ലൈംഗീക ആരോപണങ്ങളില്‍ പ്രതികരണവുമായി മാര്‍പാപ്പ രംഗത്ത്!!! പ്രതീക്ഷയുടെ വാക്കുകളെന്ന് ജനം

എസ്റ്റോണിയ: കത്തോലിക്ക സഭയിലെ ലൈംഗീകാരോപണങ്ങളില്‍ പ്രതികരണവുമായി മാര്‍പാപ്പ രംഗത്ത്. കത്തോലിക്ക സഭയെ പിടിച്ചു കുലുക്കുന്ന രീതിയില്‍ ബിഷപ്പ്മാരുടേയും വൈദികരുടേയും നേര്‍ക്ക് ലൈംഗീക ആരോപണങ്ങള്‍ ഉയരുകയാണ്. ലോകത്താകമാനം സ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍.

ഈ അവസരത്തിലാണ് ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി മാര്‍പ്പാപ്പ പറഞ്ഞത്. സഭ കാലത്തിനൊത്ത് മാറണം. ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നും എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

സാമ്പത്തിക അപവാദങ്ങളെ ശക്തമായി അപലപിക്കാന്‍ സഭ തയ്യാറാകാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണെന്നും  എസ്റ്റോണിയന്‍ പര്യടനത്തിനിടെ നടന്ന യുവജനങ്ങളുടെ യോഗത്തില്‍ മാര്‍പ്പാപ്പ പറഞ്ഞു.

ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ ആരോപണത്തില്‍ ബിഷപ്പ് ജയിലിലായ സംഭവത്തോടെ ഇന്ത്യയിലും മാര്‍പാപ്പയുടെ വാക്കുകള്‍ക്ക് ശ്രദ്ധയേറുകയാണ്. ബിഷപ്പിന്‍രെ പീഡനത്തിനെതിരെ ശബ്ദിക്കാന്‍ കന്യാസ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയിരുന്നു. സരമം ചെയ്തവര്‍ക്കെതിരെ നടപടികളുമായി സഭ മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് മാര്‍പ്പാപ്പയുടെ വാക്കുകള്‍.

Latest
Widgets Magazine