പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തി ഒളിപ്പിച്ചു; ഡാന്‍സ് ബാറില്‍ പൊലീസ് റയിഡ്; രക്ഷിച്ചത് 18 പെണ്‍കുട്ടികളെ

മുംബൈ: പെണ്‍കുട്ടികളെ ഡാന്‍സ് ബാറില്‍ ഒളിപ്പിച്ച് താമസിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് ഇവരെ മോചിപ്പിച്ചു. ബാറില്‍ പൊലീസ് നടത്തിയ റയിഡിലാണ് ഒളിവില്‍ പാര്‍പ്പിച്ചിരുന്ന 18 പെണ്‍കുട്ടികളെ രക്ഷിച്ചത്. താനെയില്‍ ഒരു ഡാന്‍സ് ബാറില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിലാണ് ബാറിന്റെ കെണിയില്‍പ്പെട്ടുപോയ പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചത്. താനെയില്‍ ശനിയാഴ്ചയാണ് നഗരത്തെ ഞെട്ടിച്ച റെയ്ഡ് നടന്നത്.

അഡീഷണല്‍ പോലീസ് കമ്മീഷണര്‍ മക്രാന്ത് റാനഡെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് ബാറില്‍ റെയ്ഡ് നടത്തിയത്. പാതിരാത്രി വരെ ബാറില്‍ പെണ്‍കുട്ടികളെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ചു വരാറുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടികളെ ബാറിന്റെ ബേസ്മെന്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ബേസ്മെന്റില്‍ നിന്നാണ് 18 പേരെയും പുറത്തെത്തിച്ചത്. സംഭവത്തില്‍ ബാര്‍ ജീവനക്കാരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഡാന്‍സ് ബാറിന്റെ ഉടമ ഒളിവിലാണ്.

Top