തമിഴനെ മാറ്റിമറിച്ച ‘കരുണാനിധി’!!..എംജിആറിനെ വളര്‍ത്തിയ കലൈഞ്ജര്‍…തമിഴ്നാട്ടിൽ നാളെ പൊതുഅവധി:

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി എം.കരുണാനിധിയുടെ സംസ്കാരം ചെന്നൈ മറീനാ ബീച്ചിൽ നടക്കും. സി.എൻ.അണ്ണാദുരൈ സമാധിയോട് ചേർന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വർക്കിംഗ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സർക്കാർ അംഗീകരിച്ചതായാണ് സൂചന.

കാവേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കരുണാനിധിയുടെ ഭൗതിക ശരീരം 9 മണിയോടെ ഗോപാലപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. അവിടെ വരെ ഒരു മണി വരെ വച്ച ശേഷം പുലർച്ചെ മൂന്ന് മണി വരെ സി.ഐ.ടി കോളനിയിലെ കനിമൊഴിയുടെ വീട്ടിലും മൃതദേഹം ദർശനത്തിന് വയ്ക്കും. അവിടെ നിന്നും പുലർച്ചെയോടെ രാജാജി നഗറിലേക്ക് പൊതുദർശനത്തിനായി മൃതദേഹം കൊണ്ടു പോകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാവേരി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന കരുണാനിധിയുടെ ഭൗതിക ശരീരം 9 മണിയോടെ ഗോപാലപുരത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു പോകും. അവിടെ വരെ ഒരു മണി വരെ വച്ച ശേഷം പുലർച്ചെ മൂന്ന് മണി വരെ സി.ഐ.ടി കോളനിയിലെ കനിമൊഴിയുടെ വീട്ടിലും മൃതദേഹം ദർശനത്തിന് വയ്ക്കും. അവിടെ നിന്നും പുലർച്ചെയോടെ രാജാജി നഗറിലേക്ക് പൊതുദർശനത്തിനായി മൃതദേഹം കൊണ്ടു പോകും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി ചെന്നൈയിലേക്ക്

കരുണാനിധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ചെന്നൈയിലെത്തും . കരുണാനിധിയുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പാര്‍ട്ടി പാതക താഴ്ത്തികെട്ടി. മുന്‍കരുതലെന്ന നിലയില്‍ കര്‍ണാടക ആര്‍ടിസി തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

എംജിആറിനെ വളര്‍ത്തിയ കലൈഞ്ജര്‍…

തമിഴ് രാഷ്ട്രീയം എന്നും വൈകാരികതയുടെ വിളനിലമാണ്. ജാതീയതയേയും മതവര്‍ഗ്ഗീയതയേയും തീണ്ടാപ്പാടകലെ നിര്‍ത്തിയ പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ ആണ് അവരുടെ വീരപുരുഷന്‍. എന്നിരുന്നാലും ജാതിരാഷ്ട്രീയത്തിന്റെ വേരുകള്‍ തമിഴകത്തിന്റെ ദ്രാവിഡ മണ്ണില്‍ പടര്‍ന്ന് കിടക്കുകയാണ് എന്ന യാഥാര്‍ത്ഥ്യത്തെ മായ്ച്ചുകളയാന്‍ ആവില്ല.

കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ തമിഴക രാഷ്ട്രീയത്തെ കലൈഞ്ജര്‍ എന്ന് വിളിക്കപ്പെടുന്ന മുത്തുവേല്‍ കരുണാനിധിയുടെ രാഷ്ട്രീയ കാലം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. തമിഴകത്ത് ഇത്രയധികം കാലം രാഷ്ട്രീയ നിലനില്‍പ്പുണ്ടായ മറ്റൊരു മനുഷ്യനും ഉണ്ടായിരുന്നില്ല. സത്യത്തെ ഒരിക്കലും മായ്ച്ചുകളയാനും ആവില്ല.

ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പില്‍ തോല്‍ക്കാത്ത മഹാരഥന്‍ എന്ന് വിശേഷിപ്പിച്ച് അവസാനിപ്പിക്കാന്‍ ആവില്ല കരുണാനിധിയുടെ രാഷ്ട്രീയ ജീവിതത്തെ. ഏറ്റവും അധികം തവണ തമിഴകത്തിന്റെ മുഖ്യമന്ത്രിയായ നേതാവ് എന്നതിലും ഒതുങ്ങില്ല മുത്തുവേല്‍ കരുണാനിധി. തമിഴകത്തിന് രണ്ട് മികച്ച രാഷ്ട്രീയ നേതൃത്വങ്ങളെ(പിന്നീട് എതിരാളികള്‍ ആയെങ്കിലും) സംഭാവന ചെയ്ത ആള്‍ എന്നതിലും തീരില്ല കലൈഞ്ജറുടെ സംഭാവനകള്‍.തിരക്കഥാകൃത്ത്, കവി, നോവലിസ്റ്റ്, ജീവചരിത്രകാരന്‍… ജാതി വിരുദ്ധതയുടെ മുന്നണി പോരാളി, ബ്രാഹ്മണിക്കല്‍ മേല്‍ക്കോയ്മകളുടെ എതിരാളി അങ്ങനെയങ്ങനെ നീളുന്നു മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജറുടെ തമിഴക രാഷ്ട്രീയ, സാംസ്‌കാരിക ജീവിതം.

മുത്തുവേല്‍ കരുണാനിധി എന്നാണ് ലോകം അറിയപ്പെടുന്നത്. എന്നാല്‍ മുത്തുവേലര്‍ക്കും അഞ്ജുകം അമ്മയാര്‍ക്കും ദക്ഷിണാമൂര്‍ത്തിയായിരുന്നു. അതായിരുന്നു മാതാപിതാക്കളായ മുത്തുവേലരും അഢ്ജുവും കരുണാനിധിയ്ക്ക് നല്‍കിയ പേര്. നാകപട്ടണം ജില്ലയില്‍ തിരുവാരൂരിനടത്തുള്ള തിരുക്കുവളൈയില്‍ ആയിരുന്നു കരുണാനിധിയുടെ ജനനം. എഴുത്താളന്‍ എഴുത്തായിരുന്നു കരുണാനിധി എന്ന ദക്ഷിണാമൂര്‍ത്തിയുടെ വഴി. സ്‌കൂള്‍ പഠന കാലത്ത് തന്നെ നാടകവും കവിതയും ഒക്കെ ആയിരുന്നു താത്പര്യ മേഖലകള്‍. അന്ന് സിനിമ അത്ര വലിയ ഒരു സ്വാധീന മേഖലയായി മാറിയിട്ടുണ്ടായിരുന്നില്ല. എഴുത്തിനപ്പുറം രാഷ്ട്രീയമായ താത്പര്യങ്ങള്‍ ചെറുപ്പത്തിലേ പ്രകടിപ്പിച്ചിരുന്നു കരുണാനിധി.

ജസ്റ്റിസ് പാര്‍ട്ടിയിലൂടെ തന്റെ പതിനാലാം വയസ്സില്‍, കരുണാനിധി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ജസ്റ്റിസ് പാര്‍ട്ടിയിലൂടെ ആയിരുന്നു അത്. അഴഗിരിസ്വാമിയുടെ പ്രസംഗങ്ങള്‍ ആയിരുന്നു കരുണാനിധിയെ രാഷ്ട്രീയത്തിലേക്കും ജസ്റ്റിസ് പാര്‍ട്ടിയിലേക്കും ആകര്‍ഷിച്ചത്. ഇളൈഞ്ചര്‍ മറുമലര്‍ച്ചി ചെറുപ്പം മുതലേ, സംഘാടനത്തില്‍ അതീവ മികവുപുലര്‍ത്തിയിരുന്ന ഒരാളായിരുന്നു കരുണാനിധി. വിദ്യാര്‍ത്ഥികളുടെ സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കായി അങ്ങനെ രൂപീകരിച്ചകായിരുന്നു ഇളൈഞ്ചര്‍ മറുമലൈര്‍ച്ചി എന്ന സംഘടന.

