സാക്ഷികളെ സ്വാധീനിക്കാൻ ഇടത് എം എൽ എ .ഗണേഷിന്റെ ദിലീപ് അനൂകൂല പ്രസ്താവനയ്‌ക്കെതിരെ പൊലീസ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ സ്വാധീനിക്കാൻ ഇടത് എം എൽ എയുടെ ആസൂത്രിത നീക്കം.കേസിൽ നിർണായകമായ അന്യോഷണവുമായി മുന്നോട്ട് പോകുമ്പോൾ ഭരണകക്ഷി എം എൽ എ തന്നെ രംഗത്ത് വന്നത് കേസിനെ നിർവീര്യമാക്കും എന്നതിൽ സംശയമില്ല .അതിനാൽ ഗണേഷ്‌കുമാർ എം എൽ എ യുടെ നീക്കം ഗൂഡാലോചനയുടെ ഭാഗം ആയിരുന്നു എന്ന് വേണം കരുതാൻ .അതിനാൽ കെ.ബി.ഗ ണേഷ് കുമാറിന്റെ ദിലീപ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ പൊലീസ്. അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കോടതി അടിയന്തരമായി ഇടപെടണമെന്ന് പൊലീസ്.പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും.സിനിമാക്കാര്‍ ജയിലില്‍ കൂട്ടമായി എത്തിയതും സംശയാസ്പദം. അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ദിലീപിന്റെ ഔദാര്യം പറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണിത്. കോടതിവിധി വരുവരെ മുമ്പ് ദിലീപ് കുറ്റവാളിയല്ല. പൊലീസിനു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.

‘ഒരു ആപത്തില്‍ പെടുമ്പോള്‍ കയ്യൊഴിയാന്‍ പാടില്ല എന്നത് കൊണ്ട് മാത്രമാണ് ഞാനിവിടെ വന്നത്. മനുഷ്യന്റെ സ്‌നേഹമാണ് ഏറ്റവും വലുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആപത്ത് വരുമ്പോഴാണ് ആ സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. ധനമുള്ളപ്പോഴും അധികാരമുള്ളപ്പോഴും സ്‌നേഹിക്കാന്‍ ഒരുപാട് ആള്‍ക്കാര്‍ കാണും’.

‘എന്റെ പാര്‍ട്ടി ചെയര്‍മാന്റെ അനുവാദം വാങ്ങിയാണ് ഞാന്‍ വന്നത്. തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു. ദിലീപിന്റെ ഭാര്യയെയും, കുഞ്ഞിനെയും, അമ്മയെയുമെല്ലാം ഞാന്‍ വീട്ടില്‍ പോയി കണ്ടിരുന്നു. സ്‌നേഹ ബന്ധങ്ങളെ തകര്‍ക്കാന്‍ ഒരു വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും കഴിയില്ല. മനുഷ്യനെ ഒരിക്കലേ സ്‌നേഹിക്കാന്‍ കഴിയൂ. ആ സ്‌നേഹം മറന്നു പോകുന്ന സിനിമയിലെ ചില ആളുകളെ കാണുമ്പോള്‍ എനിക്ക് ദു:ഖമുണ്ട്. സിനിമയിലുള്ളവരോട് എനിക്ക് ഒരു അഭ്യര്‍ത്ഥനയുണ്ട്. ദയവു ചെയ്ത് അദ്ദേഹത്തിന്റെ ഉപകാരം പറ്റിയവര്‍ സൗഹൃദം സ്ഥാപിച്ച് നടന്നവര്‍ അവര്‍ ദയവു ചെയ്ത് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം’.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പൊലീസ് കള്ളക്കേസെടുക്കുമെന്ന് പേടിച്ചോ, ഫോണ്‍ ചോര്‍ത്തുമെന്ന് പേടിച്ചോ, മാധ്യമങ്ങളിലൂടെ വൈകീട്ട് ചര്‍ച്ചയ്ക്ക് വരുന്ന ദിലീപിനോട് അസൂയയുള്ള ആളുകള്‍ അധിക്ഷേപിക്കുമോ എന്നോ പേടിച്ച് അയാളെ കാണാതിരിക്കേണ്ട. ദിലീപിന് പിന്തുണ പ്രഖ്യാപിക്കണം അയാളെ കാണണം. കോടതി അയാളെ കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ നമുക്ക് അയാളെ കുറ്റക്കാരനായി കാണാന്‍ സാധിക്കൂ.’ ഗണേഷ് പറഞ്ഞു.

