ഇരയാക്കപ്പെടുന്ന ജനാധിപത്യത്തിനായി നിലകൊള്ളും: ബിജെപിയിലെ ഓരോ പ്രവര്‍ത്തരേയും സഹോദരങ്ങളാണ് കാണുന്നത്.ബിജെപിയെയും മോഡിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്റെ കന്നിപ്രസംഗം.

ന്യുഡൽഹി:വെറുപ്പിന്റെ രാഷ്ട്രീയമല്ല, സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. പതിമൂന്ന് വര്‍ഷം മുന്‍പ് പാര്‍ട്ടിയില്‍ എത്തിയ താന്‍ മറ്റു പല നേതാക്കളെയും പോലെ ആദര്‍ശവാദിയാണെന്നും അദ്ദേഹം തുടക്കത്തില്‍ പറഞ്ഞു. രാഷ്ട്രീയം ഇന്ന് ദേശീയത ഇല്ലാത്തതായി മാറി. ജനങ്ങളുടെ ഉന്നമനത്തിനല്ല, അവരെ അടിച്ചമര്‍ത്താനാണ് ഇന്ന് രാഷ്ട്രീയം ഉപയോഗിക്കുന്നത്. രാജ്യത്തെ 21ാം നൂറ്റാണ്ടിലേക്ക് കോണ്‍ഗ്രസ് നയിച്ചു. എന്നാല്‍ നരേന്ദ്രമോഡി ഇന്ന് നമ്മെ പിന്നോട്ടടിക്കുകയാണ്. നമ്മുടെ കാലത്ത് രാഷ്ട്രീയം വ്യാമോഹങ്ങള്‍ ഇല്ലാതാക്കുന്നതായിരുന്നു. ഇന്ത്യയുടെ ചരിത്രത്തെയും, വർത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്തത് . ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത രാഹുൽ, രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും വിമർശിച്ചു. ഈ രാജ്യത്തിലും ഇവിടുത്തെ ജനങ്ങളിലുമുള്ള വിശ്വാസമാണ് തന്നെ രാഷ്ട്രീയത്തിൽ എത്തിച്ചതെന്നും രാഹുൽ വ്യക്തമാക്കി.

ഇന്ന് സത്യവും കരുണയും ഇല്ലാതാക്കുന്നതായി രാഷ്ട്രീയം മാറി. എതിര്‍ക്കാനുള്ള അവകാശം ജനങ്ങള്‍ക്ക് നഷ്ടമായി. ഭക്ഷണത്തിന്റെ പേരില്‍ പോലും പൗരന്മാര്‍ ആക്രമിക്കപ്പെടുന്നു. ആക്രമണത്തെ സ്‌നേഹം കൊണ്ട് നേരിടുകയാണ് കോണ്‍ഗ്രസ് നയം. ബി.ജെ.പിയുടെ രാഷ്ട്രീയത്തോട് യോജിക്കാന്‍ കഴിയില്ലെങ്കിലും ആ പാര്‍ട്ടിയിലെ ഓരോ പ്രവര്‍ത്തരേയും സഹോദരങ്ങളാണ് കാണുന്നത്. ഒറ്റയ്ക്ക് പോരാടാൻ സാധിക്കാത്തവർക്കൊപ്പം ചേർന്നാണ് നമ്മുടെ പോരാട്ടം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതായിരുന്നു. അത് നാം ഇന്നും നിലനിർത്തുന്നു. ബിജെപിക്കാർ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു. നാം അത് അനുവദിക്കുന്നു. അവർ നമ്മെ അപമാനിക്കുന്നു, നാം അവരെ ബഹുമാനിക്കുന്നു. ജനങ്ങളുടെ കവചമാണ് നാം. 13 വർഷത്തെ എന്റെ രാഷ്ട്രീയ ജീവിതത്തിൽ നിങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. എല്ലാ പാഠങ്ങൾക്കും നന്ദി. ഏറ്റവും വിനയത്തോടെയാണ് ഈ സ്ഥാനം ‍ഞാൻ ഏറ്റെടുക്കുന്നത്. ഒരുപാട് മഹാൻമാർ നടന്ന പാതയിലൂടെയാണ് ഞാൻ നടക്കുന്നതെന്ന ഓർമ എല്ലായ്പ്പോഴും എനിക്കൊപ്പമുണ്ടാകും.

