സ്വന്തം മൊബൈലിൽ കൂട്ടുകാരിയുടെ അശ്ലീല ദൃശ്യം; ആ പെൺകുട്ടി ഇത് കണ്ട് ഞെട്ടി..!

സ്വന്തം ലേഖകൻ

കോട്ടയം: സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെപ്പറ്റി അറിവില്ലാത്തവരാണ് പെൺകുട്ടികളിൽ പലരും. എന്നാൽ, ഈ ചതിക്കുഴിയെപ്പറ്റി അറിയാമായിട്ടും സ്വയം സ്വന്തം കാമുകനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുമാണ് പല കോളേജ് വിദ്യാർഥികളും. ഈ വിദ്യാർഥികളുടെ കഥ പറയുകയാണ് കൗൺസിലറായ യുവതി

ലോകത്ത് ഏറ്റവും ആസ്വദിക്കുന്നതും
എന്നാൽ , പണി പാളി പോയാൽ മരവിയ്ക്കുന്നതും ഒന്നാണ്..
സൗഹൃദം..
ഏത് പ്രായക്കാരോ ആകട്ടെ..
കുറെ കാലം മുൻപ് , അറിയാവുന്ന ഒരു സ്ത്രീ മകളുമായി അത്യാവശ്യം കാണണം എന്നും പറഞ്ഞു എത്തി..
മകളുടെ കയ്യിൽ ഒരു മൊബൈൽ ഉണ്ട്..
അതിൽ ഒരു വീഡിയോ..
നഗ്‌നയായ ഒരു പെൺകുട്ടി സ്വയം എടുത്തത് എന്ന് കണ്ടാൽ അറിയാം..
മൊബൈൽ എന്റെ മുന്നിൽ ഇരിക്കുന്ന കുട്ടിയുടെ ആണ്..
കൊച്ചിയിലെ ഒരു കോളേജിൽ അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നു..
”എന്റെ അടുത്ത് ഫോൺ ഒന്ന് കൊടുക്കാമോ എന്ന് ചോദിച്ചു ആന്റി..
ഞാൻ കൊടുത്തു..
ഇന്ന് വീട്ടിലെത്തി വെറുതെ ഓരോ വീഡിയോസ് നോക്കിയപ്പോഴാ ഇത് കണ്ടത്..!
കുട്ടി കരച്ചിലോടെ കരച്ചിൽ…
അമ്മയും ഭയന്ന് ഇരിക്കുക ആണ്…
ഇവളുടെ അച്ഛന്റെ പേരിൽ ആണ് ഫോൺ..
‘അമ്മ പല വഴിക്കു ചിന്തിക്കുക ആണ്..
ഞങ്ങൾ എന്തായാലും അപ്പോൾ തന്നെ ക്ലാസ് ടീച്ചർ നെ വിളിച്ചു വിവരം ധരിപ്പിച്ചു..
പിറ്റേന്ന് അമ്മയും കൂടെ ഹോസ്റ്റലിൽ എത്തി..
ക്ലാസ് ടീച്ചർ നു പോലും ആ സംഭവം വലിയ ഞെട്ടൽ ആയി,,
കാരണം , ആ വീഡിയോയിലെ പെൺകുട്ടി ക്ലാസ്സിലെ ഏറ്റവും അടക്കവും ഒതുക്കവും ഉള്ള ഒരാളാണ്..
സംസാരവും ബഹളവും ഒന്നും ഇല്ല..
സാധാരണ കുടുംബം….
വീട്ടിലെ കഷ്ടപ്പാടുകൾക്കു ഇടയിലും അവൾ പഠിക്കുന്നു…
പുറത്തു മറ്റുകുട്ടികൾ പോകുന്ന പോലെ ചുറ്റിയടിക്കാനോ ഒന്നും ഇല്ല.,.
ക്ലാസ് ടീച്ചർ ന്റെ ചോദ്യം ചെയ്യലിൽ ,
ഒട്ടും എതിർക്കാതെ അവൾ തെറ്റ് സമ്മതിച്ചു..
നാട്ടിലുള്ള കാമുകന് അയക്കാൻ വേണ്ടി ചെയ്തത് ആണ്…
സ്വന്തം ഫോണിൽ അതിനുള്ള ആധുനികസാങ്കേതിക വശങ്ങൾ ഇല്ല…
