടെ എണ്ണം 73ൽ നിന്ന് 76 ലേക്ക് ഉയർന്നു. പരമാവധി മന്ത്രിമാരുടെ എണ്ണം 81 വരെയാകാം.bishops-pm-modi

ബിഹാർ സ്വദേശിയായ അശ്വനി കുമാർ ഛൗബെയും ബ്രാഹ്മണ സമുദായക്കാരനാണ്. ബിഹാറിൽനിന്ന് ബ്രാഹ്മണ‍ർ ആരും കേന്ദ്രമന്ത്രിസഭയിൽ ഇല്ലെന്ന പരാതിക്കാണ് ഇപ്പോൾ‌ പരിഹാരമായത്. ബിഹാറിലെ ബിജെപിയിലും സമുദായ സന്തുലനം പാലിക്കുകയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിലൂടെ ലക്ഷ്യമിട്ടത്. മധ്യപ്രദേശിലെ ബുന്ദൽഖമണ്ഡ് മേഖലയിലെ ദലിത് നേതാവാണ് വിരേന്ദ്ര കുമാർ. ആറു തവണ ലോക്സഭാംഗം ആയിട്ടുണ്ട് ഇദ്ദേഹം. രാജ്യസഭയിലേക്ക് ആദിവാസി നേതാവ് സാംപ്തിയ ഉക്കെയിനെ (Samptiya Uikey) നിയോഗിച്ച് ഒരു മാസത്തിനുശേഷമാണ് മധ്യപ്രദേശിൽനിന്നുള്ള മറ്റൊരു നേതാവിനെ കേന്ദ്ര മന്ത്രിയാക്കുന്നത്. ദലിത്–ആദിവാസി വിഭാഗങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നത് മധ്യപ്രദേശിലെ ലോക്സഭാ സ്വപ്നങ്ങളെ സഹായിക്കുമെന്നാണ് ബിജെപി കണക്കുക്കൂട്ടുന്നത്.

രാജസ്ഥാനിൽ നിന്നുള്ള രജ്പുത് നേതാവാണ് ഗജേന്ദ്ര സിങ് ശെഖാവത്. ജോധ്പുരിൽ നിന്നുള്ള എംപിയാണ് അധ്ദേഹം. രാജസ്ഥാന് കേന്ദ്രത്തിൽ കൂടുതൽ സ്ഥാനം നൽകാൻ മോദി ആഗ്രഹിക്കുന്നതിന്റെ സൂചനയാണ് ഇദ്ദേഹത്തിന്റെ സ്ഥാനലബ്ധി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയ്ക്കുമുണ്ട് അർഹമായ പ്രാതിനിധ്യം. ആനന്ദ ഹെഗ്ഡെ ശക്തനായ ആർഎസ്എസ് നേതാവാണ്. കടുത്ത ഹിന്ദുത്വവാദികളെ ഹെഗ്ഡെയുടെ കേന്ദ്രമന്ത്രിസ്ഥാനം സന്തോഷിപ്പിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസം.

മുഖഛായ മാറ്റിയവർക്ക് പ്രമോഷൻ

മെഗാ പുനഃസംഘടനയിൽ നാലുപേർക്കാണ് മികവിനുള്ള അംഗീകാരം ലഭിച്ചത്. ധർമേന്ദ്ര പ്രധാൻ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, മുക്താർ അബ്ബാസ് നഖ്‍വി എന്നിവർക്ക് കാബിനറ്റ് റാങ്കോടെ സ്ഥാനക്കയറ്റം ഉറപ്പാക്കി. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതികൾ ഫലപ്രാപ്തിയിൽ എത്തിക്കാൻ അശ്രാന്തപരിശ്രമം നടത്തിയതിനുള്ള പ്രതിഫലമാണ് ഇവർക്കു ലഭിച്ച സ്ഥാനക്കയറ്റം. പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കും ഇവരിൽ പൂർണ വിശ്വാസമാണെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന.
എല്ലാ ഗ്രാമങ്ങളിലും വൈദ്യതി എത്തിക്കുക എന്ന ബൃഹദ് പദ്ധതി വിജയിപ്പിച്ചതാണ് പിയൂഷ് ഗോയലിനെ മോദിയുടെ കണ്ണിലുണ്ണിയാക്കിയത്. സുരേഷ് പ്രഭു റെയിൽവേ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ചതോടെ ആ സ്ഥാനത്തേക്കു പിയൂഷ് ഗോയലിനെ നിയോഗിച്ചു. മോദിക്കു കീഴിൽ ഇനിയും ‘ശരിയാകാത്ത’ റെയിൽവേ മന്ത്രാലയത്തിന്റെ ചുമതലയാണ് ഗോയലിന് നൽകിയിരിക്കുന്നത്. വിവാദക്കരി പുരണ്ടിരുന്ന കൽക്കരിപ്പാടം ലേലം പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കതും സദാ സമയം ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന പിയൂഷ് ഗോയലിന് തുണയായി.mar-alenchery-modi

