കേരള എം.പിമാരും എ കെ ആന്റണിയും കൂടിക്കാഴ്ചയ്ക്കായി പത്ത് ദിവസമായി കാത്തുനില്‍ക്കുന്നു; മോഹന്‍ലാലിന് സമയം അനുവദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള എം.പിമാരെ അവഗണിക്കുന്നു എന്ന് ആരോപണം . പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തിന് ആവശ്യമായ സാമ്പത്തിക സഹായത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് എം.പിമാര്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചത്. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടില്ല എന്നാണ് ആരോപണം . കേരളത്തിലെ എല്ലാ എംപിമാരും ഇക്കാര്യത്തിനായി നൽകിയ കത്താണ് പ്രധാനമന്ത്രിയുടെ ഓഫീസ് തൃണവില പോലും നൽകാതെ അവഗണിച്ചത്. പി കരുണാകരൻ എംപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കഴിഞ്ഞ മാസം 30, 31 തീയതികളിൽ എംപിമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെപ്ംതബർ മൂന്നിനു ശേഷം നൽകാമെന്നാണ് അറിയിച്ചിരുന്നത്‌. എന്നാൽ ഇപ്പോൾ അതും മാറ്റിയെന്നും കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിനു അനുവാദം നൽകിയിട്ടും കേരളത്തിലെ എംപിമാരെ കാണാൻ പ്രധാനമന്ത്രി തയ്യാറാവുന്നില്ലെന്നും എംപി കുറ്റപ്പെടുത്തി.

. കേരള എം.പിമാരുടെ അഭ്യര്‍ത്ഥന നിലനില്‍ക്കെയാണ് പ്രധാനമന്ത്രി മോഹന്‍ലാലിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. തന്റെ സ്വകാര്യ ട്രസ്റ്റിന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനായിരുന്നു മോഹന്‍ലാലിന്റെ സന്ദര്‍ശനം. എന്നാല്‍ കഴിഞ്ഞ മാസം 30.31 തീയതികളിലാണ് കേരള എം.പിമാര്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നത്. എന്നാല്‍ ഇതുവരെ അനുവദിച്ചിട്ടില്ല. അനുവാദത്തിനു വേണ്ടി കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുകയാണ്. എന്നിരിക്കെയാണ് പ്രധാനമന്ത്രി മോഹൻലാലിന് മാത്രമായി അനുവാദം തൽകിയത്. ഇതുവഴി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും കേരളത്തെയും അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. ഇത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കരുണാകരൻ എംപി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഈ മാസം നാലിനാണ് മോഹൻലാലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയത്.

പി. കരുണാകരന്‍ എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

കേരളത്തിലെ എല്ലാ എം.പിമാരും ചേർന്ന് പ്രധാനമന്ത്രിയെ കാണാൻ കത്ത് നൽകിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നൻകിയത്. കടിഞ്ഞ മാസം 30, 31 തീയ്യതികളിൽ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷംനൽകാമെന്നാണു അറിയിച്ചിരുന്നത്‌ എന്നാൽ ഇപ്പോൾ അതും മാറ്റി. കേരളത്തിൽ നിന്ന് തന്നെയുള്ള നടൻ മോഹൻലാലിനു അനുവാദം നൽകിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാൻ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തൽകിയത്. തെരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് ചെയ്തത്.ഇത്‌ അങ്ങേയറ്റം പ്രതിഷേധാർഹമാണു

വീണ്ടും താരമായി കളക്ടര്‍ അനുപമ; അനര്‍ഹമായി പ്രളയധനസഹായം കൈപ്പറ്റിയവരില്‍ നിന്നും പണം തിരിച്ച് പിടിച്ചു കുപ്പികള്‍ മുങ്ങിയതല്ല, മുക്കിയത്; നശിച്ചെന്ന പേരില്‍ മറിച്ച് വില്‍ക്കാന്‍ ജീവനക്കാര്‍ മുക്കിയത് ലക്ഷങ്ങള്‍ വിലവരുന്ന മദ്യം കേരളത്തെ സഹായിക്കാന്‍ അനുവദിക്കാതെ കേന്ദ്രസര്‍ക്കാര്‍? യുഎഇ ധനസഹായം ലഭിക്കില്ല; നയതന്ത്രബന്ധങ്ങളില്‍ പാളിച്ചവരുമെന്ന് ഭയം സര്‍ക്കാര്‍ ജീവനക്കാരെ ഇങ്ങനെ പിഴിയണോ? സംഭാവന പിരിവോ ഗുണ്ടാ പിരിവോ, മുഖ്യമന്ത്രി ഇടപെടണം കേരളത്തിന്റെ നഷ്ടം 40,000 കോടി, കേന്ദ്രം നല്‍കിയത് 1000 കോടി, നഷ്ടത്തിന്റെ കണക്ക് ഇനിയും വര്‍ധിക്കുമെന്ന് ഇപി ജയരാജന്‍
Latest
Widgets Magazine