കൂട്ടുകാരിയുടെ ഫോൺ വാങ്ങി ബാത്റൂമിൽ പോയി വീഡിയോ എടുത്ത് അയച്ചു..
നീ ഈ ചെയ്തത് എത്ര വലിയ തെറ്റാണെന്നു അറിയോ..
എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നു അറിയോ..?
ടീച്ചർ ചോദിച്ചതിനൊക്കെ അവൾ മൗനമായി നിന്നത്രേ….
ഇനി ഉള്ള ബാക്കി വർഷങ്ങൾ ആ കുട്ടിയുടെ കൂടെ മോൾക്ക് വയ്യ…
അവളെ മാറ്റി താമസിപ്പിക്കാൻ പോകുവാ…
‘അമ്മ സ്വന്തം മോളുടെ ഭാവിയിൽ വേവലാതി പൂണ്ടു…
മറ്റൊരു മുറിയിൽ ഇനി വരുന്ന കുട്ടി എന്താണെന്നു എങ്ങനെ ഉറപ്പിക്കാം..?
ചിരിച്ചു കൊണ്ട് ഞാൻ ചോദിച്ചതും പേടി കിട്ടിയ പോലെ എന്നെ നോക്കി അവർ ഇരുന്നു..
ഹോസ്റ്റലിൽ എത്തുന്ന എല്ലാ കുട്ടികളും തന്നെ ,
പല സ്ഥലത്ത് നിന്നും പല സാഹചര്യങ്ങളിൽ നിന്നും എത്തുന്നവരാണ്..
പ്രായം അതാണ്..
വീട് വിട്ടു , നാട് വിട്ടു സ്വാതന്ത്ര്യത്തോടെ സമപ്രായക്കാരോട് കൂടാൻ കിട്ടുന്ന സാഹചര്യം…
തീർച്ചയായും അത് ആഹ്ലാദിക്കണം..
എന്നിരുന്നാലും ,
ചുരുക്കം ചില നിയന്ത്രണങ്ങൾ എല്ലാ ബന്ധങ്ങളുടെയും ഇടയ്ക്കു അനിവാര്യമാണ്…
സൂക്ഷിച്ചാൽ ദുഖിക്കേണ്ടല്ലോ…
പ്രണയത്തിൽ വീഴരുത്…!
ഇത് മാത്രമാണ് മാതാപിതാക്കൾ ആവർത്തിച്ച് പറഞ്ഞു കൊടുക്കുന്നത്….
ബന്ധങ്ങളിലെ നന്മ കണ്ടെത്തി അതിനെ മനസ്സിലാക്കി മുന്നോട്ടു പോകാനുള്ള ഒരു കഴിവാണ് പ്രധാനമായും വേണ്ടത്..
whatsaap ഒക്കെ ഉള്ള സാഹചര്യത്തിൽ കൂട്ടുകെട്ടുകൾ എത്ര വേണമെങ്കിലും കണ്ടെത്താം..
ഒരേ അഭിരുചികൾ ഉള്ള കുട്ടികൾ ചേർന്ന് എത്ര ഗ്രൂപ്പുകൾ ഉണ്ട്..
അവരിൽ പലരും പല കോളേജുകളിലെ വിദ്യാർഥി വിദ്യാർഥിനികൾ..
മുതിർന്നവർ അറിയാത്ത ഒരു ലോകം …
അതിൽ മയക്കു മരുന്ന് മുതൽ പലതുണ്ട്,…
എന്ത് പ്രശ്‌നം വന്നാലും,
ഒടുവിൽ പെണ്ണ് പീഡിപ്പിക്കപ്പെട്ടവൾ ആയി തീരും..
ആൺകുട്ടികൾ മാത്രം പ്രശ്നക്കാരും….
ജീവിതം സത്യത്തിൽ നശിക്കുന്നത് ആണിന്റെ ആണ്…
വൻതുക സ്ത്രീധനം മുന്നിൽ വെച്ചാൽ .
കന്യകാത്വം ഒക്കെ ഒരു തോന്നലായി കരുതാൻ മാത്രമേ ഉള്ളു…
അമൃതും വിഷവും ആയി തീരാൻ സൗഹൃദത്തിന് സാധിക്കും…
നല്ല കൂട്ടുകാർ ഒരു പുണ്യമാണ്…
തിരഞ്ഞെടുപ്പ് സൂക്ഷിച്ചു വേണമെന്ന് മാത്രം…

