കാത്തിരുന്ന ‘പൂമരം’ പൂക്കുന്നു; ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കാളിദാസ്

അങ്ങനെ കാത്തു കാത്തിരുന്ന് കാളിദാസ് ജയറാം നായകനാകുന്ന ആദ്യ ചിത്രം പൂമരം എത്തുന്നു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച കാളിദാസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. അടുത്ത മാസം 9ന് ചിത്രം റിലീസ് ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ കാളിദാസ് നേരത്തെ അറിയിച്ചിരുന്നു. എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. എന്നാല്‍ പാട്ടിറങ്ങി ഒരു വര്‍ഷം പിന്നിട്ടിട്ടും ചിത്രം പുറത്തിറങ്ങാത്തത്തിന്റെ പേരില്‍ കാളിദാസിനും ചിത്രത്തിനുമെതിരെ നിരവധി ട്രോളാണ് വന്നിരുന്നത്. ഇതിനിടയില്‍ പ്രണവ് മോഹന്‍ലാലിന്റെ ആദി റിലീസായപ്പോഴും കാളിദാസനെയും എബ്രിഡ് ഷൈനെയും ചേര്‍ത്ത് ട്രോളുകളുണ്ടായിരുന്നു. ഇത് കാളിദാസ് തന്നെ സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

Latest
Widgets Magazine