ലോകത്തെ ദരിദ്രരില്‍ 33ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

ദില്ലി: രാജ്യം വികസിച്ചുക്കൊണ്ടിരിക്കുമ്പോഴും ഒരു കോണില്‍ ഇന്നും ദരിദ്രര്‍ കൂടിവരികയാണ്. പട്ടിണിപ്പാവങ്ങളുടെ ഇന്ത്യ എന്ന വിശേഷണം ഇതുവരെ മാറിയിട്ടില്ല എന്നതാണ് സത്യം. രാജ്യം 70-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും ലോകത്തെ ദരിദ്രരില്‍ 33ശതമാനവും ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ട്.

ലോകബാങ്കാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ ദരിദ്രരുടെ എണ്ണത്തില്‍ കുറവുണ്ടായതായാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇത് ദാരിദ്ര്യരേഖയക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ വീടുകളിലും ശൗചാലയം, വൈദ്യുതി എന്നീ കഴിഞ്ഞ സ്വാതന്ത്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും വാഗ്ദാനം മാത്രമായി അവശേഷിക്കുകയാണ്.

poor-people-fo-real

അര്‍ഹമ്മായ മുഴുവന്‍ വീടുകളിലും ഗ്യാസ് കണക്ഷന്‍, ജന്‍ ധന്‍ യോജന, കാര്‍ഷിക മേഖലയ്ക്കു പുത്തനുണര്‍വ് നല്‍കുന്ന പദ്ധതി എന്നിങ്ങനെ സുപ്രധാനമായ എട്ട് പ്രഖ്യാപനങ്ങളാണ് 69-ാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയത്. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ 50 ശതമാനം വീടുകളിലും വൈദ്യുതി എത്തിയിട്ടില്ലെന്നാണ് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്ക്.

ഝാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, തെലങ്കാന, യുപി എന്നിവടങ്ങളിലെ മിക്ക സ്‌കൂളുകളിലും ഇപ്പോഴും ശൗചാലയമില്ല. എല്‍പിജി സബ്സിഡി ഇനത്തില്‍ പോലും വന്‍ ക്രമക്കേടുകള്‍ നടന്നതായും സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുമഹാസഭ സ്വാതന്ത്ര്യദിനം കരിദിനമായി ആചരിച്ചു മലബാര്‍ ഗോള്‍ഡിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാവ് സുരേന്ദ്രന്‍ പോസ്റ്റ് പിന്‍വലിച്ച് ക്ഷമ ചോദിച്ചു; മലബാര്‍ ഗോള്‍ഡ് പണം കൊടുത്ത് പറയിപ്പിച്ചതോ? അസമിലും കശ്മീരിലും ഭീകരാക്രമണം; ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടല്‍ തുടരുന്നു ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച 15കാരിയെ കശ്മീര്‍ പോലീസ് തടഞ്ഞു ഇന്ത്യയെ മഹത്തരമാക്കുകയെന്നതാണ് നമ്മുടെ കടമ; ജനവികാരം മാനിച്ചാകണം രാജ്യത്തു ഭരണമെന്നു നരേന്ദ്രമോദി
Latest
Widgets Magazine