ഇനി ഒരേ സമയം വൈദ്യുതിയും ഇന്റര്‍നെറ്റും ലഭിക്കുന്ന പുതിയ വൈഫൈ സംവിധാനം

ഉപകരണങ്ങളില്‍ ഒരേസമയം ഇന്റര്‍നെറ്റും വൈദ്യുതിയും വയര്‍ലെസായി എത്തിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയുമായി വൈഫൈ എത്തുന്നു. വൈഫൈയില്‍ ഇന്റര്‍നെറ്റിനപ്പുറത്തുള്ള സാധ്യതകള്‍ വികസിപ്പിച്ചെടുത്തിയിരിക്കുകയാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ എന്‍ജിനിയര്‍മാര്‍. പവര്‍ ഓവര്‍ വൈഫൈ( Power over wifi) എന്നു പേരിട്ടിരിക്കുന്ന പുതിയ സംവിധാനമാണ് വിപണി കീഴടക്കാനെത്തുന്നത്.

ചെറിയ അളവില്‍ വൈദ്യുതി ആവശ്യമുള്ള ക്യാമറ സെന്‍സറുകളും ഫിറ്റ്‌നെസ് ട്രാക്കറുകളും പോലെയുള്ള ഉപകരണങ്ങളില്‍ വയര്‍ലെസായി ചാര്‍ജുചെയ്യാന്‍ പവര്‍ ഓവര്‍ വൈഫൈയ്ക്ക് കഴിയും. മൊബൈല്‍ ഫോണുകളും ടാബുകളും പോലുള്ള വലിയ ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാന്‍ ഈ സംവിധാനം കൊണ്ട് കഴിയില്ല. ഒരേ സമയം വൈഫൈ റൂട്ടറും വൈദ്യുതിസ്രോതസ്സുമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പവര്‍ ഓവര്‍ വൈഫൈ സംവിധാനമുപയോഗിച്ച് അഞ്ച് മീറ്റര്‍ അകലെയുള്ള വിജിഎ ക്യാമറ ചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഒരു വിയറബിള്‍ ഫിറ്റ്‌നെസ്സ് ട്രാക്കറില്‍ രണ്ടര മണിക്കൂര്‍കൊണ്ട് 40 ശതമാനം ചാര്‍ജ് നിറയ്ക്കാനും കഴിഞ്ഞതായി ഗവേഷകര്‍ പറയുന്നു. ആറ് വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചു. വൈദ്യുതി ചാര്‍ജു ചെയ്യുന്നത് കൊണ്ട് ഇന്റര്‍നെറ്റ് സിഗ്നലിന് തടസം സംഭവിക്കുന്നില്ലെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

ഈ വര്‍ഷം ആദ്യ പകുതിയില്‍ ഈ സംവിധാനത്തെക്കുറിച്ച് ആദ്യവിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് അടുത്ത മാസം ജര്‍മനിയില്‍ നടക്കുന്ന കോനെക്സ്റ്റ് 2015 സമ്മേളനത്തില്‍ അവതരിപ്പിക്കും. വായുവിലൂടെ വയര്‍ലെസായി വൈദ്യുതി കടന്നുപോകുന്നത് അപകടമാണെന്ന് ഭയം തോന്നിയേക്കാം. എന്നാല്‍, പവര്‍ ഓഫ് വൈഫൈ സംവിധാനത്തില്‍ വളരെ ചെറിയ അളവ് വൈദ്യുതി മാത്രമേ കൈമാറ്റം ചെയ്യുന്നുള്ളു. അതിനാല്‍ തന്നെ ആശങ്കയുടെ ആവശ്യമില്ലെന്ന് ഗവേഷകര്‍ പറയുന്നു.

Top