ബൈക്ക് യാത്രക്കാരനെ പോലീസ് എറിഞ്ഞുവീഴ്ത്തി; വാഹന പരിശോധന കൊലക്കളമാകുന്നു

കൊല്ലം: വാഹന പരിശോധനക്കിടെ ബൈക്ക് യാത്രക്കാരന് പോലീസ് മര്‍ദ്ദനം. വാഹനപരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ പൊലീസ് എറിഞ്ഞുവീഴ്ത്തി. കായംകുളം ചൂനാട്ടാണ് സംഭവം. കറ്റാനം സ്വദേശി നിസാ(22)മിനെയാണ് പൊലീസ് എറിഞ്ഞുവീഴ്ത്തിയത്. അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഹനം നിര്‍ത്താതെ പോയപ്പോള്‍ തടയുകമാത്രമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം.
എന്നാല്‍ നിസാമം രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നും ഇയാള്‍ക്കെതിരെ മുന്‍വൈരാഗ്യമുള്ള പൊലീസുകാരാണ് ലാത്തികൊണ്ട് എറിഞ്ഞ് നിസാമിനെ വീഴ്ത്തിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഹനം നിര്‍ത്താതെ പോയാല്‍ നമ്പര്‍ നോട്ടുചെയ്തും മറ്റും നടപടിയെടുക്കാമെന്നിരിക്കെ പൊലീസ് ലാത്തിയെറിഞ്ഞ് വീഴ്ത്തുകയായിരുന്നു എന്നാണ് ആക്ഷേപം.

Top