ഭര്‍ത്താവ് വിദേശത്ത്; ഒമ്പതുകാരനെ പീഡീപ്പിച്ച യുവതി നീലചിത്രങ്ങള്‍ക്കും രതിവൈകൃതങ്ങള്‍ക്കും അടിമ

കോഴിക്കോട്: അമിതമായ ലൈംഗീകാസ്‌കതി അടിമയായിരുന്ന യുവതിയാണ് ഒമ്പതുവയസുകാരനെ നിരന്തരമായി ലൈംഗീക ചൂഷണത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസമാണ് ബന്ധുവായ 36 കാരി ഒമ്പതുകാരനെ പീഡിപ്പിച്ച സംഭവം പുറത്തറിയുന്നത്. നീല ചിത്രങ്ങല്‍ക്ക് അടിമയായ യുവതി വിവാഹിതയാണെങ്കിലും ഭര്‍ത്താവുമായുള്ള അകല്‍ച്ചയും രതിവൈകൃതങ്ങള്‍ക്ക് കാരണമായി. ഇപ്പോള്‍ യുവതിക്കെതിരെ പോസ്‌കോ നിയമ പ്രകാരം പോലീസ് കേസെടുത്തിരിക്കുകയാണ്.

യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുന്നയാളാണ്. ഇതോടെ കാലങ്ങളായി ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. തൊട്ടടുത്ത വീട്ടിലാണ് അടുത്ത ബന്ധുവായ ഒന്‍പത് വയസുകാരനുള്ളത്. രണ്ട് വീടുകളിലും ഒരുപോലെ കയറിയിറങ്ങുന്നതാണ് കുട്ടി. ഈ സാഹചര്യമാണ് യുവതി ഉപയോഗപ്പെടുത്തിയത്.

അടുത്ത ബന്ധുക്കള്‍ ആയതിനാല്‍ ഒന്‍പത് വയസുകാരന്‍ എപ്പോഴും ഈ വീട്ടില്‍ തങ്ങുന്നതില്‍ അസ്വാഭാവികത കുട്ടിയുടെ വീട്ടുകാര്‍ കണ്ടതുമില്ല. ഈ വിശ്വാസത്തെ മറയാക്കിയാണ് യുവതി കുട്ടിയെ ദുരുപയോഗം ചെയ്തത്. യുവതി പറഞ്ഞ കാര്യങ്ങള്‍ ആണ് കുട്ടി ചെയ്തുകൊടുത്തത്. പിടിക്കപ്പെടുമെന്നു യുവതി കരുതിയതുമില്ല.

യുവതിക്ക് ജോലിയില്ല. വീട്ടമ്മയായി വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു ഇവര്‍. ഭര്‍ത്താവുമില്ല, ഏകാന്തത കൂട്ടും. ഇതോടെ ഒന്‍പതുവയസുകാരന്‍ യുവതിക്ക് എല്ലാമെല്ലാമായി മാറി. കഴിഞ്ഞ ഒന്നരവര്‍ഷമായി നിരന്തരം യുവതി കുട്ടിയെ ഉപയോഗിക്കുകയായിരുന്നു. എന്താണ് നടക്കുന്നത് എന്നൊന്നും കുട്ടിക്ക് അറിയാമായിരുന്നില്ല. ശാരീരിക ബന്ധം തന്നെ കുട്ടിയും മുപ്പത്തിയാറുകാരിയായ യുവതിയുമായി നടന്നിട്ടുണ്ടെന്നാണ് കുട്ടി പറയുന്നത് പ്രകാരം വ്യക്തമാക്കപ്പെടുന്നത്.

കുട്ടിയില്‍ ചില അസ്വാഭാവികതകള്‍ തോന്നിയതിനാല്‍ വീട്ടുകാര്‍ തന്നെയാണ് കുട്ടിയെ ഡോക്ടറുടെ അടുക്കല്‍ എത്തിച്ചത്. കുട്ടി പറയുന്നത് കേട്ട് നടുങ്ങിപ്പോയി ഡോക്ടര്‍ ആണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചത്. കുട്ടിക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ട് എന്ന് മനസിലാക്കിയാണ് ഡോക്ടര്‍ കുട്ടിയുടെ അടുക്കല്‍ നിന്നും കാരണങ്ങള്‍ തേടിയത്. അതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ 1098 ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴി ഡോക്ടര്‍ വിവരം അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തുകയും കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തേടുകയും ചെയ്തു. കാര്യങ്ങളില്‍ വ്യക്തത വന്നപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ പരാതി എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത വകുപ്പുള്‍പ്പെടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. അന്വേഷണം പൂര്‍ത്തിയായ ഉടനെ അറസ്റ്റിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങും.

Latest