നിര്‍ണ്ണായക തെളിവുകള്‍ ദിലീപിന്; ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവ പരിശോധിക്കാന്‍ അനുമതി

കൊച്ചി: നടി ആക്രമിച്ച കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ ദിലീപിന് കൈമാറി. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി ദിലീപിന് അനുമതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് പ്രോസിക്യൂഷന്‍ തെളിവുകളുടെ കാര്യത്തില്‍ ദിലീപിന്റെ മേല്‍ തീരുമാനം കൈക്കൊണ്ടത്.

സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നീ തെളിവുകള്‍ ദിലീപിന് കൈമാറി. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

മുഖ്യപ്രതി സുനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതത്തിന്റെ ശബ്ദരേഖയുമുണ്ട്. കോടതി നിര്‍ദേശപ്രകാരമാണ് പ്രതിഭാഗത്തിന് പൊലീസ് തെളിവുകള്‍ കൈമാറിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്‍ ഉളള സ്രീ ശബ്ദം ആരുടേതാണെന്ന ചോദ്യം ദിലീപിന്റെ അഭിഭാഷകര്‍ ഉയര്‍ത്തിയിരുന്നു.

ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാന്‍ അവകാശമുണ്ടെന്ന ദിലീപിന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു.

ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍, സംഭവത്തിന് പിന്നില്‍ ദിലീപാണോ അല്ലയോ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ലന്ന് ലാല്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ഇരയായ നടിയുടെ ആവശ്യം തള്ളി ദിലീപിന്‍െ്‌റ ശത്രുസംഹാര പൂജ ഫലിച്ചു: നടി ആക്രമിക്കപ്പെട്ട കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥന്‍ കൊലക്കെസില്‍ കുടുങ്ങി മഞ്ജുവാര്യരും ബി.സന്ധ്യയും ശ്രീകുമാര്‍ മേനോനും ദിലീപിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല, എല്ലാം തന്റെ ഭാവനയില്‍ വിരിഞ്ഞ തന്ത്രങ്ങളെന്ന് ഹര്‍ജി തയ്യാറാക്കിയ അഭിഭാഷകന്‍ വി.കെ ജഫ്ഹര്‍ മദ്യപിച്ച് വന്ന് മോശമായി പെരുമാറി, മുറിയില്‍ കയറ്റാത്തതിന് ക്രൂരമായി മര്‍ദ്ദിച്ചു; സൂപ്പര്‍സ്റ്റാറിനെതിരെ പരാതിയുമായി നടി
Latest
Widgets Magazine