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ അവര്‍ ശ്രമിക്കുന്നു. എന്നാല്‍ അവരെ കൂടി ഉള്‍ക്കൊള്ളാന്‍ നാം ശ്രമിക്കുന്നു. സ്‌നേഹവും കരുതലുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ആക്രമണങ്ങളെ നേരിടാന്‍ ശേഷിയുള്ള ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.മഹത്തായ പഴയ പാര്‍ട്ടിയെ നവീകരിച്ച് പുതിയതാക്കുകയാണ്. പഴയതും പുതിയതുമായ തലമുറകളുടെ സംയോജനമാണ് ഈ പാര്‍ട്ടി. വരുംനാളുകളില്‍ കോണ്‍ഗ്രസിന്റെ ഖ്യാതി രാജ്യമെങ്ങും കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.ബി.ജെ.പിയുടെ പ്രവര്‍ത്തികള്‍ തടയാന്‍ കഴിയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. ദേഷ്യത്തിന്റെ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് പോരാടും. നാം ഒരുമിച്ച് പോരാടും. ഒറ്റയ്ക്ക് പോരാടാന്‍ കഴിയുന്നവര്‍ക്കായി നമ്മള്‍ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.soniagandhi-rahul-gandhi_

* ദശാബ്ദങ്ങളുടെ പഴക്കമുള്ളതാണ് നമ്മുടെ പാർട്ടി. ഈ പഴമയുടെ കെട്ടുറപ്പിനൊപ്പം യുവത്വം കൂടി ചേർക്കാനാണ് ഇനി നാം ശ്രമിക്കുക. സ്നേഹവും ദയയും മുഖമുദ്രയാക്കിയ പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ എല്ലാ യുവാക്കളെയും ഞാൻ സ്വാഗതം ചെയ്യുന്നു.

∙ എന്തെങ്കിലും വസ്തു അഗ്നിക്കിരയാക്കിയാൽ അത് വീണ്ടെടുക്കുക ഒട്ടും എളുപ്പമല്ല. നമുക്ക് ബിജെപിയോട് പറയാനുള്ളതും ഇതാണ്. രാജ്യത്തെ പൊള്ളിക്കുന്ന ഈ അഗ്നി ശമിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. അവർ വെറുപ്പ് പടർത്തുമ്പോൾ സ്നേഹത്തെക്കുറിച്ചാണ് കോണ്‍ഗ്രസ് പറയുന്നത്. സ്നേഹവും വാൽസല്യവുമാണ് നമ്മെ നയിക്കുന്നത്. എല്ലാ കോൺഗ്രസ് പ്രവർത്തകരും ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. ഹൃദയത്തിന്റെ ഉള്ളിൽനിന്നുമാണ് ഞാൻ നിങ്ങളെ സ്നേഹിക്കുന്നത്.

∙ രാജ്യത്തിന്റെ നാശത്തിനായി അധികാരം വിനിയോഗിക്കുന്നവരാണ് ബിജെപിക്കാർ. നമ്മെ ദുർബലരാക്കാനാണ് അവരുടെ ശ്രമം. എന്നാർ അവർക്കെതിരെ നട്ടെല്ലുയർത്തി നിൽക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇനിയൊരിക്കലും കോൺഗ്രസ് പിന്നോട്ടു പോകില്ല. ഓരോ ഇന്ത്യക്കാരന്റെയും ശബ്ദത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് പാർട്ടി മുന്നിലുണ്ടാകും. ആർക്കും ആരെയും ഇനി നിശബ്ദരാക്കാനാകില്ല. രാജ്യത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയും സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുക.

∙ നമുക്ക് നഷ്ടമായ ഇന്ത്യയുടെ ആ മഹദ് കാലഘട്ടത്തെ വീണ്ടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാകാനാണ് എന്റെ ആഗ്രഹം. അതിനാണ് എന്റെ ശ്രമം. ബിജെപി രാജ്യത്തെ നശിപ്പിക്കുകയും പച്ചക്കള്ളത്താൽ നിറയ്ക്കുകയും ചെയ്യുന്നു. വിയോജിക്കാനുള്ള ജനാധിപത്യപരമായ അവകാശം പോലും സാധാരണ ജനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു.

∙ ഇന്ത്യയെ 21–ാം നൂറ്റാണ്ടിലേക്ക് നയിച്ചത് കോൺഗ്രസാണെങ്കിൽ, അതേ ഇന്ത്യയെ മധ്യ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും. ഇന്നത്തെ രാഷ്ട്രീയക്രമം നമ്മിൽ പലർക്കും ദഹിക്കുന്ന ഒന്നല്ല. സത്യവും ദയയും ഇന്നത്തെ രാഷ്ട്രീയ ലോകത്ത് കണികാണാൻ കിട്ടില്ല. ഷ്ട്രീയമെന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെങ്കിലും ഇന്ന് രാഷ്ട്രീയ അധികാരം ജനങ്ങൾക്കുവേണ്ടി വിനിയോഗിക്കപ്പെടുന്നില്ല. അത് ജനങ്ങളുടെ ഉയർച്ചയ്ക്കായല്ല, അവരെ ഞെരിച്ചമർത്തുന്നതിനാണ് വിനിയോഗിക്കുന്നത്.

Latest
Widgets Magazine