പിന്നീടിത് തമിഴകം മുഴുവന്‍ വ്യാപിച്ചു. ഡിഎംകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന വിദ്യാര്‍ത്ഥി കഴകം ആയി മാറുകയും ചെയ്തു. ഹിന്ദി വിരുദ്ധ സമരം തമിഴകത്ത് കത്തിപ്പടര്‍ ഹിന്ദി വിരുദ്ധ സമരത്തിലും കരുണാനിധി ഉണ്ടായിരുന്നു. കള്ളാക്കുടിയെ ദാല്‍മിയപുരം ആക്കിയ സംഭവത്തില്‍ നടന്ന കള്ളാക്കുടി പ്രക്ഷോഭം ഇതിന്റെ ഭാഗമായിരുന്നു. അന്ന് കരുണാനിധിയുടെ നേതൃത്വത്തില്‍ ആയിരുന്നു സമരം കത്തിപ്പടര്‍ന്നത്. ഈ സമരത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കരുണാനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 1953 ല്‍ ആയിരുന്നു ഇത്. ഡിഎംകെയിലേക്ക് പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കര്‍ തന്നെ ആയിരുന്നു ഒട്ടുമിക്ക ആദ്യകാല തമിഴ് നേതാക്കളേയും പോലെ കരുണാനിധിയുടേയും വീരപുരുഷന്‍. അദ്ദേഹം സ്ഥാപിച്ച ദ്രാവിഡര്‍ കഴകം പിളര്‍ന്നാണ് ദ്രാവിഡ മുന്നേറ്റ കഴകം തന്നെ അണ്ണാദുരൈ രൂപീകരിക്കുന്നത്.

ദ്രാവിഡ രാഷ്ട്രം എന്നതായിരുന്നു ഡിഎംകെയുടെ ലക്ഷ്യം. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് അവര്‍ പിറകോട്ട് പോവുകയായിരുന്നു. മുരശൊലി കരുണാനിധി ആയിരുന്നു മുരശൊലി എന്ന പത്രത്തിന്റെ തുടക്കക്കാരന്‍. രണ്ടാംലോക മഹായുദ്ധകാലത്ത് ഒരു കൈയ്യെഴുത്ത് മാസിക പോലെ ആയിരുന്നു തുടക്കം. എന്നാല്‍ പിന്നീടിത് വളരുകയായിരുന്നു. ഒടുവില്‍ ഡിഎംകെയുടെ ഔദ്യോഗിക ദിനപത്രമായി മുരശൊലിയെ വളര്‍ത്തിയതും കരുണാനിധി തന്നെ ആയിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ 1957 ലെ നിയമസഭ തിരഞ്ഞെടുപ്പ് ഡിഎംകെയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ വന്‍ വിജയം ഒന്നും അന്ന് സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. പക്ഷേ, കുളിത്തലൈ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കരുണാനിധി വിജയിച്ചു. പിന്നീട് മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും കരുണാനിധിയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഒരു അശ്വമേധം പോലെ ആ വിജയം തുടരുകയായിരുന്നു. സിനിമയെ രാഷ്ട്രീയ വഴിയാക്കിയവന്‍ സിനിമ തമിഴ് ജനതയെ അത്രയേറെ സ്വാധീനിച്ച ഒരു മാധ്യമം ആണ്. അത് തിരിച്ചറിഞ്ഞുകൊണ്ട്, സിനിമയെ ഒരു രാഷ്ട്രീയ മാധ്യമം ആക്കിയ വ്യക്തി ആയിരുന്നു കരുണാനിധി. അത് ഡിഎംകെ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയെ അത്രയേറെ സ്വാധീനിക്കുകയും ചെയ്തു എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

ശിവാജിയും രാജേന്ദ്രനും കരുണാനിധി ഒരുക്കിയ പരാശക്തി എന്ന ചിത്രം തമിഴകത്തെ പിടിച്ചുലച്ച ഒന്നായിരുന്നു. ശിവാജി ഗണേശന്‍ എന്ന മഹാനടികരെ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചതും ഇതേ സിനിമ തന്നെ ആയിരുന്നു. എസ്എസ് രാജേന്ദ്രന്റേയും ആദ്യ സിനിമ ആയിരുന്നു ഇത്. ബ്രാഹ്മണിക്കല്‍ മേധാവിത്വത്തെ ചോദ്യം ചെയ്യുന്ന സിനിമയ്ക്ക് ആദ്യം ഭരണകൂടം വിലക്കേര്‍പ്പെടുത്തി. പിന്നീട് 1952 ല്‍ ആണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴകത്തെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി അത് മാറുകയും ചെയ്തു.

Latest
Widgets Magazine