അടുത്ത കൂട്ടുകാരനും കാമുകിയും ചതിച്ചു..
ചിരിച്ചു കൊണ്ടാണ് നഷ്ടപ്പെട്ട പ്രണയത്തെ പറ്റി ഒരു പയ്യൻ പറഞ്ഞത്,.
അവൾ ശെരി അല്ല എന്ന് തോന്നിയപ്പോൾ , ‘
ഒരു പാട് സങ്കടം വന്നു..
കൂട്ടുകാരനാണ് സമാധാനിപ്പിച്ചത് പോലും…
പിന്നെ തെളിവ് സഹിതം എനിക്ക് കിട്ടി..
അവനായിരുന്നു കഥയിലെ വില്ലൻ എന്ന്…!
അവളെ കുറിച്ച് ചിന്തിക്കാൻ പോലുംഅറയ്ക്കും
പക്ഷെ , എന്റെ കൂട്ടുകാരൻ …
അതിലാണ് സങ്കടം..
ഞാൻ അറിഞ്ഞു എന്നറിഞ്ഞതിൽ പിന്നെ എന്നെ കാണാൻ പോലും അവൻ കൂട്ടാക്കിയിട്ടില്ല…
കൂട്ടുകാരന്റെ ചതി ഓർത്തു , അവന്റെ കണ്ണൊന്നു നിറഞ്ഞു…

””ഇങ്ങോട്ടു സൗഹൃദം സ്ഥാപിക്കാൻ വരുന്ന ഭൂരിപക്ഷം പേരോടും തോന്നാത്ത പ്രത്യേകത ഒരേ ഒരാളിൽ കണ്ടു..
പക്ഷെ ആ ഒരാൾ എന്നെ അവഗണിക്കാവുന്നതിന്റെ പരമാവധി ചെയ്തു..””
സങ്കടം സഹിക്കാൻ വയ്യാതെ പറഞ്ഞ പെൺകുട്ടി…
പ്രണയത്തെ കാൾ, സന്തോഷിക്കുക നല്ല കൂട്ടുകെട്ടിൽ ആണ്..
അതെ പോലെ തന്നെ അത് തകരുമ്പോൾ..
പ്രേമനൈരാശ്യത്തെ കാൾ ,
പൊട്ടിപ്പോകും ഹൃദയം…
പക്ഷെ ,
ഓരോ വ്യക്തിയുടെയും ജീവിതാവസ്ഥകൾ വേറിട്ടത് അല്ലെ…
അതിനനുസരിച്ചുള്ള ചിന്താരീതികൾ , ആശയങ്ങൾ…ആഗ്രഹങ്ങൾ…
അങ്ങോട്ട് തോന്നുന്ന താല്പര്യം ഇങ്ങോട്ടു ഉണ്ടാകണം എന്നില്ല….
അവഗണ എന്നത് ഒരു തുറന്നു പറച്ചിൽ ആണ്..
ഈ സൗഹൃദം താല്പര്യം ഇല്ല എന്നതിന്റെ,…
സ്വന്തം അസ്തിത്വത്തെ , അവനവൻ ആദ്യം മാനിക്കണം..അല്ലാതെ ,വിധിയെ
പഴി പറഞ്ഞിട്ട് കാര്യമില്ല…
ആരുമല്ല എന്ന് തോന്നുന്ന ഇടത്ത് നിന്നും
പിണക്കമില്ലാതെ ,
അന്തസ്സായി പിൻവാങ്ങുക…അവിടെ പക വന്നിട്ട് കാര്യമുണ്ടോ..?

ഈ ഫേസ് ബുക്കിൽ തന്നെ അത്തരം എത്ര പ്രശ്‌നങ്ങൾ ദിവസേന..
നാം ആഗ്രഹിക്കുന്നവർ ,
കൂടെ കൂട്ടണം എന്ന വാശിയിൽ പിന്നെ എന്തും ചെയ്യാൻ തോന്നുന്ന ഹീനമായ എത്ര മനസ്സുകളെ ദിവസേന കാണുന്നു…
അതിനു പ്രായം ഇല്ല..
അതൊരു ബാലിശമായ തലമാണ്
ആരുടെ സൗഹൃദം സ്വീകരിക്കണം ,
ആരുടെ അവഗണിക്കണം എന്നത് വ്യക്തിയുടെ സ്വകാര്യത അല്ലെ..?

Latest
Widgets Magazine