അഴിമതിയുടെ വിളനിലമായ പെട്രോളിയം, പ്രകൃതിവാതക വകുപ്പിനെ ശുദ്ധീകരിക്കാൻ നടത്തിയ ശ്രമങ്ങളാണ് ധർമേന്ദ്ര പ്രധാനു കയ്യടി നേടിക്കൊടുത്തത്. മാത്രമല്ല, മോദിയുടെ മുഖ്യപ്രചാരണ വിഷയമായ ‘ഗിവ് ഇറ്റ് അപ്’ എന്ന പാചകവാതക സബ്സിഡി സ്വമേധയാ ഒഴിവാക്കുന്ന പദ്ധതി വിജയിപ്പിച്ചതിലും ധർമേന്ദ്ര പ്രധാൻ ചുക്കാൻ പിടിച്ചു. ബിജെപിയുടെ മുഖ്യ വക്താവ് കൂടിയായ നിർമല സീതാരാമൻ വാണിജ്യ മന്ത്രിയെന്ന നിലയിലും മികവ് കാണിച്ചെന്നാണ് വിലയിരുത്തൽ. നിർമല സീതാരാമന് സുപ്രധാന വകുപ്പായ പ്രതിരോധം സമ്മാനിച്ചാണ് മോദി ഏവരെയും ഞെട്ടിച്ചത്. രാജ്യത്ത് ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധം കയ്യാളുന്ന വനിതയെന്ന ചരിത്രവും നിർമലയിലൂടെ ബിജെപി സൃഷ്ടിച്ചിരിക്കുന്നു.

കോൺഗ്രസിന്റെ എക്കാലത്തെയും ശക്തയായ നേതാവായ ഇന്ദിരാ ഗാന്ധി കൈകാര്യം ചെയ്ത വകുപ്പാണ് തങ്ങളുടെ വനിതാ നേതാവിന് ബിജെപി നൽകിയത്. ഇതിലൂടെ കോൺഗ്രസിന് രാഷ്ട്രീയമായൊരു പ്രഹരം നൽകാനും സ്ത്രീകളുടെ കാര്യപ്രാപ്തിയെ വിലമതിക്കുന്നതാണ് തന്റെ സർക്കാരെന്നു തെളിയിക്കാനും പ്രധാനമന്ത്രിക്കു സാധിച്ചു. മന്ത്രിസഭയിലെ മുസ്‌ലിം മുഖമായ മുക്താർ അബ്ബാസ് നഖ്‌വി, പാർലമെന്റിലും പുറത്തും ബിജെപിക്ക് എതിരായ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുന്ന നേതാവാണ്.

വസ്ത്രം മാറിയാലും അകം പഴയതുതന്നെ

വലിയ അഴിച്ചുപണിയെന്ന് ഈ പുനഃസംഘടനയെ വിശേഷിപ്പിക്കാമെങ്കിലും ഇത് സർക്കാരിന്റെ പ്രവർത്തനത്തിൽ കാര്യമായ വ്യത്യാസം വരുത്തില്ലെന്നു കരുതുന്നവരുണ്ട്. അടിമുടി മാറ്റാതെ, ചില മിനുക്കുപണികൾ മാത്രമാണു ഞായറാഴ്ച നടത്തിയതെന്നാണ് ഇവരുടെ മതം. അതേസമയം, നിർമല സീതാരാമനെ പ്രതിരോധ വകുപ്പ് ഏൽപ്പിച്ചതിലൂടെ ഏവരെയും ഞെട്ടിക്കാനും ബിജെപി നേതൃത്വത്തിനു സാധിച്ചു. സുപ്രധാന വകുപ്പുകളായ പ്രതിരോധ, ധന മന്ത്രാലയങ്ങളിൽ അരുൺ ജയ്റ്റ്‌ലി തുടരുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.

സുരക്ഷാ കാര്യങ്ങൾക്കുള്ള കോർ ഗ്രൂപ്പായ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റിയിൽ (സിസിഎസ്) ഇനി ചെറിയ മാറ്റമുണ്ടാകും. പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുൺ ജയ്റ്റ്ലി എന്നിവരോടൊപ്പം പുതിയ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ കൂടി സിസിഎസ് അംഗമാകും.