‘കോടതി കുറ്റക്കാരനെന്ന് കാണാത്ത ഒരാളെയും അത്തരത്തില്‍ കാണാനുളള അവകാശം എനിക്കോ, നമ്മള്‍ക്കോ ആര്‍ക്കും തന്നെയില്ല. കോടതി അത്തരത്തില്‍ തെളിവുകള്‍ പരിശോധിച്ച് തീരുമാനം എടുക്കുംവരെ അയാള്‍ കുറ്റക്കാരനല്ല. അത് നമ്മള്‍ മനസിലാക്കണം. ഒരാളെ കുറ്റം ചാര്‍ത്താം. കുറ്റക്കാരനെന്ന് ബഹുമാനപ്പെട്ട കോടതി പറയാതെ ഞാന്‍ വിശ്വസിക്കില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി അന്തിമ തീരുമാനം പറയുമ്പോള്‍ നമുക്ക് വിശ്വസിക്കാം’.

‘ഒരു സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടേണ്ടത് ഞാനല്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മുഖ്യമന്ത്രി ഒരു തീരുമാനം എടുക്കണം. അദ്ദേഹം യുക്തമായ തീരുമാനം എടുക്കുന്ന വ്യക്തിയാണ്. കാരണം പൊലീസുകാര്‍ ചമയ്ക്കുന്ന കഥകള്‍, അതിന്റെ തിക്തഫലം അടുത്തനാള്‍ വരെ അനുഭവിച്ച് കൊണ്ടിരുന്ന വ്യക്തിയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രിമാരും, നമ്പി നാരായണനും, മറിയം റഷീദയും ഫൗസിയയും വരെ പൊലീസ് തയ്യാറാക്കിയ കേസ് ഡയറികളുടെ ദുരിതം അനുഭവിക്കേണ്ടി വന്നവരാണ്. ഇത് കേരളത്തിലെ ജനത മറക്കരുത്. യു ട്യൂബിലും ഫെയ്‌സ്ബുക്കിലും മോശമായി പ്രതികരിക്കുന്നവരുടെ കൂടെ നില്‍ക്കുകയല്ല നമ്മള്‍ ചെയ്യേണ്ടത്’.MUKESH AND GANESH MLA SHOUT

‘നമ്മള്‍ സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‍ക്കണം. എല്ലാവര്‍ക്കും നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. കേരളം ഭരിക്കുന്നത് എല്ലാവര്‍ക്കും നീതി കൊടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ്. തീര്‍ച്ചയായിട്ടും തെറ്റായ നിലയില്‍ അന്വേഷണം പോകുന്നുണ്ടെങ്കില്‍ അത് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തടയുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്. അത് ഒരു വ്യക്തിയെന്ന നിലയിലും ഒരു ഭരണ കര്‍ത്താവെന്ന നിലയിലും വിശ്വാസമുണ്ട്. അത് മുന്‍പ് പറഞ്ഞിട്ടുണ്ട്. എന്നും പറയും’.

‘ലാവ്‌ലിന്‍ കേസില്‍ പിണറായി കുറ്റക്കാരനല്ലെന്ന് ഞാനും എന്റെ പിതാവും തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കാര്യം തുറന്ന് പറയാം. 2001ലെ വീഡിയോ പകര്‍പ്പുകളുണ്ടെങ്കില്‍ എടുത്ത് കാണാം. 2001ല്‍ കേരളത്തിന്റെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കുന്ന കാലത്ത് ഗണേഷ് കുമാര്‍ പറഞ്ഞൊരു കാര്യമുണ്ട്. അനാവശ്യമായി നീതി നിഷേധിച്ചുകൊണ്ട് ജയിലില്‍ അടച്ചിരിക്കുന്ന മദനിക്ക് നീതി ലഭിക്കണമെന്ന് കേരളത്തില്‍ ആദ്യമായി ആവശ്യപ്പെട്ടത് കെ.ബി ഗണേഷ്‌കുമാറാണെന്ന കാര്യം നിങ്ങള്‍ക്ക് ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. അതിനുശേഷമാണ് ബഹുമാനപ്പെട്ട എല്ലാവരും ആദരിക്കുന്ന നമ്മുടെ ജസ്റ്റിസ്. വി.ആര്‍ കൃഷ്ണയ്യര്‍ സാര്‍ അദ്ദേഹമടക്കമുളള വലിയ മഹാന്മാരായ മനുഷ്യര്‍ മദനിക്ക് പിന്തുണയുമായി വന്നത്’.

Top