ഇരുമുഖം സഭയില്‍ ഇനി വേണ്ടാ; സ്വവര്‍ഗ്ഗാനുരാഗികളായ പുരോഹിതരോട് സഭാവസ്ത്രം ഉപേക്ഷിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: സഭയിലെ പുരോഹിതര്‍ക്ക് ഇരുമുഖം വേണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സ്വവര്‍ഗ്ഗ ലൈംഗീക പ്രവണതയുള്ളവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കാന്‍ അദ്ദേഹം പുതിയ പുസ്തകത്തില്‍ പറയുന്നു. ഇത്തരത്തില്‍ ജീവിതം നയിക്കുന്നവര്‍ ‘ഇരുമുഖം’ ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണം, സഭയ്ക്കുള്ളിലെ ‘സ്വവര്‍ഗ്ഗ ലൈംഗീകത’ തന്നെ ആകുലപ്പെടുത്തുന്നുവെന്നും മാര്‍പ്പാപ്പ പറയുന്നു.

 
മാര്‍പ്പാപ്പയുമായി സ്പാനിഷ് പുരോഹിതനായ ഫെര്‍ണാണ്ടോ പ്രാഡോ നടത്തിയ ദീര്‍ഘ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ സ്ട്രങ്ത് ഓഫ് വോക്കേഷന്‍’ എന്ന പുസ്തകത്തിലാണ് മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍ പുരോഹിതന്‍/സന്യാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍പ്പാപ്പയുടെ നിലപാട് സ്പഷ്ടമാക്കിയത്. മതപരമായ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പമേറിയതാക്കണമെന്നും, തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പാപ്പ നേരത്തെ പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top