പോലീസിന്റെ ക്രൂരത; താലിക്കെട്ടു കഴിഞ്ഞ് നവദമ്പതികള്‍ നേരെ പോയത് പോലീസ് സ്‌റ്റേഷനില്‍

police-tsr

തൃശൂര്‍: കാലില്‍ ഒന്നു വണ്ടി തട്ടിയെന്ന ആരോപണത്തില്‍ നവദമ്പതികളോട് പോലീസ് കാണിച്ചത് ക്രൂരതയായി പോയി. മൂന്നു നാലു മണിക്കൂറാണ് നവദമ്പതികള്‍ പോലീസ് സ്‌റ്റേഷനിലിരുന്നത്. താലികെട്ടു കഴിഞ്ഞ് വീട്ടിലേക്ക് പോകേണ്ട വധുവും വരനും പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്.

പത്തനംതിട്ട കൈപ്പട്ടൂര്‍ തച്ചരഴികത്ത് വിഷ്ണു എസ്. പ്രഭയെയും തൃശൂര്‍ അമ്മാടം പള്ളിപ്പുറം കാരയില്‍ രാജിയെയുമാണ് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവെച്ചത്. കേണപേക്ഷിച്ചിട്ടും വഴങ്ങാത്ത പൊലീസുകാര്‍ തങ്ങളെ മൂന്ന് മണിക്കൂര്‍ നേരം കല്യാണവേഷത്തില്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തിയെന്ന് ഇവര്‍ പറയുന്നു. ഗതാഗതം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരന്റെ കാലില്‍ വണ്ടി തട്ടിയതിന്റെ പേരിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15നായിരുന്നു വിവാഹച്ചടങ്ങുകള്‍. ഭക്ഷണം കഴിച്ച് രണ്ടുമണിയോടെ വിവാഹസംഘം കാറില്‍ മടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡ്രൈവര്‍ക്ക് പെട്ടെന്ന് തിരിച്ചുപോകേണ്ടി വന്നതിനാല്‍ വിഷ്ണു തന്നെയാണ് കാര്‍ ഓടിച്ചത്. കിഴക്കേ നടയില്‍ വണ്‍വേ തെറ്റിച്ച കാര്‍ പൊലീസ് തടഞ്ഞു. തിരികെ വരുമ്പോഴാണ് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന നിബിന്‍ (25) എന്ന പൊലീസുകാരന്റെ കാലില്‍ കാര്‍ തട്ടിയത്. തുടര്‍ന്ന്. പെറ്റി കേസെടുത്ത് വിട്ടയയ്ക്കുന്നതിനു പകരം പൊലീസ് വധൂവരന്മാരെ കാറുമായി നേരെ ഗുരുവായൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

3.50ന് വീട്ടില്‍ കയറാന്‍ മുഹൂര്‍ത്തമുള്ളതാണെന്നും കേസെടുത്ത് വിട്ടയയ്ക്കണമെന്നും ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും പൊലീസുകാര്‍ അതിന് തയ്യാറായില്ല. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം കൃത്യനിര്‍വഹണത്തിന് തടസമുണ്ടാക്കിയെന്ന കുറ്റം ചുമത്തി ബന്ധുക്കളുടെ ആള്‍ജാമ്യത്തില്‍ വരനെയും വധുവിനെയും വിട്ടയച്ചു.
അതേസമയം, വരന്‍ മൊബൈല്‍ഫോണില്‍ സംസാരിച്ച് അശ്രദ്ധമായാണ് കാറോടിച്ചിരുന്നതെന്നും വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്തപ്പോള്‍ തന്നോട് കയര്‍ത്തെന്നും പൊലീസുകാരന്‍ പറഞ്ഞു.

Top