സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കല്‍ അടിവസ്ത്രങ്ങൾ മോഷണം; ഒടുവിൽ ഊളൻ ഉണ്ണി പിടിയിൽ

സ്ത്രീകളുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കുകയും, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നത് പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് കുരിശ്മുട്ടം കെവി നഗറിൽ ഊളൻ ഉണ്ണിയെന്ന മിഥുനെയാണ് മലയിൻകീഴ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. കുരിശ് മുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് ഊളൻ ഉണ്ണിയെ പോലീസ് പിടികൂടിയിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചെന്നും, വീട്ടിലെ കാറും പൂന്തോട്ടവും നശിപ്പിച്ചെന്നുമാണ് മിഥുനെതിരായ പരാതി. പ്രദേശത്തെ സ്ത്രീകൾ ഉണക്കാനിടുന്ന അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നതിന് പിന്നിലും ഉണ്ണിയാണെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. മലയിൻകീഴ് കുരിശ് മുട്ടം കെവി നഗർ സ്വദേശിയായ മിഥുൻ, ഊളൻ ഉണ്ണിയെന്ന പേരിലാണ് പ്രദേശത്ത് അറിയപ്പെടുന്നത്. സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതിനെ തുടർന്നാണ് മിഥുന് ഊളൻ ഉണ്ണിയെന്ന പേര് വീണതെന്നാണ് നാട്ടുകാർ പറയുന്നത്. സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുന്നതിന് പുറമേ, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ അടിച്ചുമാറ്റുന്നതും ഇയാളുടെ പ്രധാന ഹോബിയാണ്.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതിനെ തുടർന്ന് നാട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തനിക്കെതിരെ പരാതിപ്പെടുന്നവരുടെ വീട്ടിൽ കയറി ആക്രമണം നടത്തുന്നതും ഇയാളുടെ രീതിയാണ്. ഇത്തരത്തിൽ പരാതി നൽകിയ പെൺകുട്ടിയുടെ വീട്ടിൽ കയറി അതിക്രമം നടത്തിയതിനാണ് യുവാവിനെ പോലീസ് പിടികൂടിയിരിക്കുന്നത്. കുരിശ്മുട്ടം സ്വദേശിനിയായ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി, പെൺകുട്ടിയെ മർദ്ദിച്ചതിനാണ് ഉണ്ണിയെ ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

Latest
Widgets Magazine