കത്തോലിക്കാ വിശ്വാസത്തിനെ ഇളക്കി മാര്‍പ്പാപ്പ; ആരെയും ദൈവം നരകത്തില്‍ അയക്കില്ലെന്ന് പോപ് ഫ്രാന്‍സിസ്

വത്തിക്കാന്‍: ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ആണിക്കല്ലാണ് സ്വര്‍ഗ്ഗ നരകങ്ങളിലുള്ള വിസ്വാസം. ഇത്തരത്തില്‍ നരകമെന്ന വിശ്വാസ സംഹിതയുടെ അടിത്തറ ഇളക്കുന്ന പ്രഖ്യാപനമാണ് പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇന്നത്തെ ദുഃഖ വെള്ളി ദിനത്തില്‍ നടത്തിയത്.

പാപം ചെയ്യുന്നവര്‍ മരിച്ചുകഴിഞ്ഞാല്‍ നരകത്തില്‍ പോകില്ല. ആരെയും നരകത്തിലേക്ക് വിടുന്നവനല്ല ദൈവം. ദൈവം നല്ലവനാണ്. പശ്ചാതപിക്കുന്നവരേയും തെറ്റുകളില്‍ വീഴാത്തവരേയും ദൈവത്തിലേക്ക് എടുക്കും. എന്നാല്‍ ഒരു ആത്മാവിനെയും നരകത്തിലേക്ക് അയക്കുന്നവനല്ല ദൈവം. മാര്‍പാപ്പ ഇന്നുവരെയുള്ള കത്തോലിക്കാ വിശ്വാസം തിരുത്തി പറയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ നരകം എന്ന സങ്കല്‍പ്പം കാട്ടി വ്യാപാരം നറ്റത്തുന്ന കരിസ്മാറ്റിക് ധ്യാനക്കാര്‍ക്കും, വട്ടായില്‍ അച്ചന്റെയും കാര്യമാണ് കഷ്ടത്തിലായത്. പാശ്ചാത്യ കത്തോലിക്കാരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മാര്‍പ്പാപ്പ പറഞ്ഞ ചിന്താഗതിയാണ് ഉള്ളത്. ദൈവ ശാസ്ത്രഞ്ജരും ഈ രീതിയിലാണ് മുമ്പ് വിലയിരുത്തല്‍ നടത്തിയത്.

പെസഹാ ചടങ്ങുകള്‍ കഴിഞ്ഞ് മാര്‍പ്പാപ്പ പുറത്ത് വന്നപ്പോള്‍ പ്രമുഖമായ ലിബറല്‍ ഇറ്റാലിയന്‍ പത്രമാണ് അഭിമുഖം പുറത്തുവിട്ടത്. അഭിമുഖം നടത്തിയപ്പോള്‍ ചോദിച്ചത് ഇതാണ്. മരിക്കുമ്പോള്‍ പാപം ചെയ്തവരുടേ ദുഷ്ടാത്മാക്കള്‍ എവിടെയാണ് പോകുന്നത്? നല്ല ആത്മാക്കള്‍ ദൈവ രാജ്യത്തേക്ക് പോകും. എന്നാല്‍ ദുഷ്ടാത്മാക്കള്‍ നരകത്തില്‍ പോകുമോ? ലോകത്ത് കോടി കണക്കിന് കത്തോലിക്കര്‍ മരിച്ച് പോയിട്ടുണ്ട്. ഇവരിലേ ദുഷ്ടാതാമ്മ്ക്കള്‍ ഇപ്പോള്‍ എവിടെയാകും?

മാര്‍പ്പാപ്പ പറയുന്നു. നരകം എന്ന ഒന്നില്ല. മരിക്കുന്ന പാപം ചെയ്യുന്നവരുടെ ആത്മാക്കള്‍ മരിക്കുന്നതോടെ നശിക്കും. ആ ആത്മാക്കള്‍ പിന്നീട് ഉണ്ടാകില്ല. നരകം എന്നത് ഇല്ലാ എന്നും ദൈവം നരകത്തിലേക്ക് ആത്മാക്കളേ വിടുന്നവനല്ലെന്നും രക്ഷിക്കുന്നവനാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. മാധ്യമത്തിന്റെ റിപോര്‍ട്ടറുമായി മാര്‍പ്പാപ്പ നടത്തിയത് സ്വകാര്യമായ ഇന്റര്‍വ്യൂ ആയിരുന്നു. ദുഖവെള്ളി ദിനത്തില്‍ വാര്‍ത്ത ലോകമാകെ കത്തി പടരുകയായിരുന്നു

കേരളത്തില്‍ നരകവും സ്വര്‍ഗവും മരണവും കാട്ടിയായിരുന്നു വ?ീദീകരുടെ പ്രസംഗം മുഴുവന്‍ . കത്തോലിക്കാ സഭയില്‍ വരുന്ന മാറ്റങ്ങളും തിരുത്തലുകളും ഒന്നും കേരളത്തിലേ സഭയിലേക്ക് കടത്തിവിടാതെ യാഥസ്ഥിതിക നിലപാടായിരുന്നു. മനുഷ്യനില്‍ ഭീതിയുടെ വ്യാപാരികളായി ഇനി അധികനാള്‍ കരിസ്മാറ്റിക് പ്രസ്ഥാനക്കാര്‍ക്ക് പിടിച്ചു നില്ല്ക്ക്കാന്‍ ആകില്ല എന്നതാണ് പാപ്പായുടെ വെളിപ്പെടുത്തല്‍ സൂചിപ്പിക്കുന്നത്. ധ്യാനത്തിലും പള്ളി പ്രസംഗത്തിലും പിരിവുകള്‍ക്കും മരണവും നരകവും കാട്ടി വിശ്വാസികളേ വിറപ്പിക്കുകയും ചെയ്യുന്നതും പതിവായിരുന്നു.

Top