ലൈംഗിക പീഡനം:രണ്ട് ബിഷപ്പുമാരുടെ പൗരോഹിത്വം എടുത്തുകളഞ്ഞു.സഭ നൽകുന്ന ഏറ്റവും ഹീനമായ ശിക്ഷ!!…പീഡകരായ ബിഷപ്പ്മാർക്കും പുരോഹിതർക്കും അവരെ പിന്തുണക്കുന്നവർക്കും പോപ്പിന്റെ മുന്നറിയിപ്പ്

വത്തിക്കാൻ സിറ്റി :ബിഷപ്പുമാരുടെയും പുരോഹിതരുടെയും ലൈംഗിക പീഡനം കത്തോലിക്കാ സഭയെ കാർന്നു നശിപ്പിച്ചുകൊണ്ടിരിക്കെ കടുത്ത നടപടികളുമായി പോപ്പ് ഫ്രാൻസിസ് .ലൈംഗിക അതിക്രമം കാട്ടിയ രണ്ട് ബിഷപ്പുമാരുടെ പൗരോഹിത്യ പദവി പോപ്പ് ഫ്രാൻസിസ് എടുത്തുകളഞ്ഞു.സഭ നൽകുന്ന ഏറ്റവും ഹീനമായ ശിക്ഷ! കത്തോലിക്കാ സഭയിലെ ഏറ്റവും കടുത്ത ശിക്ഷ നൽകി ലൈംഗിക അതിക്രമികൾക്ക് വലിയ മുന്നറിയിപ്പ് കൊടുത്തിരിക്കയാണ് പോപ്പ് ഫ്രാൻസിസ് .പൗരോഹിത്വം വളരെ നായർ ആയി മാത്രം എടുത്തുകളയാനാവൂ ഏറ്റവം കടുത്ത ശിക്ഷയാണിത് .ഈ ശിക്ഷക്ക് അപ്പീൽ കൊടുക്കാനാവില്ല .നഷ്ടപ്പെട്ട പുരോഹിത സ്ഥാനം -അതായത് പൗരോഹിത്യ സ്ഥാനം നഷ്ടമായി .വെറും നികൃഷ്ട ജീവികളായി ലൈംഗിക പീഡകർ മാറി എന്നുതന്നെ സാരം .ഈ തീരുമാനത്തെ ചോദ്യം ചെയ്യാനോ പുനഃപരിശോധിക്കാനോ അവസരമില്ല.കന്യാസ്ത്രീയെ പീഡിപ്പിച്ച ഫ്രാൻകോയ്ക്കും കൂട്ടാളികൾക്കും സഭയിലെ ബലാൽസംഗ വീരന്മാർക്കും ലൈംഗിക പീഡനത്തിനും അൾത്താരബാലന്മാരെയും മറ്റുള്ളവരെയും ലൈംഗിക ചൂഷണം ചെയ്യുന്നവർക്കുള്ള കടുത്ത താക്കീതാണ് പോപ്പിന്റെ ഈ നടപടി .

ലാ സെറീന പട്ടണത്തിലെ ആർച്ച് ബിഷപ്പ് എർറ്റിറ്റസ് ഫ്രാൻസിസ്കോ ജോസ് കോക്സ് ഹൂനിസ്,ഇക്വിക് മെത്രാപ്പോലീത്താ ആർച്ചുബിഷപ്പ് മാർക്കോ അന്റോണിയോ ഓർഡെൻസ് ഫെർനസ് എന്നിവരെയാണ് വത്തിക്കാന്റെ നടപടിയിൽ പൗരോഹിത്വം വരെ നഷ്ടമായ രണ്ട് ബിഷപ്പുമാർ .പോപ്പിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനാവിത്തതാണെന്നും സ്പെയിനിലെ വത്തിക്കാൻ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു .
പ്രായപൂർത്തിയാകാത്ത ലൈംഗിക പീഡന കുറ്റകൃത്യവുമായി ബന്ധപ്പെട്ട കാനന നിയമത്തിന്റെ ഒരു ഭാഗത്തെ ഇത് പരാമർശിക്കുന്നു.CHILEN BISHOPS2

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിഫ്രോക്കിങ് (Defrocking ) എന്ന് പറഞ്ഞാൽ “കിടക്കുന്ന അവസ്ഥയിലേക്ക്” എന്ന് വിളിക്കപ്പെടുന്നു, അവരെ പൗരോഹിത്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു എന്നാണ്.വൈദികർക്കും ബിഷപ്പുമാർക്കും സഭ നൽകുന്ന ഏറ്റവും ഹീനമായ ശിക്ഷയാണ് പുറത്താക്കൽ .ഹീനമായ കുറ്റം ചെയ്തവർക്കുള്ള കടുത്ത ശിക്ഷ

2004 ൽ ജർമ്മനിയിൽ മൈനർ ആയ ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട് ആരോപണത്തിൽ വത്തിക്കാൻ അന്വോഷണം തുടങ്ങിയിരുന്നു.ചിലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം 2012 ൽ ഇക്വിക്വിൻ ബിഷപ്പായി ജോലി നോക്കുന്ന ഓഡിനസ് വത്തിക്കാൻ അന്വേഷണത്തിന്റെ കീഴിൽ ഒരു അൾത്താര ബാലാന്റ് മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം.ആ കുട്ടി ചിലിയിൽ എവിടെയോ താമസിക്കുന്നതായി കരുതപ്പെടുന്നു.

ഫെർണാണ്ടോ കരിദിമ എന്ന 88 വയസ്സുകാരനായ ചിലിയൻ പുരോഹിതൻ പല വർഷങ്ങളായി കൌമാരക്കാരികളെ ലൈംഗികമായി ചൂഷണംചെയ്തിരുന്നു എന്ന ആരോപണത്തിനെക്കുറിച്ചുള്ള അന്വോഷണവും തുടരുന്നുണ്ട് .

പുരോഹിതർക്കെതിരായ ലൈംഗിക പീഡന അഴിമതി ആരോപണങ്ങൾ കൂടിയതിനാൽ ചിലി രാജ്യത്തെ അധികാരത്തിലുള്ള 34 ബിഷപ്പുമാരിൽ ഏഴ് ബിഷപ്പുമാരുടെ രാജിഎഴുതിവാങ്ങി പോപ്പ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് .കേരളത്തിലെ ഫ്രാങ്കോ ബിഷപ്പിനെയും ലൈംഗിക പീഡനത്തിൽ പെട്ട കൊട്ടിയൂരിലെ റോബിനെ പോലുള്ള ഒരുപാട് വൈദികരുടെ ലൈംഗിക പീഡനത്തെ പിന്തുണക്കുന്ന പുരോഹിതരുടെയും ബിഷപ്പുമാരുടെയും സ്ഥാനം തെറിക്കുമോ എന്നും നോക്കി കാണേണ്ടിയിരിക്കുന്നു .

Top