തന്റെ മന്ത്രിമാരെ പൂർണമായി വിശ്വസിക്കാൻ തയാറല്ലെന്നു കൂടി പുനഃസംഘടനയിലൂടെ മോദി വ്യക്തമാക്കുന്നുണ്ട്. ബിജെപി നേതാക്കളേക്കാൾ ഉദ്യോഗസ്ഥ മേധാവികളായിരുന്ന രാഷ്ട്രീയക്കാരെ അദ്ദേഹം തിരഞ്ഞെടുത്തതും അതിനാലാണ്. കേന്ദ്രമന്ത്രിമാർ പൂർണമായും തനിക്കു കീഴിലായിരിക്കണമെന്ന മോദിയുടെ ആഗ്രഹവും ഇതിലൂടെ വെളിപ്പെടുന്നുണ്ട്. ആർഎസ്എസിന്റെ നിയന്ത്രണങ്ങൾ പോലും ഗൗരവത്തിൽ എടുക്കാതെയാണ് മോദി സഹമന്ത്രിമാർക്കു മുകളിൽ മേധാവിത്വം സ്ഥാപിക്കുന്നത്. ആരുടെയും മന്ത്രിസ്ഥാനം സ്ഥായിയല്ല എന്നും മോദി ആവർത്തിക്കുന്നു.

സഖ്യ കക്ഷികൾക്ക് പ്രതീക്ഷ, നഷ്ടം

സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ ബിജെപി ഒരുക്കിയ ‘കെണിയിൽ’ വീണ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പുനഃസംഘടന സമ്മാനിച്ചത് കടുത്ത നിരാശ. ബിഹാറിലെ ജെഡിയു, തമിഴ്നാട്ടിലെ അണ്ണാ ഡിഎംകെ, ശിവസേന തുടങ്ങിയ കക്ഷികളാണ് നിരാശരായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ചുവടുമാറ്റവും എൻഡിഎ പ്രവേശനവും കടുത്ത പ്രത്യാഘാതമാണ് പ്രതിപക്ഷ നിരയിൽ വരുത്തിയത്. കാലുവാരി കൂടെയെത്തിയ ജെഡിയുവിനെ മോദിയും കാലുവാരിയ കാഴ്ചയാണ് മന്ത്രിസഭാ പുനഃസംഘടന അവശേഷിപ്പിക്കുന്നത്.

നിതീഷ് കുമാറിന്റെ ജെഡിയുവിന് രണ്ടു മന്ത്രിസ്ഥാനം കിട്ടുമെന്ന് ശനിയാഴ്ച രാത്രി വരെ കേട്ടിരുന്നു. എന്നാൽ, അവരെ കയ്യകലത്തിൽ നിർത്താനാണ് മോദി തീരുമാനിച്ചത്. പ്രധാനമന്ത്രി മോദിയിൽനിന്നു വിളിയൊന്നു വന്നില്ലെന്നും പുനഃസംഘടനയിൽ നിരാശയുണ്ടെന്നും നിതീഷ് കുമാർ തുറന്നടിച്ചു. ജനതാദൾ യുണൈറ്റഡിന് ലോക്സഭയിൽ രണ്ടും രാജ്യസഭയിൽ ഏഴും എംപിമാരുണ്ട്. ഇതിൽ ഒരാൾക്ക് കാബിനറ്റ് റാങ്കും മറ്റൊരാൾക്ക് സഹമന്ത്രി സ്ഥാനവും കിട്ടുമെന്ന് നിതീഷ് കുമാർ ഉറച്ചു വിശ്വസിച്ചിരുന്നു.

The President of the Catholic Bishops' Conference of India, Baselios Cleemis Cardinal Thottunkal calls on the Prime Minister, Shri Narendra Modi, in New Delhi on August 18, 2014.

The President of the Catholic Bishops’ Conference of India, Baselios Cleemis Cardinal Thottunkal calls on the Prime Minister, Shri Narendra Modi, in New Delhi on August 18, 2014.

