ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി പീഡനം; യുവാവിന് 20 വര്‍ഷം കഠിന തടവ്

കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ചിത്രങ്ങളെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത് പ്രതിക്ക് ശിക്ഷ. പ്രതിയായ യുവാവിന് 20 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയാണ് പ്രതിക്ക് ശിക്ഷയായി വിധിച്ചത്.ചിറ്റാരിക്കാല്‍ കടുമേനി സ്വദേശി ജോബി എന്ന കുഞ്ഞാവ(29)യെയാണ് ശിക്ഷിച്ചത്. കാസര്‍കോഡ് അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി പി.എസ്.ശശികുമാറാണ് ശിക്ഷവിധിച്ചത്.

376 (2 ഐ) വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധികതടവും 376 (2എന്‍) പ്രകാരം 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവുമാണ് ശിക്ഷ. തടവ്ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴത്തുക പെണ്‍കുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. വിക്ടിം കോമ്പന്‍സേഷന്‍ വകുപ്പ് പ്രകാരമുള്ള തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ശുപാര്‍ശ ചെയ്തു.2015-2016 കാലഘട്ടത്തിലാണ് കേസിന് ആസ്പദമായ സംഭവം. സ്‌കൂളില്‍ പോകുമ്പോഴും ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴും പെണ്‍കുട്ടിയെ നിന്തരം പിന്തുടര്‍ന്നിരുന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top