ഒന്നരലക്ഷം മാസം ശമ്പളം ജോലി ബ്ലൂഫിലിം കാണല്‍; ജോലിയുടെ പേര് പോണ്‍ ജോക്കര്‍ !

ഒന്നരലക്ഷം മാസം ശമ്പളത്തിന് ഇങ്ങനെയൊരു ജോലി എന്ന് നെറ്റി ചുളിക്കാന്‍ വരട്ടെ… വെറുതെ ബ്ലൂഫിലം കണ്ട് ആസ്വദിക്കല്ലല്ല…ഒന്നരലക്ഷം രൂപ വരുമാനമുള്ള (2,350 ഡോളര്‍) ഒരു ജോലിയാണിത്. അശ്ലില വീഡിയോ കാണാനുള്ള ലാപ്പ്‌ടോപ്പും സിഡികളും ജോലി ചെയ്യാനുള്ള സ്ഥലവും കമ്പനി നല്‍കും. ഇനി സ്ഥലം ഏവിടാ യാണെന്നു ചോദിക്കുന്നവര്‍ക്കായി….സംഭവം ഡെന്മാര്‍ക്കിലെ ഹോണ്‍സെ്ശത് എന്ന ബാറാലാണ്. ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ഇവര്‍ക്കു വേണ്ടി പോണ്‍ കാണണം. ജോലിയുടെ പേര് പോണ്‍ ജോക്കര്‍.

ശരിക്കുമുള്ള ജോലി എന്താണെന്നു വച്ചാല്‍ ഈ ബാറിലെ ശുചിമുറികളില്‍ ഉപയോഗിക്കാനുള്ള സൗണ്ട് ട്രാക്കുകള്‍ കണ്ടെത്തുകയാണു ജോലി. ഇവ കണ്ടെത്തുന്നത് ഇത്തരം സിഡികളില്‍ നിന്നാണ്.
എന്നും പറഞ്ഞു ചുമ്മതിരുന്നു വീഡിയോ കണ്ടാല്‍ മതി എന്നു ചിന്തിച്ചാല്‍ തെറ്റി. വീഡിയോ റിസേര്‍ച്ചിലും സൗണ്ട് എഡിറ്റിങ്ങിലും കഴിവ് തെളിയിച്ചവരായിരിക്കണം. ആണിനും പെണ്ണിനും അപേക്ഷിക്കാം.
തുറന്ന മനസുള്ളവരോടു കടന്നുവരാനാണു ബാര്‍ ഉടമ ക്രിസ്റ്റിയന്‍ വോന്‍ ഹോണ്‍സെ്ശത് പറയുന്നത്. ജോലിക്കായി നല്‍കിയ പരസ്യത്തോട് വന്‍ പ്രതികരണമാണു ലഭിച്ചതെന്ന് അദ്ദേഹം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2000 ത്തില്‍ അതികം ആളുകള്‍ വരുന്ന ബാറിലെ ശുചിമുറികള്‍ കേന്ദ്രികരിച്ച് ഇന്‍സ്റ്റലേഷനും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top