ശിവസേനയാണ് നിരാശരായ മറ്റൊരു കൂട്ടർ. 18 എംപിമാരുള്ള ശിവസേനയെ ആലോചനയുടെ ഒരുഘട്ടത്തിലും ബിജെപി പരിഗണച്ചതേയില്ല. അധികാരത്തോട് ആർത്തിയില്ലെന്നാണ് ഇതിനോടു ശിവസേന മേധാവി ഉദ്ധവ് താക്കറെ പ്രതികരിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിൽനിന്നു വിട്ടുനിന്ന് ശിവസേന പ്രതിഷേധമറിയിച്ചു. ബിജെപി പുനഃസംഘടനയാണ് നടന്നതെന്നും എൻഡിഎയുടെ അല്ലെന്നും തുറന്നടിച്ച ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതിഷേധം കനപ്പിക്കുകയും ചെയ്തു.

തമിഴ്നാട്ടിൽ കാവിക്കൊടി പാറിക്കാൻ പദ്ധതികളൊരുക്കുന്ന ബിജെപി വഴിവെട്ടുന്നത് അണ്ണാ ഡിഎംകെയിലൂടെയാണ്. ഇടഞ്ഞുനിന്നിരുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും ഒ.പനീൽസെൽവവും ലയിച്ചതിനു പിന്നിൽ ബിജെപിയാണ്. ഇപിഎസും ഒപിഎസും ലയിച്ചാൽ എൻഡിഎ മുന്നണിയിൽ എടുക്കാമെന്നും കേന്ദ്ര മന്ത്രിസഭയിൽ അംഗമാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാൽ, തമിഴ്നാട്ടിലെ ഭരണത്തിൽ ഇപ്പോഴുള്ള അനിശ്ചിതത്വം തീർന്ന ശേഷം മാത്രം മന്ത്രിസ്ഥാനങ്ങൾ ഉൾപ്പെടെയുള്ളവ പരിഗണിക്കാമെന്നാണു ബിജെപിയുടെ തീരുമാനം.

കണ്ണന്താനം, കേരളത്തിനുള്ള ഓണസമ്മാനം

അൽഫോൻസ് കണ്ണന്താനത്തെ അപ്രതീക്ഷിതമായാണ് കേന്ദ്ര മന്ത്രിസഭയിലേക്ക് ക്ഷണിച്ചത്. ശക്തമായ സൂചനകൾ കേരളത്തിലെ ബിജെപിക്ക് ഇതിലൂടെ നൽകാൻ അമിത് ഷായും മോദിയും ആഗ്രഹിക്കുന്നുണ്ട്. സംസ്ഥാന ഘടകത്തിലെ ചേരിപ്പോരു കാരണം പൊറുതിമുട്ടിയ കേന്ദ്രനേതൃത്വം വിഭാഗീയതയിൽ പങ്കാളിയല്ലാത്ത കണ്ണന്താനത്തെയാണ് കേരളത്തിന്റെ പ്രതിനിധിയാക്കിയത്. സംസ്ഥാനത്തെ ബിജെപി, ആർഎസ്എസ് നേതൃത്വങ്ങളുമായി ആലോചിക്കാതെയായിരുന്നു തീരുമാനം. ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ കേന്ദ്രമന്ത്രിയാക്കാൻ സമ്മർദം ചെലുത്തിയിരുന്നു.

ക്രൈസ്തവ ന്യൂനപക്ഷവുമായി അടുപ്പമുണ്ടാക്കാനുള്ള ബിജെപിയുടെ താൽപര്യത്തിന്റെ സൂചന കൂടിയാണു നിയമനം. സർക്കാരിന്റെ പ്രതിച്ഛായ വർധിപ്പിക്കാനുള്ള പദ്ധതികൾക്കു കണ്ണന്താനം മിഴിവും ബലവും നൽകുമെന്നു പാർട്ടി കരുതുന്നു. പത്താംക്ലാസ് പരീക്ഷയിൽ ജയിക്കാൻ 210 വേണ്ട സ്ഥാനത്ത് 252 മാർക്ക് വാങ്ങിയ വിദ്യാർഥിയാണ് കണ്ണന്താനം. 1979 ല ഐഎഎസ് പരീക്ഷയിൽ എട്ടാം റാങ്ക് നേടി. 1994 ൽ ടൈം മാസിക ലോകത്തിലെ ചെറുപ്പക്കാരായ നൂറു പ്രതിഭകളെ തിരഞ്ഞെടുത്തപ്പോൾ പട്ടികയിൽ ഇടംപിടിച്ച രണ്ട് ഇന്ത്യക്കാരിൽ ഒരാൾ. മുകേഷ് അംബാനിയായിരുന്നു കണ്ണന്താനത്തിനൊപ്പം പട്ടികയിൽ ഉണ്ടായിരുന്ന അടുത്തയാൾ.

 

Latest
Widgets Magazine