പൊലീസ് പിന്നാലെ പാഞ്ഞു; റോഡ്രിഗസ് അതിവേഗം ഓടി; ഒടുവിൽ താരത്തിനു പിഴ

സ്‌പോട്‌സ് ലേഖകൻ

പുറകെ പൊലീസ് വന്നപ്പോൾ കൊളംബിയൻ ഫുട്‌ബോൾ താരം ഹാമെഷ് റോഡ്രിഗസ് കരുതിയത് തന്നെ തട്ടിക്കൊണ്ടു പോകാനാണെന്നാണ്. അതിവേഗത്തിൽ കാറോടിച്ച റോഡ്രിഗസ് മറ്റൊരു വാഹനത്തെ മിന്നൽ വേഗത്തിലാണ് മറികടന്നത്. മാഡ്രിഡിലേക്ക് റയലിന്റെ പരിശീലന ക്യാമ്പിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. റോഡ്രിഗസിന്റെ കറുത്ത ഓഡി ആർ 8 കാറിനെ പൊലീസ് പിന്തുടരുകയായിരുന്നു. എന്നാൽ, തന്നെ തട്ടിക്കൊണ്ടു പോകാനാണെന്നു കരുതിയ റോഡ്രിഗസ് കാർ അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. റോഡ്രിഗസിനെ പിന്നീട് പൊലീസ് കോടതിയിൽ ഹാജരാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

6 കിലോമീറ്റർ ദൂരത്തോളം പൊലീസ് രോഡ്രിഗസിനെ പിന്തുടർന്നു. ഇത് ഏകദേശം 15 മിനുട്ട് സമയമുണ്ടായിരുന്നു. ഇതിനിടയിൽ രണ്ടുതവണ റോഡ്രിഗസിന്റെ കാർ വേഗതപരിധി ലംഘിച്ച് മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയ്ക്കു മുകളിൽ പോകുകയും ചെയ്തു. ട്രെയ്‌നിംഗ് കോംപ്ലക്‌സിലേക്ക് റോഡ്രിഗസ് കയറിയ ശേഷമാണ് ചെയ്‌സിംഗ് അവസാനിച്ചത്. പൊലീസ് എന്നു രേഖപ്പെടുത്താത്ത കാറിലായിരുന്നു പൊലീസ് റോഡ്രിഗസിനെ പിന്തുടർന്നത്. സ്ഥലത്തെത്തിയ ശേഷം റോഡ്രിഗസ് കാറിൽ നിന്നിറങ്ങിയപ്പോഴാണ് പൊലീസാണെന്നു തിരിച്ചറിഞ്ഞത്. പൊലീസ് ചോദ്യം ചെയ്യലിനായി റോഡ്രിഗസിനെ കസ്റ്റഡിയിൽ എടുത്തു.

തട്ടിക്കൊണ്ടു പോകാൻ വരുന്നവരാണെന്നു കരുതിയാണ് താൻ കാർ നിർത്താതിരുന്നതെന്ന് റോഡ്രിഗസ് വാദിച്ചു. കൊളംബിയയിൽ ക്രിമിനലുകൾ ഇത്തരത്തിലുള്ള കാറുകൾ ഉപയോഗിക്കാറുണ്ടെന്നും താരം പൊലീസിനോടു പറഞ്ഞു. താരം അമിതവേഗത്തിലായിരുന്നെന്നും ഉച്ചത്തിൽ പാട്ടുവച്ചിരുന്നതിനാൽ പൊലീസ് വാഹനം ശ്രദ്ധിച്ചിരുന്നില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. 200 കിലോമീറ്റർ വേഗപരിധി കടന്നതിന് താരത്തിന് 10,400 യൂറോ പിഴയിട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇത് ഏകദേശം 7,61,934 രൂപ വരും.

Top