നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യം : പ്രധാനമന്ത്രി | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

നിക്ഷേപത്തിന് അനുയോജ്യമായ സാഹചര്യം : പ്രധാനമന്ത്രി

ബിജു കല്ലേലിഭാഗം 
മസ്കറ്റ്: നിക്ഷേപമിറക്കാൻ അനുയോജ്യമായ സാഹചര്യമെന്ന് ഇന്ത്യയിലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-ഒമാൻ ബിസിനസ്സ് മീറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
നയതന്ത്ര പ്രതിനിധികൾക്ക് വിസയില്ലാതെ ഇരുരാജ്യങ്ങളിലും പ്രവേശനം അനുവദിക്കുന്നതിനും ധാരണായി. സിവിൽ, വാണിജ്യ മേഖലകളിൽ നിയമ സഹകരണം, ആരോഗ്യ, ടൂറിസം മേഖലകളിലെ സഹകരണം എന്നിവയ്ക്കും കരാർ ഒപ്പുവച്ചു.നേരത്തേ, പ്രതിരോധ രംഗത്തെ സഹകരണം ഉൾപ്പെടെ ഇന്ത്യ ഒമാനുമായി എട്ട് കരാറുകളിൽ ഒപ്പുവച്ചു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസുമായും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായും നരേന്ദ്ര മോദി കൂടിക്കാഴ്‍ച നടത്തി. സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കും മസ്കറ്റിലെ 100 വർഷത്തിലധികം പഴക്കമുള്ള ശിവക്ഷേത്രവും സന്ദർശിച്ച്‌.ഇതോടെ പ്രധാനമന്ത്രിയുടെ പശ്ചിമേഷ്യൻ സന്ദർശനം  പൂർത്തിയായി.
Latest
Widgets Magazine