പൂമ്പാറ്റ സിനി സൗന്ദര്യം നിലനിറുത്താന്‍ ദിവസ്സവും മുന്തിയഇനം മദ്യസേവ; ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍; തട്ടിപ്പ് പിടികൂടാതിരിക്കാന്‍ വീട്ടില്‍ ക്ഷേത്രം നിര്‍മ്മിച്ച് പൂജ

ജ്വല്ലറികളില്‍ ഉടമകളുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത അന്തര്‍ജില്ലാകൊള്ളസംഘത്തിന്റെ നായിക പൂമ്പാറ്റ സിനിനയിച്ചിരുന്നത് ആരെയും അമ്പരപ്പിക്കുന്ന ജിവിതം. കടുത്ത അന്ധവിശ്വാസിയായിരുന്ന സിനി തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയില്‍ അമിതമായി വിശ്വസിച്ചിരുന്ന ഇവര്‍ നയിച്ചിരുന്നത് കോടികള്‍ വിലയുള്ള ഫഌറ്റില്‍ വില കൂടിയ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടുത്തിയുള്ള അത്യാഡംബര ജീവിതമാണ് നയിച്ചത്. കൊള്ള നടത്താന്‍ സ്വന്തം സൗന്ദര്യം മറയാക്കിയിരുന്ന ഇവര്‍ ഗഌമര്‍ കൂട്ടാനായി ബ്യൂട്ടി പാര്‍ലറുകളില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുകയും മദ്യം സേവിക്കുകയും ചെയ്തിരുന്നു. തൃശ്ശൂര്‍ ഹൈറോഡിലെ പ്രമുഖ ജൂവലറിയില്‍ ആറുമാസംമുമ്പ് സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളില്‍ റിസോര്‍ട്ടുകള്‍ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകള്‍ എം.ബി.ബി.എസിന് തൃശ്ശൂരില്‍ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടര്‍ന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി. മറ്റൊരു ജൂവലറിയില്‍ 17 ലക്ഷത്തിന്റെ സ്വര്‍ണം പണയത്തിലുണ്ടെന്നും അവിടെനിന്ന് സ്വര്‍ണം എടുത്ത് ഇവിടത്തെ ജൂവലറിയില്‍ പണയം വെയ്ക്കാമെന്നും പറഞ്ഞ് 17 ലക്ഷം കൈക്കലാക്കി. തട്ടിപ്പ് പിടികൂടാതിരിക്കാനായി മാസംതോറും ചാത്തന്‍സേവ നടത്തിയിരുന്നു. ഇതിനായി ക്ഷേത്രങ്ങളിലും മറ്റും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഇവര്‍ താമസിക്കുന്ന വീടുകളില്‍ സ്വന്തമായി മുറികളില്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ദിവസവും ചാത്തന്‍ സേവയും പൂജയും നടത്തുമായിരുന്നു. തട്ടിപ്പുകള്‍ നടത്തുന്നതിനായി സ്ഥിരമായി കറങ്ങിയിരുന്നത് വാടയ്ക്ക് എടുത്ത ആഡംബര കാറുകളിലായിരുന്നു. പണം മുന്‍കൂറായി നല്‍കിയാണ് ആഡംബര വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത്. തട്ടിപ്പുസംഘം താമസിച്ചിരുന്നത് പ്രമുഖരായ ആളുകളും ബിസിനസുകാരും താമസിക്കുന്ന വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ്. കാറുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും വീട്ടില്‍ ജോലിക്കായി നില്‍ക്കുന്ന ജോലിക്കാര്‍ക്കും വന്‍തുകയാണ് ശമ്പളം നല്‍കിയിരുന്നുത്. പൂമ്പാറ്റ സിനിയില്‍ നിന്നും വീട്ടുവേലക്കാരും ഡ്രൈവര്‍മാരും പതിനായിരങ്ങളാണ ശമ്പളമായി കൈപ്പറ്റിയിരുന്നത്. മുപ്പത്തെട്ടാം വയസ്സിലും സൗന്ദര്യം നില നിര്‍ത്തുന്നതിനായി ലക്ഷങ്ങളാണ് നഗരത്തിലെ വന്‍കിട ബ്യൂട്ടി പാര്‍ലറില്‍ ചെലവഴിച്ചിരുന്നത്. സൗന്ദര്യം നില നിര്‍ത്താനായി വിലകൂടിയ വിദേശമദ്യം മാത്രമാണ് ദിവസേനെ കഴിച്ചിരുന്നത്. സൗന്ദര്യം ഉപയോഗിച്ചായിരുന്നു ഇവര്‍ മറ്റുള്ളവരെ വീഴ്ത്തിയിരുന്നത്.

Latest
Widgets Magazine